കല്യാണം കഴിക്കാമോ എന്ന് സുചിത്ര; പെണ്ണ് സെക്‌സിന് മാത്രമുള്ളതെന്ന് രാം ഗോപാല്‍ വര്‍മ!
ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമ്പന്നരായ സംവിധായകരില്‍ ഒരാളാണ് രാം ഗോപാല്‍ വര്‍മ. അനുരാഗ് കശ്യപുമാരേയും മനോജ് വാജ്‌പേയ്മാരേയും സൃഷ്ടിച്ചത് രാം ഗോപാല്‍ വര്‍മയാണ്. ഇന്ന് തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ ആണെങ്കിലും ഒരുകാലത്ത് ബോളിവുഡ് സിനിമയില്‍ വിപ്ലവം തന്നെ രാം ഗോപാല്‍ വര്‍മ സൃഷ്ടിച്ചിട്ടുണ്ട്. ബോളിവുഡിലെ സ്ഥിരം ഫോര്‍മുല സിനിമകളില്‍ നിന്നും മാറി, കുറേക്കൂടെ റിയലിസ്റ്റിക്കായ സിനിമകള്‍ ചെയ്ത സംവിധായകനാണ് അദ്ദേഹം.
സിനിമകള്‍ പോലെ തന്നെ തന്റെ പ്രസ്താവനകളിലൂടേയും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ രാം ഗോപാല്‍ വര്‍മയുമായുണ്ടായ സംസാരത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി സുചിത്ര കൃഷ്ണമൂര്‍ത്തി. രാം ഗോപാല്‍ വര്‍മയ്ക്ക് സ്ത്രീകളെക്കുറിച്ചുള്ള കാഴപ്പാട് താന്‍ മനസിലാക്കിയ സംഭവമാണ് താരം പങ്കുവെക്കുന്നത്.

രാം ഗോപാല്‍ വര്‍മയും സുചിത്രയും മൈ വൈഫ്‌സ് മര്‍ഡര്‍, റാന്‍ എന്നീ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവര്‍ക്കും വര്‍ഷങ്ങളായി പരസ്പരം അറിയുകയും ചെയ്യാം. അതിനാല്‍ ഒരിക്കല്‍ താന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് എന്നെ വിവാഹം കഴിക്കുമോ എന്ന് മെസേജ് അയച്ചുവെന്നാണ് സുചിത്ര പറയുന്നത്. ഉടനെ തന്നെ രാം ഗോപാല്‍ വര്‍മ തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് അത്തരമൊരു ചിന്തയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് സുചിത്ര പറയുന്നത്.
''അങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അതൊരു തമശായിയരുന്നു. എങ്ങനെയാണ് ഒരാള്‍ സീരിയസായി രാം ഗോപാല്‍ വര്‍മയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക? അദ്ദേഹം വളരെ നല്ല വ്യക്തിയാണ്. പക്ഷെ എന്റെ മെസേജ് കണ്ടതും പേടിച്ചു പോയി. അതാണ് കൂടുതല്‍ തമാശ'' എന്നാണ് സുചിത്ര പറയുന്നത്. ''അദ്ദേഹം വളരെ സീരിയസായാണ് എന്നോട് സംസാരിച്ചത്. എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു'' എന്നും താരം പറയുന്നു.
''നീ നല്ല കുട്ടിയാണെന്നും താന്‍ വളരെ വൃത്തികെട്ടവനാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും ചിന്തിക്കാനേ പാടില്ലെന്ന് പറഞ്ഞു. രാമു അതൊരു തമാശയായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പോലുമത് തമാശയായിട്ടെടുത്തു'' എന്നാണ് താരം പറയുന്നത്. തന്റെ പുസ്തകമായ ഡ്രാമ ക്യൂനിലും ഈ സംഭവത്തെക്കുറിച്ച് സുചിത്ര പറയുന്നുണ്ട്. അതേസമയം താന്‍ തമാശയാണ് പറഞ്ഞതെന്ന് സുചിത്ര പുസ്തകത്തില്‍ പറയുന്നില്ല.

സ്ത്രീകളെ സെക്‌സിന് വേണ്ടി മാത്രമാണ് ഞാന്‍ ഉപയോഗിക്കുന്നത്, അവരുടെ ശരീരം മാത്രാണ് ഇഷ്ടം ബുദ്ധിയല്ലെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ഒഴിവാക്കിയെന്നാണ് പുസ്തകത്തില്‍ സുചിത്ര പറയുന്നത്. സ്ത്രീകളെ കാണാനുള്ളതാണെന്നും കേള്‍ക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞതായി സുചിത്ര പറയുന്നു.
ഒരുകാലത്തെ തിരക്കുള്ള നടിയായിരുന്നു സുചിത്ര കൃഷ്ണമൂര്‍ത്തി. സംവിധായകന്‍ ശേഖര്‍ കപൂറിനെ വിവാഹം കഴിക്കുന്നതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യ ജീവിതം അധികം വൈകാതെ തകര്‍ന്നു. 2007 ല്‍ ഇരുവരും ഔദ്യോഗികമായി പിരിയുകയും ചെയ്തു. നടി പ്രീതി സിന്റയുമായുള്ള ശേഖര്‍ കപൂറിന്റെ അടുപ്പമാണ് വിവാഹ ബന്ധം തകരാനുള്ള കാരണമായി പറയപ്പെടുന്നത്. ഈയ്യടുത്ത് താന്‍ ഒരിക്കലും പ്രീതി സിന്റയ്ക്ക് മാപ്പ് കൊടുക്കില്ലെന്ന് സുചിത്ര പറഞ്ഞത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











