ഭാര്യയെ 'ഒളിപ്പിച്ച്' വെക്കുന്നത് എന്തുകൊണ്ട്? ഷാരൂഖ് ഖാനോടുള്ള ദേഷ്യത്തിന്റെ കാരണവും വെളിപ്പെടുത്തി സണ്ണി
ജനപ്രീയ പരിപാടിയായ കോഫി വിത്ത് കരണുമായി തിരിച്ചെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. സീസണ്‍ എട്ടുമായാണ് കരണ്‍ ജോഹറിന്റെ തിരിച്ചുവരവ്. കോഫി വിത്ത് കരണിന്റെ എട്ടാം സീസണിലെ ആദ്യ എപ്പിസോഡിലെ അതിഥികള്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമായിരുന്നു. ഇതിന് പിന്നാലെ വന്ന രണ്ടാമത്തെ എപ്പിസോഡും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സഹോദരന്മാരായ സണ്ണി ഡിയോളും ബോബി ഡിയോളുമാണ് പുതിയ എപ്പിസോഡിലെ അതിഥികള്‍.
രണ്ടു പേരും തങ്ങളുടെ കരിയറില്‍ ശക്തമായ തിരിച്ചുവരവ് നടത്തി നില്‍ക്കുകയാണ്. സണ്ണി ഡിയോള്‍ നായകനായ ഗദ്ദാര്‍ 2 ചരിത്ര വിജയമായി മാറിയിരിക്കുകയാണ്. കോഫി വിത്ത് കരണില്‍ പല കാര്യങ്ങളെക്കുറിച്ചും സണ്ണി ഡിയോള്‍ സംസാരിക്കുന്നുണ്ട്. തന്റെ ഭാര്യ പൂജ ഡിയോള്‍ മാധ്യമങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുന്നതിനെക്കുറിച്ച് സണ്ണി ഡിയോള്‍ സംസാരിക്കുന്നുണ്ട്.

തങ്ങള്‍ കുടുംബപരമായി പൊതുവെ അങ്ങനെയാണെന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. തങ്ങള്‍ പാര്‍ട്ടികളിലും മറ്റും പോകാന്‍ താല്‍പര്യപ്പെടുന്നവരല്ല. പകരം വളരെ അടുത്ത സുഹൃത്തുക്കളുടെ വീട്ടിലോ സ്വകാര്യ പരിപാടികളിലോ മാത്രം പങ്കെടുക്കുന്നവരാണെന്നാണ് സണ്ണി പറയുന്നത്. എവിടെ പോയാലും തങ്ങളെ തുറിച്ച് നോക്കുന്നവരുണ്ടാകും. അതിനാല്‍ താന്‍ വിദേശത്താണ് കൂടുതലും പോകാറെന്നും അവിടെ ആരും തുറിച്ച് നോക്കില്ലെന്നും സണ്ണി പറയുന്നു.
ഗദ്ദാര്‍ ടുവിന്റെ റിലീസ് സമയത്താണ് ഷാരൂഖ് ഖാനും സണ്ണി ഡിയോളും തമ്മിലുള്ള പിണക്കവും അവസാനിക്കുന്നത്. ഗദ്ദാര്‍ ടുവിനെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം തനിക്ക് ഷാരൂഖ് ഖാനെക്കുറിച്ച് അനിഷ്ടമുള്ള കാര്യവും സണ്ണി ഡിയോള്‍ തുറന്ന് പറയുന്നുണ്ട്. ഷാരൂഖ് ഖാന്‍ അഭിനേതാക്കളെ കച്ചവട വസ്തുക്കളാക്കിയെന്നാണ് സണ്ണി ഡിയോള്‍ വിമര്‍ശിക്കുന്നത്. സല്‍മാന്‍ ഖാനെക്കുറിച്ചും ഷോയില്‍ സണ്ണി ഡിയോള്‍ സംസാരിക്കുന്നുണ്ട്.
സല്‍മാന്‍ ഖാന്‍ വളരെ അടുത്ത സുഹൃത്താണ്. എന്നാല്‍ എല്ലാവരേയും ബോഡി ബില്‍ഡര്‍ ആക്കാന്‍ ശ്രമിക്കുന്നതാണ് തനിക്ക് സല്‍മാനില്‍ ഇഷ്ടമില്ലാത്ത കാര്യമെന്നാണ് സണ്ണി പറയുന്നത്. അക്ഷയ് കുമാറിന്റെ കൃത്യ നിഷ്ടത തനിക്ക് ഇഷ്ടമാണെന്ന് സണ്ണി ഡിയോള്‍ പറയുന്നത്. അക്ഷയ് എല്ലാം നേരത്തെ തന്നെ ചെയ്തു തീര്‍ക്കാറുണ്ടെന്നും സണ്ണി പറയുന്നു. എന്നാല്‍ കുറേ സിനിമകള്‍ ചെയ്യുന്ന എന്ന കാര്യത്തില്‍ അക്ഷയ് കുമാറിനോട് തനിക്ക് വിമര്‍ശനമുണ്ടെന്നും സണ്ണി ഡിയോള്‍ പറയുന്നുണ്ട്.

നെപ്പോട്ടിസത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. സ്വന്തം മക്കളുടെ നല്ല ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് സണ്ണിയും ബോബിയും ചോദിക്കുന്നു. അതേസമയം കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുമെന്നും ബോബി ഡിയോള്‍ അഭിപ്രായപ്പെടുന്നുണ്ട്. താരങ്ങളുടെ മക്കളായതിന്റെ പേരില്‍ ഒരാളെ എന്തിനാണ് കുറ്റം പറയുന്നതെന്നും ബോബി ചോദിക്കുന്നുണ്ട്.
ആനിമല്‍ ആണ് ബോബി ഡിയോളിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലറിലെ ബോബി ഡിയോളിന്റെ ലുക്ക് നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഒടിടിയിലും സാന്നിധ്യം അറിയിച്ച താരമാണ് ബോബി ഡിയോള്‍. ആശ്രം എന്ന സീരിസിലൂടെയാണ് ബോബി ഡിയോള്‍ തിരികെ വരുന്നത് തന്നെ. ഗദ്ദാര്‍ ടു നേടിയ വലിയ വിജയത്തിന് ശേഷം സണ്ണി ഡിയോള്‍ അബ്ബാസ് മസ്താന്റെ സിനിമയിലാണ് അഭിനയിക്കുന്നത്. 2024ലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.


Click it and Unblock the Notifications











