ഞാന്‍ ജനിച്ചത് വായില്‍ വെള്ളിക്കരണ്ടിയുമായി എന്ന് സോനം; ഇത് കണ്ടാ ചിരി നിര്‍ത്താനാകില്ല!

ബോളിവുഡിലെ മുന്‍നിര നായികയാണ് സോനം കപൂര്‍. സൂപ്പര്‍ താരമായ അനില്‍ കപൂറിന്റെ മകളാണ് സോനം. അച്ഛന്റെ പാതയിലൂടെ സോനവും സിനിമയിലെത്തുകയായിരുന്നു. രണ്‍ബീര്‍ കപൂറിനൊപ്പം സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു സോനം കപൂറിന്റെ അരങ്ങേറ്റം. തന്റെ ഫാഷന്‍ സെന്‍സിന്റെ പേരിലും സോനം കപൂര്‍ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ബോളിവുഡിലെ ഫാഷന്‍ ഐക്കണ്‍ ആണ് സോനം കപൂര്‍.

ഇതിനിടെ ഇപ്പോഴിതാ സോനം കപൂറിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അനില്‍ കപൂറിന്റെ മകളായതിന്റെ പേരില്‍ തനിക്ക് ലഭിക്കുന്ന പ്രിവിലേജുകളെക്കുറിച്ച് സോനം കപൂര്‍ സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സോനം മുമ്പ് നല്‍കിയ മൂന്ന് അഭിമുഖങ്ങളില്‍ നിന്നുമുള്ള ഭാഗങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കിയാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോ.

Sonam Kapoor

ആദ്യത്തെ ഭാഗം സോനം കപൂറിന്റെ കരിയറിന്റെ തുടക്കകാലത്തുള്ളതാണ്. ''ഞാന്‍ അനില്‍ കപൂറിന്റെ മകളാണ്. എനിക്ക് വേണ്ടതൊക്കെ എനിക്ക് ലഭിച്ചിട്ടുണ്ട്. സത്യത്തില്‍ ഞാന്‍ വായില്‍ വെള്ളിക്കരണ്ടിയുമായാണ് ജനിച്ചത് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല'' എന്നാണ് സോനം പറയുന്നത്. രണ്ടാമത്തെ വീഡിയോയിലും സോനം സംസാരിക്കുന്നത് അതേക്കുറിച്ചാണ്. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ അനില്‍ കപൂറിന്റെ മകളായി ജനിച്ചത് ഭാഗ്യമാണെന്നാണ് സോനം പറയുന്നത്.

അതെ വായില്‍ വെള്ളിക്കരണ്ടിയായുമായി ജനിച്ചത് എന്റെ ഭാഗ്യം. എനിക്ക് എല്ലാമുണ്ട് എന്നാണ് സോനം പറയുന്നത്. മൂന്നാമത്തെ വീഡിയോ ഫിലിം കംപാനിയന് സോനം നല്‍കിയ അഭിമുഖത്തില്‍ നിന്നുമുള്ളതാണ്. തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതപ്പെടുന്ന കാര്യങ്ങളെക്കുറിച്ചാണ് ഈ ഭാഗത്ത് സോനം കപൂര്‍ സംസാരിക്കുന്നത്.

''എന്നെക്കുറിച്ച് പല അസംബദ്ധങ്ങളും എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചത്, ഹിന്ദി സിനിമയുടെ രാജകുമാരി, അങ്ങനെ പലതും. അതൊക്കെ അസ്വസ്ഥതയുണ്ടാക്കുന്ന പേരുകളാണ്. ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇങ്ങനെയായി തീരാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്'' എന്നാണ് സോനം ഈ ഭാഗത്തില്‍ പറയുന്നത്. സോനം മുമ്പ് പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തമ്മിലുള്ള മാറ്റവും സോനം തന്നെ സ്വയം തന്നെ വിശേഷിപ്പിച്ചത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Sonam Kapoor

ആരാണ് സോനം കപൂറിനെ ഹിന്ദി സിനിമയുടെ രാജകുമാരി എന്ന് വിശേഷിപ്പിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് കണ്ടാല്‍ ചിരി നിര്‍ത്താന്‍ പറ്റില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. അനില്‍ കപൂറിന്റെ മകളല്ലായിരുന്നുവെങ്കില്‍ ആരും സോനം കപൂറിനെ നായികയാക്കുമായിരുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ സോനത്തെ പിന്തുണച്ചും എത്തിയിട്ടുണ്ട്.

അമ്മയായതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സോനം കപൂര്‍. ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. 2018 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈയ്യടുത്താണ് താരം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. ബ്ലൈന്‍ഡ് ആയിരുന്നു സോനം കപൂറിന്റെ തിരിച്ചുവരവ് സിനിമ.

More from Filmibeat

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X