ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; ദാദയാകാന്‍ രണ്‍ബീര്‍? സ്ഥിരീകരിച്ച് താരം!

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകന്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, സൗരവ്വ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ന് നേടിയിട്ടുള്ള പല നേട്ടങ്ങളുടേയും അടിത്തറ പാകിയത് ഗാംഗുലിയായിരുന്നു. ഒരു തലമുറയെ നയിച്ച ഇന്നും നിരവധി പേര്‍ക്ക് പ്രചോദനമാണ് ഗാംഗുലി. ഓര്‍ക്കുമ്പോള്‍ തന്നെ ആവേശം ലഭിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയിട്ടുണ്ട്. ഒരു സൂപ്പര്‍ഹിറ്റ് സിനിമ ഓര്‍മ്മിപ്പിക്കുന്നതാണ് ഗാംഗുലിയുടെ ക്രിക്കറ്റ് കരിയര്‍.

എന്നാല്‍ ആ ക്രിക്കറ്റ് ജീവിതം ഇനി ഒരിക്കല്‍ കൂടി കാണാനുള്ള അവസരമിതാ എത്തിയിരിക്കുകയാണ്. കുറേനാളുകളായി സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നുവെന്നത്. ഇപ്പോഴിതാ സാക്ഷാല്‍ ദാദ തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദാദ തന്റെ ജീവിതകഥ വരുന്ന വിവരം സ്ഥിരീകരിച്ചത്.

നിര്‍മ്മാതാക്കളുമായി സംസാരിച്ചു

നിര്‍മ്മാതാക്കളുമായി സംസാരിച്ചുവെന്നും താന്‍ യെസ് പറഞ്ഞുവെന്നും ഗാംഗുലി സ്ഥിരീകരിച്ചു. ഹിന്ദിയിലായിരിക്കും സിനിമയെന്നും എന്നാല്‍ സംവിധായകന്‍ ആരായിരിക്കുമെന്ന് തനിക്ക് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞു. എല്ലാം തീരുമാനിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നാണ് ഗാംഗുലി പറയുന്നത്. സച്ചിന്‍, ധോണി, അസ്ഹറുദ്ദീന്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്ക് ശേഷം ഗാംഗുലിയുടേയും ജീവിതകഥ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

രണ്‍ബീർ

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡിലെ സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറായിരിക്കും ചിത്രത്തില്‍ ഗാംഗുലിയുടെ വേഷം ചെയ്യുക. അതേസമയം രണ്ട് പേരുടെ പേരുകള്‍ കൂടി നിര്‍മ്മാതാക്കളുടെ മുന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരങ്ങളേയേും ചിത്രത്തിന്റെ ക്രൂവിനേയുമെല്ലാം ഇനിയും തീരുമാനിച്ചിട്ടില്ല. നിര്‍മ്മാതാക്കള്‍ ഗാംഗുലിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സിനിമയുടെ തിരക്കഥ തയ്യാറാക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹൃത്വിക് റോഷന്‍

നേരത്തെ നടന്‍ ഹൃത്വിക് റോഷന്‍ ദാദയുടെ ജീവിതകഥയില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടി നേഹ ധൂപിയ പറഞ്ഞിരുന്നു. രസകരമായ മറുപടിയായിരുന്നു ഇതിന് ഗാംഗുലി നല്‍കിയത്. അതിന് ആദ്യം ഹൃത്വിക്കിന് എന്നെപ്പോലെ ബോഡിയുണ്ടാക്കണം എന്നായിരുന്നു ദാദയുടെ മറുപടി. പണ്ട് കളിക്കുമ്പോള്‍ എല്ലാവരും പറയുന്നത് ഹൃത്വിക്കിനെപ്പോലെ ബോഡി ഉണ്ടാക്കൂ എന്നായിരുന്നു. എന്നാല്‍ എന്റെ കഥയില്‍ അഭിനയിക്കണമെങ്കില്‍ ഹൃത്വക്കിന് എന്നെപ്പോലെ ബോഡി ഉണ്ടാക്കേണ്ടി വരുമെന്നായിരുന്നു ദാദയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Recommended Video

മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ
കുട്ടിക്കാലം മുതല്‍

അതേസമയം സിനിമയില്‍ ഗാംഗുലിയുടെ കുട്ടിക്കാലം മുതല്‍ ബിസിസിഐയുടെ തലപ്പത്ത് എത്തുന്നത് വരെയുള്ള ജീവിതം പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോര്‍ഡ്‌സിലെ ചരിത്ര വിജയവും കാണാമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. നേരത്തേയും സമാനമായ രീതിയില്‍ ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഗാംഗുലി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഗാംഗുലി തന്നെ വാര്‍ത്ത സ്ഥിരീകരിച്ചതോടെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X