മകന് വേണ്ടി എനിക്കത് ചെയ്യണമായിരുന്നു, എന്റെ തീരുമാനത്തിൽ ഖേദമില്ല; മനസുതുറന്ന് നടി സോനം കപൂർ

ബോളിവുഡിലെ ഫാഷൻ ഐക്കണായി അറിയപ്പെടുന്ന നടിയാണ് സോനം കപൂർ. സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളായ സോനം അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ സോനത്തിന് സാധിച്ചു. സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സോനത്തെ തേടി മികച്ച അവസരങ്ങളെത്തി.

രാഞ്ജന, നീരജ, സഞ്ജു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് സോനം ആരാധകരുടെ ഇഷ്ടം നേടിയെടുത്തു. പിന്നീട് 2018 ൽ വിവാഹിതയായ ശേഷമാണ് നടി അഭിനയ രം​ഗത്തെ തിരക്കുകൾ കുറച്ചത്. ബിസിനസുക്കാരനായ ആനന്ദ് അഹൂജയെ ആണ് സോനം വിവാഹം ചെയ്തത്. ഇവർക്ക് ഇപ്പോൾ വായു കപൂർ അഹൂജ എന്നൊരു മകനുമുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സോനത്തിന് കുഞ്ഞ് ജനിച്ചത്. ഗർഭിണി ആയത് മുതൽ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം.

sonam kapoor

ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാവുകയാണ് നടി. അതിനിടെ തന്റെ ഇടവേളയെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് സോനം കപൂർ. തനിക്ക് ഇടവേള അനിവാര്യമായിരുന്നുവെന്നും മകനുമായി അടുത്ത ബന്ധം പുലർത്തുന്നതിന് ആ സമയം അനിവാര്യമായിരുന്നെന്നും സോനം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'എനിക്ക് സിനിമയും ഇൻഡസ്ട്രിയെയും മിസ് ചെയ്യുതു, എന്നാൽ അതേ സമയം, ഈ സമയം എന്റെ കുഞ്ഞുമായി ഒരു ബോണ്ട് ഉണ്ടാക്കുന്നതിനും എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞാൻ 17 വയസ്സുള്ളപ്പോൾ മുതൽ അഭിനയിക്കാൻ തുടങ്ങിയതാണ്, എനിക്ക് ഇപ്പോൾ 36 വയസ്സായി, ഇപ്പോഴാണ് ഞാൻ ഇടവളെയെടുക്കുന്നത്. എനിക്ക് ഞാൻ മതിയായ സമയം നൽകി എന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ജോലിയിലേക്ക് മടങ്ങാൻ ഞാൻ തയ്യാറാണ്', സോനം കപൂർ പറഞ്ഞു.

ഒടിടിയിൽ പുറത്തിറങ്ങിയ ബ്ലൈൻഡ് എന്ന ക്രൈം ത്രില്ലറിലൂടെയാണ് സോനം അടുത്തിടെ തിരിച്ചുവരവ് നടത്തിയത്. ഇടവേളയിൽ തന്നെ മിസ് ചെയ്‌തെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും പറഞ്ഞതായി സോനം അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ ശരിക്കും മിസ് ചെയ്തുവെന്ന് എനിക്ക് തോന്നുന്നു, പക്ഷെ എനിക്കത് വളരെ നല്ലതായി തോന്നി. എന്തെങ്കിലും പരിപാടികൾ നടക്കുമ്പോഴൊക്കെ എന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും എനിക്ക് മെസേജ് അയക്കാറുണ്ടായിരുന്നു',

'രാജ്കുമാർ റാവുവും പത്രലേഖയും മകൻ വായുവിനെ കാണാൻ വീട്ടിൽ വന്നിരുന്നു, ഞാൻ എപ്പോഴാണ് ജോലിയിലേക്ക് മടങ്ങി വരുന്നതെന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. എന്റെ കസിൻസും റെഡ് കാർപെറ്റുകളിലൊക്കെ എന്നെ മിസ് ചെയ്‌തെന്ന് വിളിച്ചു പറഞ്ഞു. അത് കേൾക്കുന്നത് സന്തോഷമാണ്. എന്നാൽ ഞാൻ എല്ലാം വിട്ടുപോയി എന്ന തോന്നലൊന്നും എനിക്കില്ല, മിസ് ചെയ്തു. ആരും എന്നെ മറന്നെന്നും എനിക്ക് തോന്നുന്നില്ല', സോനം കപൂർ പറഞ്ഞു.

sonam kapoor

'എനിക്ക് ആ ഇടവേള അത്യവശ്യമായിരുന്നു. എന്റെ കുഞ്ഞിനോടൊപ്പം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാത്തതിൽ ഖേദിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീക്കും അവരുടെ കുടുംബത്തിന് സമയം നൽകുന്നതിൽ കുറ്റബോധം തോന്നാൻ പാടില്ല', സോനം കൂട്ടിച്ചേർത്തു.

ഇപ്പോൾ വീണ്ടും തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സോനം. നടിയായും അമ്മയായും ഡബിൾ ഡ്യൂട്ടി എടുക്കുകയാണ് താരം. അടുത്തിടെ ഒരു വേദിയിൽ തന്റെ മകനെ ആദ്യമായി കയ്യിലേക്ക് എടുത്ത നിമിഷത്തെ കുറിച്ച് സോനം അനുസ്മരിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായിരുന്നു അതെന്നാണ് സോനം കപൂർ പറഞ്ഞത്.

More from Filmibeat

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X