18-ാം വയസില്‍ മുസ്ലിം യുവാവുമായി വിവാഹം; വീട്ടില്‍ നിന്നും ഇറക്കി വിട്ടു; സുനിധിയുടെ ജീവിതത്തില്‍ സംഭവിച്ചത്

ഇന്ത്യന്‍ സംഗീത ലോകത്തെ മിന്നും താരമാണ് സുനിധി ചൗഹാന്‍. തന്റെ നാലാം വയസിലാണ് സുനിധി കരിയര്‍ ആരംഭിക്കുന്നത്. ഇന്നും ആ ശബ്ദത്തിന് പകരക്കാരില്ല. രണ്ടായിരത്തിലധികം പാട്ടുകള്‍ പാടി. ഹിന്ദിയില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും കന്നഡയിലും പഞ്ചാബിയിലുമെല്ലാം സുനിധി പാടിയിട്ടുണ്ട്. ക്ലാസിക്കലും സെമി ക്ലാസിക്കലും റോക്കും പോപ്പുമെല്ലാം ഒരുപോലെ മികവോടെ ആലപിക്കാന്‍ സുനിധിയ്ക്ക് സാധിക്കും.

സ്റ്റേജ് ഷോകളിലും തീപടര്‍ത്താന്‍ സുനിധിയ്ക്ക് സാധിക്കും. ഈയ്യടുത്തായി സുനിധിയുടെ സ്‌റ്റേജ് ഷോകളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നാല്‍പ്പതാം വയസിലും സുനിധിയുടെ ഊര്‍ജ്ജം ഒട്ടും ചോര്‍ന്നു പോയിട്ടില്ല. പാടിയും ആടിയും സദസിനെ കൂടെ പാടിച്ചും ആടിച്ചുമൊക്കെ പുതിയ കാലത്തിനും ആവേശമാവുകയാണ് സുനിധി.

Sunidhi Chauhan

സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് സുനിധി. അതേസമയം സുനിധിയുടെ വ്യക്തി ജീവിതം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പതിനെട്ടാം വയസില്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു സുനിധി. താരത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാം.

1983 ഓഗസ്റ്റ് 14 നായിരുന്നു സുനിധിയുടെ ജനനം. ന്യൂഡല്‍ഹിയിലെ ഗുജറാത്തി കുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ ദുശ്യന്ത് കുമാര്‍ ചൗഹാന്‍ നാടക നടനായിരുന്നു. അച്ഛനാണ് സുനിധിയെ സംഗീത ലോകത്തേക്ക് എത്തിക്കുന്നത്. അമ്മയായിരുന്നു മകളെ ഗായികയാകാന്‍ പ്രോത്സാഹിപ്പിക്കുന്നത്. ഗായിക ആവുക എന്ന സ്വപ്‌നം നേടിയെടുക്കാന്‍ സുനിധി ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ചു.

നാലാം വയസ് മുതല്‍ തന്നെ വേദികളില്‍ പാടാന്‍ ആരംഭിച്ചിരുന്നു സുനിധി. എന്നാല്‍ കുട്ടിക്കാലത്ത് സംഗീതം ശാസ്ത്രീയമായി പഠിച്ചിരുന്നില്ല സുനിധി. റേഡിയോയിലൂടേയും കാസറ്റുകളിലൂടേയും പാട്ടു കേട്ടായിരുന്നു സുനിധി പഠിച്ചിരുന്നത്. നിധി എന്നായിരുന്നു സുനിധിയുടെ യഥാര്‍ത്ഥ പേര്. കുട്ടിയായിരുന്ന നിധിയുടെ പാട്ട് കേട്ട നടി തബസും അവളെ ശ്രദ്ധിച്ചു. തന്റെ ഷോ ആയ തബസും ഹിറ്റ് പരേഡില്‍ പാടാനുള്ള അവസരം അവര്‍ അവള്‍ക്ക് നല്‍കി.

മകളുടെ സംഗീതയാത്രയ്ക്ക് താന്‍ കൂടെയുണ്ടാകുമെന്ന് അവര്‍ നിധിയുടെ വീട്ടുകാരെ അറിയിച്ചു. കൂടുതല്‍ അവസരങ്ങള്‍ക്കായി കുടുംബത്തോട് മുംബൈയിലേക്ക് താമസം മാറ്റണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. അവര്‍ ആ വാക്കുകള്‍ അനുസരിച്ചു. പിന്നാലെയാണ് നിധി സുപ്രസിദ്ധ സംഗീത സംവിധായകരായ കല്യാണ്‍ജി-ആനന്ദ്ജിമാരെ കണ്ടുമുട്ടുന്നത്. അവരാണ് നിധിയെ സുനിധിയാക്കുന്നത്. അവരുടെ ട്രൂപ്പിലെ പ്രധാന സിംഗറായി ചെറുപ്രായത്തില്‍ തന്നെ സുനിധി പേരെടുത്തു.

സ്റ്റേജ് ഷോകളിലെ സുനിധിയുടെ പാട്ട് കേട്ടാണ് സംവിധായകന്‍ ആദേഷ് ശ്രീവാസ്തവ സുനിധിയെ തന്റെ സിനിമയില്‍ പാടാന്‍ ക്ഷണിക്കുന്നത്. ശസ്ത്ര ആയിരുന്നു സുനിധിയുടെ ആദ്യ സിനിമ. ഉദിത് നാരായണനൊപ്പം ലഡ്കി ദീവാനി ദേക്കോ എന്ന ഗാനം പാടിക്കൊണ്ട് സുനിധിയുടെ സംഗീത ജീവിതം ആരംഭിച്ചു. പിന്നാലെ സുനിധിയെ തേടി കൂടുതല്‍ സിനിമകളും ഷോകളുമെത്തി. ഇതിനിടെ മേരി ആവാസ് സുനോ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു.

1999 ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മ സിനിമയായ മസ്തിലെ രുകി രുകി സേ സിന്ദഗി എന്ന ഗാനമാണ് സുനിധിയ്ക്ക് കരിയറില്‍ ബ്രേക്ക് ത്രൂ നല്‍കുന്നത്. പിന്നാലെ ഫിസയിലെ മെഹബൂബ് മേരേയും ഹിറ്റായി മാറി. പത്തൊമ്പതാം വയസിന് മുമ്പ് തന്നെ മുന്നൂറോളം പാട്ടുകളാണ് സുനിധി പാടിയത്. അക്കാലത്തെ മുന്‍നിര സംഗീത സംവിധായകര്‍ക്കെല്ലാം ഒപ്പം സുനിധി പാടി. രാജ്യത്തിന് പുറത്തും സുനിധി ശ്രദ്ധ നേടിയിരുന്നു ഇക്കാലത്തു തന്നെ.

Sunidhi Chauhan

ഇതിനിടെയാണ് 2002 ല്‍ സുനിധി കൊറിയോഗ്രാഫറും സംവിധായകനുമായ ബോബി ഖാനെ വിവാഹം കഴിക്കുന്നത്. സുനിധിയേക്കാല്‍ 14 വയസ് കൂടുതലുണ്ടായിരുന്നു ബോബിയ്ക്ക്. മുസ്ലീമിനെ വിവാഹം കഴിച്ചത് സുനിധിയുടെ വീട്ടില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇട വരുത്തി. മകളെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞു. വീട് വിട്ടിറങ്ങേണ്ടി വന്നു സുനിധിയ്ക്ക്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതും സുനിധിയുടേയും ബോബിയുടേയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങി. അധികം വൈകാതെ ഇരുവരും വിവാഹ മോചിതരായി. ഇതോടെ സുനിധിയുടെ ശ്രദ്ധ സംഗീതത്തില്‍ മാത്രമായി. പിന്നാലെ മകളെ അച്ഛനും അമ്മയും സ്വീകരിക്കുകയും ചെയ്തു.

പിന്നീടാണ് സുനിധി സംഗീത സംവിധായകന്‍ ഹിതേഷ് സോണിക്കിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. 2012 ല്‍ ഇരുവരും വിവാഹിതരായി. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരുടേയും മകന്‍ തേജ് ജനിച്ചു. ഇടക്കാലത്ത് വണ്ണം കൂടിയതിന്റെ പേരില്‍ സുനിധി പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍ തന്റെ വണ്ണം കുറച്ച്, കൂടുതല്‍ ഊര്‍ജ്ജത്തോടെ തിരികെ വന്ന താരം സ്‌റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

More from Filmibeat

Read more about: sunidhi chauhan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X