ഒരുമിച്ച് അന്തിയുറങ്ങാമെന്ന് സംവിധായകന്‍; കരഞ്ഞുകൊണ്ട് കയ്യില്‍ കിട്ടിയതെടുത്ത് ഓടിയെന്ന് സുചിത്ര
തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ് തുറന്ന് നടി സുചിത്ര കൃഷ്ണമൂര്‍ത്തി. ഒരു സംവിധായകന്‍ തന്നോട് അയാള്‍ക്കൊപ്പം ഹോട്ടലില്‍ അന്തിയുറങ്ങാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍. അക്കാലത്ത് ഇത്തരം സംഭവങ്ങള്‍ പതിവായിരുന്നുവെന്നും സുചിത്ര പറയുന്നു. സംവിധായകന്റെ വാക്കുകള്‍ കേട്ട് താന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സുചിത്ര പറയുന്നത്.
ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര കൃഷ്ണമൂര്‍ത്തി മനസ് തുറന്നത്. ''നിര്‍മ്മാതാവും സംവിധായകനുമായ അയാളെ ഞാന്‍ കണ്ടു. നിനക്ക് കൂടുതല്‍ അടുപ്പം ആരോടാണ് അമ്മയോടോ അച്ഛനോടോ എന്ന് അയാള്‍ ചോദിച്ചു. ഞാന്‍ കൂടുതല്‍ അടുപ്പം അച്ഛനോടാണെന്ന് പറഞ്ഞു. ഉടനെ തന്നെ അയാള്‍ പറഞ്ഞു, എങ്കില്‍ അച്ഛനെ വിളിച്ചിട്ട് നിന്നെ നാളെ രാവിലെ ഞാന്‍ കൊണ്ടു വിടും എന്ന് പറഞ്ഞോളൂ'' എന്നാണ് സുചിത്ര പറയുന്നത്.

''ഞാന്‍ കരച്ചിലിന്റെ വക്കോളം എത്തി. ഞാന്‍ എന്റെ സാധനങ്ങളൊക്കെ എടുത്ത് വരികയാണെന്ന് പറഞ്ഞ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടു'' എന്നാണ് സുചിത്ര പറയുന്നത്. അയാള്‍ പറഞ്ഞത് എന്താണെന്ന് വ്യക്തമാകാന്‍ തനിക്ക് കുറച്ച് സമയം വേണ്ടി വന്നുവെന്നും സുചിത്ര പറയുന്നുണ്ട്. ''എനിക്ക് ആധ്യം അയാള്‍ പറയുന്നത് എന്തെന്ന് മനസിലായില്ല. അത് മനസിലാക്കാന്‍ കുറച്ച് സമയമെടുക്കും. ഇപ്പോള്‍ വൈകുന്നേരം 4-5 മണിയേ ആയിട്ടുള്ളൂ. രാത്രി വരെ ഇയാളെ ഞാന്‍ എന്ത് ചെയ്യാനാണെന്ന് ആദ്യം ആലോചിച്ചു. പിന്നെയാണ് അയാള്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നത്. പക്ഷെ ഇത് സ്ഥിരമായി നടക്കുന്ന ഒന്നായിരുന്നു'' എന്നും താരം പറയുന്നു.
ഷാരൂഖ് ഖാന്‍ നായകനായ 1994 ല്‍ പുറത്തിറങ്ങിയ കഭി ഹാ കഭി നാ എന്ന ചിത്രത്തിലെ നായികയായാണ് സുചിത്ര കയ്യടി നേടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. 1999 ലാണ് സംവിധായകന്‍ ശേഖര്‍ കപൂറിനെ സുചിത്ര വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ വിവാഹത്തോട് സുചിത്രയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചു. ശേഖര്‍ കപൂറിന്റെ പ്രായമായിരുന്നു വീട്ടുകാരുടെ എതിര്‍പ്പിന് കാരണം.

''എന്റെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. ശേഖറിന് എന്റെ അമ്മയുടെ പ്രായമുണ്ടായിരുന്നു അപ്പോള്‍. വിവാഹ മോചിതനുമായിരുന്നു. ഈ വിവാഹവുമായി മുന്നോട്ട് പോകരുതെന്ന് എന്റെ അമ്മ കാല് പിടിച്ച് പറഞ്ഞു. അഫൈയറ് ആയിക്കോ പിന്നീട് മനസില്‍ നിന്നും എടുത്തു കളഞ്ഞോളൂ എന്ന് വരെ അവര്‍ പറഞ്ഞു. പക്ഷെ എനിക്ക് ഇത് നടത്തണം എന്ന് തന്നെയായിരുന്നു. ഞാന്‍ തന്നെ സ്വയം വരുത്തിവച്ചതാണ്'' എന്നാണ് സുചിത്ര തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
തന്റെ 22-ാം വയസിലാണ് സുചിത്ര ശേഖര്‍ കപൂറിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. കാവേരി എന്നാണ് മകള്‍ക്ക് ഇരുവരും പേരിട്ടത്. എന്നാല്‍ ഈ വിവാഹ ജീവിതം അധികനാള്‍ നീണ്ടു പോയില്ല. 2007ല്‍ ശേഖര്‍ കപൂറും സുചിത്ര കൃഷ്ണമൂര്‍ത്തിയും തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിച്ചു. തന്റെ വിവാഹം പ്രായത്തിന്റെ എടുത്ത് ചാട്ടമായിരുന്നുവെന്നാണ് സുചിത്ര പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി സുചിത്ര പറയുന്നുണ്ട്.


Click it and Unblock the Notifications











