ഷാരൂഖിനോടുള്ള ദേഷ്യത്തിന് സ്വന്തം പാന്റ് വലിച്ചു കീറി സണ്ണി; 16 വര്‍ഷം മിണ്ടിയില്ല; പിണക്കം മറന്ന് അവര്‍...
ഗദ്ദാര്‍ 2വിന്റെ വന്‍ വിജയത്തോടെ ശക്തമായി തിരികെ വന്നിരിക്കുകയാണ് സണ്ണി ഡിയോള്‍. 2001 ല്‍ പുറത്തിറങ്ങിയ ഗദ്ദാര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ തീയേറ്ററുകളെ ഇളക്കി മറിക്കുകയാണ് സണ്ണി ഡിയോള്‍. നീണ്ട നാളായി തുടര്‍ പരാജയങ്ങളും ഇടവേളകളുമൊക്കെ തളര്‍ത്തിയ കരിയറായിരുന്നു സണ്ണിയുടേത്. എന്നാല്‍ ഗദ്ദാര്‍ 2 നേടിയ വന്‍ വിജയത്തോടെ സണ്ണി ശക്തമായി തിരികെ വന്നിരിക്കുകായണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ പോയത് ഒരാളിലേക്കായിരുന്നു. ഷാരൂഖ് ഖാന്‍ ആയിരുന്നു അത്. ഭാര്യ ഗൗരി ഖാനൊപ്പമാണ് ഷാരൂഖ് ഖാന്‍ സണ്ണിയുടെ ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തിയത്. ഷാരൂഖിനെ കെട്ടിപ്പിടിച്ചാണ് സണ്ണി വരവേറ്റത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വര്‍ഷങ്ങളുടെ പിണക്കമാണ് ഇതോടെ സണ്ണി ഡിയോളും ഷാരൂഖ് ഖാനും മറന്നിരിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി ഇരുവരും പരസ്പരം സംസാരിക്കുക പോലുമുണ്ടായിരുന്നില്ല.

1993 ല്‍ പുറത്തിറങ്ങിയ ഡര്‍ര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ സണ്ണി ഡിയോളും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഷാരൂഖിന്റെ കരിയറിന്റെ തുടക്കാലം. സണ്ണിയാകട്ടെ അന്ന് ബോളിവുഡിലെ തിരക്കുള്ള സൂപ്പര്‍ താരവും. ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. സണ്ണി നായകനായപ്പോള്‍ ഷാരൂഖ് ഖാനെത്തിയത് ആന്റി ഹീറോ വേഷത്തിലും. ഷാരൂഖ് ഖാന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയായിരുന്നു ഡര്‍ര്‍.
സിനിമ വന്‍ വിജയമായി മാറുകയും ഷാരൂഖ് ഖാന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തു. എന്നാല്‍ സണ്ണി ഡിയോളിന് ചിത്രത്തെക്കുറിച്ച് നല്ല ഓര്‍മ്മകളൊന്നുമില്ല. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു ഡര്‍ര്‍ എന്നാണ് പിന്നീട് സണ്ണി ഡിയോള്‍ പറഞ്ഞത്.
'വീണ്ടും കരിയര്‍ ആരംഭിക്കാന്‍ പറ്റിയാല്‍ ഞാന്‍ ഡര്‍ര്‍ ചെയ്യില്ല. ആ സിനിമയുടെ ചിത്രീകരണം എന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നാണ്. നുണകളും വളച്ചൊടിക്കലുകളും എന്നെ മടുപ്പിച്ചിരുന്നു. ഒരു ദിവസം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ചിത്രീകരണത്തിനിടെ ഞാന്‍ ദേഷ്യം കാരണം എന്റെ ജീന്‍സിന്റെ പോക്കറ്റ് വലിച്ച് കീറുക വരെയുണ്ടായി'' എന്നാണ് മുമ്പൊരിക്കല്‍ സണ്ണി ഡിയോള്‍ പറഞ്ഞത്. താന്‍ ഒരിക്കലും യാഷ് ചോപ്രയുടെ കൂടെ ജോലി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞ വാക്കിന് വിലയില്ലാത്തയാളാണെന്നും സണ്ണി പറഞ്ഞിരുന്നു.

''ഞാനും യാഷ് ചോപ്രയും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നു. എന്റെ കഥാപാത്രം ഒരു കമാന്‍ഡോയാണ്. വൈദഗ്ധ്യമുള്ളവനും ആരോഗ്യവാനുമാണ്. അങ്ങനെയുള്ള എന്നെ ഈ സ്‌കൂള്‍ പയ്യന്‍ എങ്ങനെയാണ് തല്ലി തോല്‍പ്പിക്കുക എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ കാണാതെ വേണമെങ്കില്‍ എന്നെ അടിച്ചിടാം. അല്ലാതേ നേരെ നിന്ന് എന്നെ കുത്തി വീഴ്ത്താനാകില്ല. അങ്ങനെ ചെയ്താല്‍ പിന്നെ ഞാന്‍ എങ്ങനൊരു കമാന്‍ഡോയാകും. ദേഷ്യം കാരണം ഞാന്‍ എന്റെ ജീന്‍സിന്റെ പോക്കറ്റ് വലിച്ച് കീറി'' എന്നാണ് അദ്ദേഹം പറഞ്ഞത്.
അന്ന് മുതല്‍ സണ്ണിയും ഷാരൂഖ് ഖാനും തമ്മില്‍ സംസാരിച്ചിരുന്നില്ല. എന്തായാലും ആ പിണക്കം അങ്ങനെ അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താന്‍ ഗദ്ദാര്‍ 2 കണ്ടതായും സിനിമ ഇഷ്ടപ്പെട്ടതായും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. സിനിമ കണ്ട ശേഷം ഷാരൂഖ് ഖാന്‍ തന്നെ വിൡച്ചിരുന്നുവെന്നും താന്‍ ഗൗരിയുമായും മക്കളുമായുമെല്ലാം സംസാരിച്ചിരുന്നുവെന്നും സണ്ണി ഡിയോളും തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖും ഗൗരിയും സണ്ണിയുടെ സിനിമയുടെ വിജയാഘോഷത്തിനായി എത്തുന്നത്.


Click it and Unblock the Notifications











