For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുത്തച്ഛനാകാന്‍ അച്ഛന് പേടി; അമ്മയാകുന്നുവെന്ന് അനില്‍ കപൂറിനോട് പറഞ്ഞതിനെക്കുറിച്ച് സോനം

  |

  ബോളിവുഡിലെ ഏറ്റവും പുതിയ അച്ഛനും അമ്മമാണ് സോനം കപൂറും ആനന്ദ് അഹൂജയും. കഴിഞ്ഞ ദിവസമായിരുന്നു താന്‍ ആണ്‍ കുഞ്ഞിന്റെ അമ്മയായി മാറിയ സന്തോഷ വാര്‍ത്ത സോനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ആരാധകരും സിനിമാ ലോകവുമെല്ലാം താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ആശംസയുമായി എത്തിയവരില്‍ ഒരാള്‍ അനില്‍ കപൂറായിരുന്നു.

  Also Read: 'കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതിയത്, പിന്നീട് കരച്ചിലും നേർച്ചയും പ്രാർഥനയുമായിരുന്നു'; അനുഭവം പറഞ്ഞ് മഷൂറ

  സോനം കപൂറിന്റെ പിതാവും ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളുമാണ് അനില്‍ കപൂര്‍. അഭിമാനത്തോടെയാണ് താന്‍ മുത്തച്ഛന്‍ ആയ വിവരം അനില്‍ കപൂര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത എന്താണെന്നാല്‍ സോനം അമ്മയാവുകയാണെന്ന് അറിഞ്ഞപ്പോല്‍ അനില്‍ കപൂര്‍ പേടിച്ചുവെന്നാണ് സോനം പറയുന്നത്. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് അനിലിനെക്കുറിച്ച് സോനം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  65 കാരനായ അനില്‍ കപൂര്‍ ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളായിരുന്നു ഒരുകാലത്ത് അനില്‍ കപൂര്‍. നായകനായും സഹനായകനായുമെല്ലാം അനില്‍ കയ്യടി നേടിയിട്ടുണ്ട്. കാലത്തിനൊപ്പം മുന്നേറാനും അനിലിന് സാധിക്കാറുണ്ട്. ഒടിടി കാലത്തും തന്റേതായി സാന്നിധ്യം അറിയിക്കാന്‍ സാധിച്ച മുതിര്‍ന്ന താരങ്ങളില്‍ ഒരാളാണ് അനില്‍ കപൂര്‍.

  അതേസമയം തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലും ലുക്കിന്റെ കാര്യത്തിലും യുവാക്കളെ പോലും അസൂയ പെടുത്താറുണ്ട് അനില്‍ കപൂര്‍. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പലപ്പോഴും താരത്തിനെ സോനത്തിന്റേയും ഹര്‍ഷിന്റേയും മൂത്ത ചേട്ടന്‍ എന്നു പറഞ്ഞാണ് അവതാരകരും ആരാധകരുമൊക്കെ കളിയാക്കാറുള്ളത്. അങ്ങനെയിരിക്കെ അനിലിന് താനൊരു മുത്തച്ഛനാവുകയാണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നാതായിരുന്നു.

  അനിലിന്റെ മൂത്ത മകളാണ് സോനം. തന്റെ ആദ്യത്തെ കൊച്ചുമകനാണ് കഴിഞ്ഞ ദിവസം അനില്‍ കപൂര്‍ വരവേല്‍പ്പ് നല്‍കിയത്. ''എന്റെ അച്ഛന്‍ പേടിച്ചിരിക്കുകയാണെന്ന് കരുതുന്നു. അദ്ദേഹം തന്നെ ഒരു മുത്തച്ഛനായി കണ്ടിട്ടില്ല. കുറേക്കാലത്തേക്ക് അദ്ദേഹം തന്നെയൊരു അച്ഛനായി പോലും കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞതും അദ്ദേഹം വികാരഭരിതനായി മാറുകയായിരുന്നു'' എന്നാണ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ സോനം പറഞ്ഞത്.

  ''അദ്ദേഹം ആ സമയത്ത് ജുഗ് ജുഗ് ജിയോയുടെ ചിത്രീകരണത്തിലായിരുന്നു. ചണ്ഡീഗഢിയലായിരുന്നു. ഞാന്‍ ഈ വാര്‍ത്ത പറയുമ്പോള്‍ അമ്മയും അച്ഛനും അമ്പലത്തില്‍ പോയിരിക്കുകയായിരുന്നു. എന്റെ അച്ഛന്‍ അങ്ങനെ വലിയൊരു വിശ്വാസിയുമൊന്നുമല്ല. അതിനാല്‍ നിങ്ങളെന്താണ് പ്രാര്‍ത്ഥിക്കാന്‍ പോകുന്നതെന്ന് അമ്മ ചോദിച്ചു. കൊച്ചുമക്കള്‍ എന്നായിരുന്നു അച്ഛന്‍ നല്‍കിയ മറുപടി'' അനിലിന്റെ പ്രാര്‍ത്ഥന ഫലിച്ചുവെന്നാണ് സോനം പറയുന്നത്. ഇതിന് പിന്നാലെയാണ് അനിലിനോട് സോനം താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നത്.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷം സോനവും ആനന്ദ് അഹൂജയും വിവാഹം കഴിക്കുന്നത് 2018 ലാണ്. തങ്ങളുടെ ആദ്യത്തെ കണ്‍മണിയാണ് സോനത്തിനും ആനന്ദിനും ജനിച്ചിരിക്കുന്നത്. അതേസമയം 2019 ല്‍ പുറത്തിറങ്ങിയ സോയ ഫാക്ടറാണ് സോനം അഭിനയിച്ച പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. പിന്നാലെ താരം ഇടവേളയെടുക്കുകയാണ്. ഇതിനിടെയാണ് താരം ഗര്‍ഭിണിയാകുന്നത്.

  അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ അരങ്ങേറുന്നത് സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയൊരുക്കിയ സിനിമ രണ്‍ബീറിന്റേയും സോനമിന്റേയും ലോഞ്ച് ആയിരുന്നു. എന്നാല്‍ ഈ സിനിമ തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ സോനമിന്റെ പ്രകടനം ശ്രദ്ധ നേടി. പിന്നീട് നിരവധി സിനിമകളിലൂടെ കയ്യടി നേടുകയായിരുന്നു സോനം.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നീര്‍ജയിലെ സോനമിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ബോളിവുഡിലെ ഫാഷന്‍ ഐക്കണുകളില്‍ ഒരാളാണ് സോനം കപൂര്‍. താരത്തിന്റെ ഓണ്‍ സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറ്റവും ഒടുവിലായി സോനമിനെ സ്‌ക്രീനില്‍ കണ്ടത് അതിഥി വേഷത്തിലാണ്. അനില്‍ കപൂര്‍ അനില്‍ കപൂറായി തന്നെ എത്തിയ എകെ വേഴ്‌സസ് എകെയില്‍ സോനം കപൂറായി തന്നെയായിരുന്നു സോനം എത്തിയത്.

  ജുഗ് ജുഗ് ജിയോയായിരുന്നു അനിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാനും കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ നീതു കപൂറും പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ഈ സിനിമ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

  Read more about: sonam kapoor
  English summary
  Sonam Kapoor Says Anil Kapoor Was Scared To Be A Grand Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X