സണ്ണിയെക്കുറിച്ച് വൃത്തികേട് പറഞ്ഞ് മുന്‍കാമുകന്‍; തല്ലിയൊതുക്കി ഭര്‍ത്താവ്; ഒരേസമയം രണ്ട് പേരുമായും അടുപ്പം!
ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. അഡള്‍ട്ട് സിനിമകളില്‍ നിന്നും ബിഗ് ബോസ് വഴിയാണ് സണ്ണി ലിയോണ്‍ ബോളിവുഡിലെത്തുന്നത്. ജിസം 2 ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. പിന്നീട് ഹിന്ദിയില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും മറ്റുമൊക്കെ അഭിനയിച്ച് സിനിമാ ലോകത്തെ നിറ സാന്നിധ്യമായി മാറുകയായിരുന്നു സണ്ണി ലിയോണ്‍. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്. മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരാണ് ഈ താരകുടുംബം. തന്റെ മക്കളെക്കുറിച്ചുള്ള സണ്ണിയുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് സണ്ണി ലിയോണ്‍.

ഡാനിയല്‍ വെബ്ബറുമായി പ്രണയത്തിലാകും മുമ്പ് പ്രശസ്ത കൊമേഡിയന്‍ റസല്‍ പീറ്റേഴ്‌സുമായി പ്രണയത്തിലായിരുന്നു സണ്ണി. എന്നാല്‍ ആ ബന്ധം ഒരു തെറ്റായിരുന്നു എന്നാണ് സണ്ണി പറയുന്നത്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ മനസ് തുറന്നത്. തന്നെക്കുറിച്ച് റസല്‍ പീറ്റേഴ്‌സ് തന്റെ ഷോകളില്‍ തമാശ പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സണ്ണി ലിയോണ്‍ മനസ് തുറന്നത്.
''എനിക്ക് കുഴപ്പമൊന്നുമില്ല. നിങ്ങള്‍ അത് കാണണം. ഇപ്പോഴും ചെയ്യാറുണ്ടോ എന്നറിയില്ല. പക്ഷെ അവന്‍ പറയുന്നതോര്‍ത്ത് ഞാന്‍ ആകുലപ്പെടാറില്ല. ആളുകളെ ചിരിപ്പിക്കുന്നുണ്ടെങ്കില്‍ കുഴപ്പമില്ല'' എന്നാണ് സണ്ണി പറയുന്നത്. തങ്ങളുടെ പ്രണയം ഒരു തെറ്റായിരുന്നു. അത് തങ്ങളുടെ സൗഹൃദത്തെ തകര്‍ത്തുവെന്നാണ് സണ്ണി പറയുന്നത്.
''അതൊരു തെറ്റായിരുന്നു. ഞാനും അവനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ല സമയം പങ്കിട്ടിട്ടുണ്ട്. അവന്റെ ഷോകൡ ഞാന്‍ പോകുമായിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടുകയും മദ്യപിക്കുകയും പുറത്ത് പോവുകയും ചെയ്യുമായിരുന്നു. പക്ഷെ ഡേറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ആ സന്തോഷമൊക്കെ ഇല്ലാതായി'' എന്നാണ് സണ്ണി പറയുന്നത്.
പിന്നീടാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറുമായി പ്രണയത്തിലാകുന്നത്. ഒരിടയ്ക്ക് വെബ്ബര്‍ സണ്ണിയെക്കുറിച്ച് തമാശകള്‍ പറഞ്ഞതിന് റസലിനെ മര്‍ദ്ദിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സണ്ണിയുടെ ജീവിതം പറഞ്ഞ സീരീസിലും ഇക്കാര്യം പറയുന്നുണ്ട്. ഇതേക്കുറിച്ചും സണ്ണി ലിയോണിനോട് അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. പൊട്ടിച്ചിരിക്കുകയായിരുന്നു സണ്ണി ആദ്യം ചെയ്തത്.

''ഇല്ല. അത് കുറച്ച് പൊലുപ്പിച്ച് പറഞ്ഞതാണ്'' എന്നായിരുന്നു റിപ്പോര്‍ട്ടുകളോടുള്ള സണ്ണിയുടെ പ്രതികരണം. റസലുമായുള്ള ബന്ധത്തിനിടെ തന്നെയാണ് താന്‍ വെബ്ബറുമായി അടുത്തതെന്നും അതാണ് തങ്ങളുടെ സൗഹൃദത്തെ പോലും തകര്‍ത്തതെന്നും സണ്ണി പറയുന്നുണ്ട്.
''ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അവന്‍ അവന്റെ വഴിയ്ക്ക് പോയി. ഞാന്‍ എന്റെ വഴിയ്ക്കും. അതില്‍ പ്രശ്‌നമില്ല. പക്ഷെ അവനെ വീണ്ടും കാണാന്‍ പറ്റിയാല്‍ സന്തോഷമാകും. അവന്‍ എന്നെക്കുറിച്ച് വൃത്തികേട് പറഞ്ഞിട്ടുണ്ടെങ്കിലും. റസലിനെ പ്രണയിച്ച ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെയാണ് ഞാന്‍ ഡാനിയേലിനെ കാണുന്നതും. അവനുമായി ഡേറ്റിംഗ് ആയിരിക്കുമ്പോള്‍ തന്നെ ഡാനിയേലുമായി പരിചയത്തിലാവുകയും പിന്നീട് ഡാനിയേലുമായി പ്രണയത്തിലാകുമ്പോള്‍ അവനുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതുമൊക്കെ സുഖകരമായ ഒന്നല്ല. അതിനാല്‍ എനിക്ക് സുഹൃത്തിനെ ഉപേക്ഷിക്കേണ്ടി വന്നു. അതില്‍ എനിക്ക് സങ്കടമുണ്ട്'' എന്നാണ് സണ്ണി പറഞ്ഞത്.


Click it and Unblock the Notifications











