കങ്കണയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് സോനം കപൂര്‍; ഗോസിപ്പ് പറയുന്ന ആന്റിയെന്ന് തിരിച്ചടിച്ച് കങ്കണ
ബോളിവുഡിലെ കരുത്തര്‍ക്കെതിരെ നിരന്തരം രംഗത്തെത്തുന്ന താരമാണ് കങ്കണ റണാവത്. ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുരിച്ചും പുറമെ നിന്നും വരുന്നവരോടുള്ള സമീപനത്തെക്കുറിച്ചുമൊക്കെ കങ്കണ നിരന്തരം സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ബോളിവുഡിലെ മൂവി മാഫിയയ്‌ക്കെതിരെ രംഗത്തെത്തുകയാണ് കങ്കണ. സോഷ്യല്‍ മീഡിയയിലൂടെയാണ് കങ്കണയുടെ പ്രതികരണം.
കോഫി വിത്ത് കരണിന്റെ ഒരു എപ്പിസോഡില്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനാണ് കങ്കണ മറുപടിയുമായി എത്തിയിരിക്കുന്നത്. കരണ്‍ ജോഹറും കങ്കണയും തമ്മിലുള്ള പോര് പ്രശസ്തമാണ്. കരണിന്റെ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ പോലു കങ്കണ തന്റെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ താരം പ്രതികരിച്ചിരിക്കുന്നത് കോഫി വിത്ത് കരണിന്റെ മൂന്നാം സീസണില്‍ സോനം കപൂര്‍ അതിഥിയായി എത്തിയ എപ്പിസോഡിനാണ്.

ഷോയുടെ ഒരു ഘട്ടത്തില്‍ സോനം കപൂര്‍ കങ്കണയുടെ ഫാഷന്‍ സെന്‍സിനെ അഭിനന്ദിക്കുകയും എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്. ഈ വീഡിയോ പങ്കിട്ടു കൊണ്ടാണ് കങ്കണ തന്റെ മറുപടി നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണയുടെ പ്രതികരണം.
താരങ്ങള്‍ക്ക് ചില കഴിവുകള്‍ നല്‍കാന്‍ സാധിക്കുന്ന ശക്തി നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും എന്ത് നല്‍കും എന്നായിരുന്നു കരണ്‍ ജോഹര്‍ സോനം കപൂറിനോടായി ചോദിച്ചത്. കങ്കണയുടെ ഫാഷന്‍ സെന്‍സ് വളരെ മികച്ചതാണ്, പക്ഷെ...എന്ന് സോനം പറയുമ്പോഴേക്കും ഇംഗ്ലീഷ് സംശയമാണ് എന്ന് കരണ്‍ പൂര്‍ത്തിയാക്കി. അത് സോനം സമ്മതിക്കുകയും ചെയ്തു. ഇതാണ് കങ്കണ ഇപ്പോള്‍ പങ്കുവച്ചിട്ടുള്ള വീഡിയോയിലുള്ളത്.
''ഫിലിം മാഫിയയുമായുള്ള വര്‍ഷങ്ങളുടെ പോരാട്ടത്തില്‍ നിന്നും ഞാന്‍ പഠിച്ചത്, ഒരു ഔട്ട് സൈഡറേയും ഇംഗ്ലീഷ് സംസാരിക്കത്തതിന്റെ പേരില്‍ കളിയാക്കില്ല എ്ന്നാണ്. ആ ഷോയും എന്നന്നേക്കുമായി പൂട്ടി'' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് കങ്കണ പറയുന്നത്. വീഡിയോയുടെ രണ്ടാം ഘട്ടത്തില്‍ അനുപമ ചോപ്രയുമായി കങ്കണ സംസാരിക്കുന്നതാണുള്ളത്. ഇത് കാണാതെ പോവരുതെന്ന് കങ്കണ പറയുന്നുണ്ട്.
''അവസാനമുള്ള എന്റെ തിരിച്ചുവരവ് മിസ് ചെയ്യരുത്. 24-ാമത്തെ വയസില്‍, പരസ്യമായി തന്നെ ബുള്ളിയിംഗും അപമാനിക്കലും കളിയാക്കലും നേരിട്ടിട്ടും ഈ ഇംഗ്ലീഷ് സംസാരിക്കുന്ന ഗോസിപ്പിംഗ് ആന്റിമാര്‍ കാണിക്കാത്ത വ്യക്തവും മാന്യവുമായ സംസാരം എന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്'' എന്നാണ് കങ്കണ തന്റെ പ്രതികരണത്തെക്കുറിച്ച് പറയുന്നത്.
''എനിക്ക് വേദനിക്കുന്നുണ്ട്. 24 വയസ് മാത്രമുള്ള സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയാണ് ഞാന്‍.ആളുകള്‍ എന്റെ കഴിവുകളേക്കാള്‍ ശ്രദ്ധ എന്റെ കുറവുകള്‍ക്ക് നല്‍കുമ്പോള്‍ വേദനിക്കും. ഞാന്‍ ശ്രമിക്കുകയാണ്. ഞാന്‍ എവിടെ നിന്നുമാണ് വന്നത്. ഞാന്‍ സ്വയം പാകപ്പെടുത്തിയതാണ്. ഞാന്‍ എന്റെ ഭാഷ മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകായണ്. ഞാന്‍ ശ്രമിക്കാതിരിക്കുന്നില്ല'' എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

കോഫി വിത്ത് കരണിനെതിരെ നിരന്തരം സംസാരിക്കാറുണ്ട് കങ്കണ. ഒരിക്കല്‍ കങ്കണ ഷോയില്‍ അതിഥിയായി എത്തിയിരുന്നു. അന്ന് കങ്കണയും കരണും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്നാണ് കങ്കണ കരണ്‍ ജോഹറിനെ വിളിപ്പിച്ചത്. ഇപ്പോഴും ഇരുവര്‍ക്കിടയിലെ മഞ്ഞ് ഉരുകിയിട്ടില്ല. പലപ്പോഴായി കങ്കണ കരണിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കരിയറില്‍ തകര്‍ച്ചകളിലൂടെയാണ് കങ്കണ ഇപ്പോള്‍ കടന്നു പോകുന്നത്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ മിക്ക സിനിമകളും പരാജയം ഏറ്റുവാങ്ങി. എമര്‍ജന്‍സിയാണ് പുതിയ സിനിമ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ചത്രത്തില്‍ കങ്കണ എത്തുന്നത്. തേജസ് ആണ് കങ്കണയുടെ അണിയറയിലുള്ള മറ്റൊരു സിനിമ. ഒക്ടോബറിലാണ് തേജസ് തീയേറ്ററിലെത്തുക. ദാക്കഡ് ആണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പക്ഷെ കനത്ത പരാജയമാണ് ചിത്രം നേരിട്ടത്.


Click it and Unblock the Notifications











