For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു അത്; ഒടുവില്‍ മനസ് തുറന്ന് സണ്ണി ലിയോണ്‍

  |

  ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണി. പോണ്‍ താരമായിരുന്ന സണ്ണി ബോളിവുഡിലെത്തുന്നത് ബിഗ് ബോസിലൂടെയാണ്. പിന്നീട് ജിസം ടു എന്ന ചിത്രത്തിലെ ബോളിവുഡില്‍ അരങ്ങറി. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും ഒടുവില്‍ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ മറ്റൊരു അരങ്ങേറ്റം കൂടി നടത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. ഇത്തവണ സ്‌ക്രീനിനല്ല സ്‌റ്റേജിലാണെന്ന് മാത്രം.

  സ്റ്റാർ മാജിക് താരം ഐശ്വര്യയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

  ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയില്‍ കൈവച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. തന്റെ എനര്‍ജെറ്റിക് ആയ വ്യക്തിത്വം കൊണ്ടും ആരുടേയും മനസ് കവരുന്ന തുറന്ന സംസാരം കൊണ്ടും അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സണ്ണി. പരിപാടിയില്‍ തന്റെ പഴയ പല ഓര്‍മ്മകളും സണ്ണി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സണ്ണി തന്റെ മുന്‍ കാമുകന്‍ റസല്‍ പീറ്റേഴ്‌സിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം.

  പരിപാടിയുടെ ക്രിയേറ്റര്‍ ആയ സപന്‍ വര്‍മയോടും തന്റെ മെന്റര്‍ നീതി പള്‍ട്ടയോടുമാണ് സണ്ണി മനസ് തുറന്നത്. താനും റസലും പ്രണയത്തിലായിരുന്നുവെന്നും പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു അതെന്നുമായിരുന്നു സണ്ണി പറഞ്ഞത്. ''ഞങ്ങള്‍ എല്ലാ നശിപ്പിച്ചു. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. പക്ഷെ പിന്നീട് ഡേറ്റിംഗ് ആരംഭിച്ചിരുന്നു. എന്തിനായിരുന്നു ഞങ്ങള്‍ ഡേറ്റ് ചെയ്തത്? ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഇന്നും ഞാനത് ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ട്. കാരണം ഞങ്ങള്‍ക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കുമായിരുന്നു'' എന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്.


  അതേസമയം തങ്ങളുടെ പ്രണയ ബന്ധം തകര്‍ന്ന ശേഷം പലപ്പോഴും തന്റെ കോമഡികളില്‍ സണ്ണിയുടെ പേര് റസല്‍ പരാമര്‍ശിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു. ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരില്‍ ഒരാളാണ് റസല്‍. എന്നാല്‍ താന്‍ സണ്ണിയോടൊപ്പം പങ്കിട്ട സമയം വളരെ മനോഹരമായിരുന്നുവെന്നും സണ്ണി ശരിക്കുമൊരു സ്വീറ്റ് ഹാര്‍ട്ട് ആണെന്നുമായിരുന്നു റസല്‍ പരസ്യമായി സണ്ണിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. നേരത്തെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ഐശ്വര്യ റായ് ബച്ചനെക്കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ ചെന്നുപെട്ട താരമാണ് റസല്‍ പീറ്റേഴ്‌സ്.

  എന്തായാലും അന്നത്തെ പ്രണയം തകര്‍ന്നുവെങ്കിലും സണ്ണി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു. ഡാനിയല്‍ വെബ്ബര്‍ ആണ് സണ്ണിയുടെ ഭര്‍ത്താവ്. ഇരുവരും നീണ്ടനാള്‍ പ്രണയിച്ച ശേഷം 2011 ലാണ് വിവാഹിതരായത്. മൂന്ന് മക്കളാണുള്ളത്. നിഷയാണ് മൂത്തമകള്‍. ഇരട്ടകളായ നോഹയും അഷറുമാണ് മറ്റ് രണ്ട് മക്കള്‍. മക്കളെ സണ്ണിയും ഡാനിയലും ദത്തെടുക്കുകയായിരുന്നു. നിഷയെയായിരുന്നു ആദ്യം ദത്തെടുത്തത്. താരത്തിന്റെ തീരുമാനം ആരാധകരുട കയ്യട നേടിയിരുന്നു. മക്കള്‍ക്കൊപ്പമുള്ള സണ്ണിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ഈയ്യടുത്തയിരുന്നു ഡാനിയല്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന് വേണ്ടി സണ്ണി പങ്കുവച്ച വാക്കുകള്‍ രാധകരുടെ ശ്രദ്ധ നേടിയിരുന്നു. ''ഞാന്‍ പ്രണയിക്കുന്ന പുരുഷന് ജന്മദിനാശംസകള്‍. ഒരു ദിവസം കൊണ്ടോ ആഴ്ച കൊണ്ടോ മാസം കൊണ്ടോ വര്‍ഷം കൊണ്ടോ ഒരുപാട് കാര്യങ്ങള്‍ നടക്കും. അതൊക്കെ ട്രാക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ സ്ഥിരമായുള്ളത് എനിക്ക് നിന്നോടുള്ള പ്രണയമാണ്. നീ മറ്റുള്ളവരോട് കാണിക്കുന്ന കരുതലാണ്. നിങ്ങളൊരു നല്ല മനുഷ്യനാണ്. പിതാവാണ്. ബോസും കാമുകനുമാണ്. ജന്മദിനാശംസകള്‍ ബേബി ലവ്'' എന്നായിരുന്നു സണ്ണി കുറിച്ചത്.

  Also Read: ദീപികയുടെ ലുക്കിനെക്കുറിച്ച് ചോദ്യം; നെറ്റ് വര്‍ക്കില്ലെന്ന് പറഞ്ഞ് അവഗണിച്ച അനുഷ്‌ക ശര്‍മ

  കുളയട്ടയെ കയ്യിലെടുത്ത് സണ്ണി ലിയോണ്‍: വൈറല്‍ വീഡിയോ | FilmiBeat Malayalam

  ലോക്ക്ഡൗണ്‍ കാലത്ത് തന്റേതായ ടോക്ക് ഷോ നടത്തിയും സണ്ണി ലിയോണ്‍ കയ്യടി നേടിയിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പരിപാടി. നിരവധി താരങ്ങളായിരുന്നു ഈ പരിപാടിയില്‍ അതിഥിയായി എത്തിയത്. രസകരമായ പരിപാടി വന്‍ ഹിറ്റായി മാറിയിരുന്നു. നിരവധി സിനിമകളാണ് സണ്ണിയുടേതായി അണിയറയിലൊരുങ്ങുന്നത്. തമിഴ് ചിത്രം വീരമാദേവി, മലയാളം ചിത്രം രംഗീല, തമിഴ് ചിത്രം ഷീറോ, ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന കൊക്ക കോള, ഹെലന്റെ ഹിന്ദി, തെലുങ്ക് റീമേക്കുകള്‍, ബാറ്റില്‍ ഓഫ് ഭീമ കൊറേഗാവ് തുടങ്ങിയ സിനിമകളാണ് സണ്ണിയുടേതായി പുറത്തിറങ്ങാനുള്ളത്.

  Read more about: sunny leone
  English summary
  Sunny Leone About The Biggest Mistake In Her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X