നായികയെ വെട്ടി സ്വയം നായികയായി! ഐശ്വര്യയുടെ മറ്റൊരു മുഖം വെളിപ്പെടുത്തി സംവിധായകന്‍
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. പിന്നെ ഐശ്വര്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയായി വളരുകയായിരുന്നു ഐശ്വര്യ റായ്. ഇന്നും ഐശ്വര്യയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. ബോളിവുഡിലെ സ്ഥിരം നായിക വേഷങ്ങള്‍ക്ക് അപ്പുറത്ത് കാമ്പുള്ള വേഷങ്ങളായിരുന്നു ഐശ്വര്യ ചെയ്തതില്‍ പലതും. അമ്മയായ ശേഷവും അഭിനയത്തില്‍ സജീവമാണ് ഐശ്വര്യ.
ഐശ്വര്യയെക്കുറിച്ച് എല്ലാവര്‍ക്കും നല്ലത് മാത്രമാണ് പറയാനുണ്ടാവുക. എന്നാല്‍ ഒരിക്കല്‍ ഐശ്വര്യയ്‌ക്കെതിരെ വലിയൊരു ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇന്നത്തെ താരമായി മാറുന്നതിന് ഐശ്വര്യ ചെയ്ത കാര്യം എന്ന നിലയിലായിരുന്നു ആ വെളിപ്പെടുത്തല്‍. പ്രമുഖ സംവിധായകന്‍ ആയ സുഭാഷ് ഗായ് ആണ് ഐശ്വര്യയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

താരപദവി ഉയരുന്നതോടെ ഉത്തരവാദിത്തവും വളരാറുണ്ട്. അതുപോലെ തന്നെയാണ് ഇന്‍സെക്യൂരിറ്റിയും. തങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കുറഞ്ഞു പോവുക എന്നത് ഒരു താരവും ആഗ്രഹിക്കാത്ത ഒന്നാണ്. ഇതിനായി നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം പലപ്പോഴും വെളിപ്പെടാറുണ്ട്. മറ്റുള്ളവരുടെ വേഷം വെട്ടിക്കുറക്കുന്നതും സ്വന്തം കഥാപാത്രത്തിന്റെ രംഗങ്ങള്‍ കൂടുതല്‍ എഴുതിചേര്‍ക്കാനും താരങ്ങള്‍ ആവശ്യപ്പെടുന്നതുമൊക്കെ സാധാരണയാണ്. ഇത്തരത്തിലൊരു ആരോപണമാണ് സുഭാഷ് ഗായ് ഐശ്വര്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നത്.

സംഭവം നടക്കുന്നത് ഐശ്വര്യയുടെ ബോളിവുഡ് കരിയറിന്റെ തുടക്കകാലത്താണ്. ജോഷ്, താല്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണ സമയത്തായിരുന്നു സംഭവം. അപ്പോഴേക്കും സൂപ്പര്‍നായികയായി വളര്‍ന്നിരുന്നു ഐശ്വര്യ റായ്. ജോഷില്‍ ഷാരൂഖ് ഖാനും പ്രധാന വേഷത്തിലെത്തിയിരുന്നു. ഷാരൂഖും ഐശ്വര്യയും ഇരട്ടകളായാണ് ചിത്രത്തില്‍ അഭിനയിച്ചത്. പ്രിയ ഗില്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായിക. തന്നേക്കാള്‍ പ്രധാന്യം മറ്റൊരു നടിക്ക് ലഭിക്കുന്നത് ഐശ്വര്യ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇത് തടയാനായി ഐശ്വര്യ പ്രിയയുടെ പാട്ട് വെട്ടിച്ചുവെന്നാണ് ആരോപണം. സംവിധായകനേയും നിര്‍മ്മാതാവിനേയും സ്വാധീനിച്ച ഐശ്വര്യ തന്റെ രംഗങ്ങള്‍ കൂട്ടിയെന്നും ആരോപണമുണ്ടായിരുന്നു.

''തന്റെ സിനിമയിലെ മറ്റ് പെണ്‍കുട്ടികളെ സൈഡിലാക്കുന്നത് അവളുടെ ശീലമായിരുന്നു. ജോഷില്‍ പ്രിയ ഗില്‍ ഡാന്‍സ് ചെയ്യേണ്ടിയിരുന്ന പാട്ട് അവള്‍ പറഞ്ഞ് ഒഴിവാക്കിപ്പിച്ചു. തന്റെ കഥാപാത്രത്തിന് പ്രധാന്യം ലഭിക്കാനായി തിരക്കഥയില്‍ മാറ്റം വരുത്തിപ്പിച്ചു'' എന്നായിരുന്നു ഗായ് പറഞ്ഞത്. എന്നാല്‍ ഐശ്വര്യ ചെയ്തത് പ്രൊഫഷണല്‍ തീരുമാനമായിരുന്നുവെന്നും ഇന്നത്തെ താരങ്ങള്‍ ഇത് സാധാരണയായി ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ''ഇതൊരു ബിസിനസ് തന്ത്രമാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍ താരങ്ങള്‍ ബിസിനസ് പ്രൊഡക്റ്റുകളായി മാറും. അവര്‍ സ്വയം സംരക്ഷിക്കും'' എന്നാണ് അദ്ദേഹം പറയുന്നത്.
Recommended Video

2000 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ജോഷ്. മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത സിനിമ എഴുതിയത് നീരജ് വോറയായിരുന്നു. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, ചന്ദ്രചൂര്‍ സിംഗ്, പ്രിയ ഗില്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഷാരൂഖും ഐശ്വര്യയും തമ്മിലുള്ള സൗഹൃദത്തിനും ഐശ്വര്യയുടെ പ്രണയത്തിനുമായിരുന്നു പ്രധാനം നല്‍കിയിരുന്നത്. ഇത് സിനിമയുടെ റിലീസ് സമയത്ത് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതേസമയം 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് ശേഷം ഇടവേളയെടുത്തിരിക്കുകയായിരുന്നു ഐശ്വര്യ. ഇപ്പോള്‍ ഐശ്വര്യ ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.
പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കാര്‍ത്തി, ജയം രവി, വിക്രം, തൃഷ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, ജയറാം, വിക്രം പ്രഭു, പ്രഭു, റഹ്‌മാന്‍, ലാല്‍, പ്രകാശ് രാജ്, ബാബു ആന്റണി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എആര്‍ റഹ്‌മാന്റേതാണ് സംഗീതം. രവി വര്‍മനാണ് ഛായാഗ്രഹണം.


Click it and Unblock the Notifications