അയാള്‍ എന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു, വര്‍ഷങ്ങളോളം ആരോടും പറഞ്ഞില്ല; 13-ാം വയസില്‍ സോനം നേരിട്ടത്!
ബോളിവുഡിലെ മുന്‍നിര നായികയാണ് സോനം കപൂര്‍. സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകള്‍. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ സോനം അധികം വൈകാതെ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തു. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളേക്കാള്‍ ഒരുപക്ഷെ സോനം കപൂര്‍ അറിയപ്പെടുന്നത് തന്റെ ഫാഷന്‍ സെന്‍സിന്റെ പേരിലും തുറന്ന് സംസാരിക്കുന്ന പ്രകൃതത്തിന്റെ പേരിലുമാകും.
തനിക്ക് പറയാനുള്ളത് യാതൊരു മടിയുമില്ലാതെ സോനം തുറന്ന് പറയാറുണ്ട്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് സോനം കപൂര്‍ നടത്തിയ തുറന്ന് പറച്ചില്‍ ബോളിവുഡിനെ ഇളക്കി മറിക്കുന്നതായിരുന്നു. സോനം കപൂറിനെ പോലെ പ്രിവിലേജ്ഡ് ആയൊരു പെണ്‍കുട്ടിയ്ക്ക് പോലും ഇത്തരം അനുഭവമുണ്ടായെന്നത് സമൂഹത്തിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാക്കുന്നതായിരുന്നു.

രാജീവ് മസന്ദിന്റെ ദ ആക്ട്രസസ് റൗണ്ട് ടേബിളില്‍ വച്ചായിരുന്നു സോനം കപൂറിന്റെ തുറന്ന് പറച്ചില്‍. സോനം കപൂറിനൊപ്പം അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്, വിദ്യ ബാലന്‍, രാധിക ആപ്‌തെ എന്നിവരും റൗണ്ട് ടേബിളില്‍ പങ്കെടുത്തിരുന്നു. തന്റെ പതിമൂന്നാം വയസിലാണ് സോനം കപൂറിന് ദുരനുഭവമുണ്ടായത്.
''എല്ലാവരും തങ്ങളുടെ കുട്ടിക്കാലത്ത് എതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമത്തിന് ഇരയാകും. എനിക്കറിയാം, ചെറുപ്പത്തില്‍ എനിക്ക് അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. അത് വല്ലാത്ത ട്രോമയായിരുന്നു. രണ്ടോ മൂന്നോ വര്‍ഷം അതേക്കുറിച്ച് സംസാരിക്കാന്‍ പോലും എനിക്കായില്ല. വളരെ വ്യക്തമായി തന്നെ ആ സംഭവം ഞാന്‍ ഓര്‍ക്കുന്നുണ്ട്'' എന്നാണ് സോനം കപൂര്‍ പറഞ്ഞത്. മുംബൈയിലെ ഒരു തീയേറ്ററില്‍ വച്ചായിരുന്നു സോനം കപൂറിന് ദുരനുഭവമുണ്ടായത്.
''ഒരാള്‍ പിന്നില്‍ നിന്നും വന്ന് എന്റെ മാറിടത്തില്‍ കയറി പിടിച്ചു. ആ സമയത്ത് എനിക്ക് സ്തനങ്ങള്‍ പോലുമുണ്ടായിരുന്നില്ല. ഞാന്‍ പേടിച്ച് വിറച്ചു പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസിലായില്ല. ഞാന്‍ കരഞ്ഞു. അതേക്കുറിച്ച് ഞാന്‍ സംസാരിച്ചില്ല. അവിടെയിരുന്ന് ഞാനാ സിനിമ മുഴുവന്‍ കണ്ടു. കുറേക്കാലം ഞാനെന്തോ തെറ്റ് ചെയ്തുവെന്ന തോന്നലായിരുന്നു എനിക്ക്'' എന്നാണ് സോനം കപൂര്‍ തനിക്കുണ്ടായിരുന്ന അനുഭവത്തെക്കുറിച്ച് പറയുന്നത്.

സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ സാവരിയ്യയിലൂടെയാണ് സോനം കപൂര്‍ അരങ്ങേറുന്നത്. രണ്‍ബീര്‍ കപൂറും ഈ ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. ചിത്രം വലിയ വിജയമായില്ലെങ്കിലും ഇരുവരും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഡല്‍ഹി 6, ഐ ഹേറ്റ് ലവ് സ്‌റ്റോറീസ്, മോസം, രാഞ്ജന, ഭാഗ് മില്‍ഖ ഭാഗ്, നിര്‍ജ, പാഡ് മാന്‍, സഞ്ജു, തുടങ്ങി നിരവധി സിനിമകളില്‍ സോനം കപൂര്‍ അഭിനയിച്ചു. ബ്ലൈന്‍ഡ് ആണ് സോനം അഭിനയിച്ച പുതിയ സിനിമ.
2018 ലായിരുന്നു സോനം കപൂര്‍ വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹം കഴിക്കുന്നത്. ഈയ്യടുത്ത് സോനം അമ്മയാവുകയും ചെയ്തു. വിവാഹവും ഗര്‍ഭകാലവുമൊക്കെ കാരണം സിനിമയില്‍ നിന്നും ഇടവേളയെടുത്ത സോനം കപൂര്‍ ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications