Just In
- 3 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 3 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 4 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 5 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കേരളത്തനിമയില്‍ സാരിയുടുത്ത് സണ്ണി, ഇലയിട്ട് സദ്യയും; ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് സണ്ണി ലിയോണി. ബിഗ് ബോസിലൂടെ ഇന്ത്യയിലെത്തിയ മുന്‍ പോണ് താരം ഇന്ന് ബോളിവുഡില്‍ മാത്രമല്ല പല ഭാഷകളിലും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിലും സണ്ണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളോളമായി കേരളത്തിലുണ്ട് സണ്ണി ലിയോണി. സണ്ണിയോടൊപ്പം കുടുംബവുമുണ്ട്.
സണ്ണി ലിയോണിയുടെ പുത്തന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മക്കളായ നിഷ കൗര്‍ വെബ്ബറിനും അഷറിനും നോഹയ്ക്കുമൊപ്പമുള്ള സണ്ണിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. തനി കേരളീയ വേഷത്തിലാണ് സണ്ണിയും കുടുംബവും എത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ പൂവാറിലെ റിസോര്‍ട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. ഇവിടെ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കേരള സാരിയുടുത്താണ് സണ്ണി എത്തിയിരിക്കുന്നത്. തലയില്‍ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.
ഡാനിയല്‍ മുണ്ടും കുര്‍ത്തയും അണിഞ്ഞെത്തിയപ്പോള്‍ മക്കളും കേരളീയ വേഷത്തില്‍ തന്നെയാണ്. പട്ടുപാവടയുടുത്ത് മുല്ലപ്പൂവ് ചൂടി അനിയന്മാര്ക്കൊപ്പം നില്ക്കുന്ന നിഷയുടെ ചിത്രങ്ങളും വൈറലാണ്. ഷര്‍ട്ടും മുണ്ടുമാണ് അഷറും നോഹയും ധരിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാന്‍ നിമിഷങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്. കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങി എത്തുക മാത്രമല്ല, വാഴയിലയില്‍ ചോറും കറിയുമെല്ലാം വിളമ്പി കേരളീയ രീതിയില്‍ ഭക്ഷണവും കഴിച്ചു സണ്ണിയും കുടുംബവും.

കേരളത്തില്‍ വന്ന് തനി കേരളീയ സദ്യ കഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സണ്ണിയും ഭര്‍ത്താവും. അതേസമയം പുതിയ അനുഭവത്തിന്റെ ആകാംഷയും സന്തോഷവും മക്കളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം. അതേസമയം, സദ്യയൊക്കെ ആണെങ്കിലും കൈകൊണ്ട് ഭക്ഷണം കഴിച്ച് ശീലിമില്ലാത്തതിനാല് സ്പൂണ്‍ ഉപയോഗിച്ചാണ് സണ്ണി സദ്യ കഴിച്ചത്.
ജനുവരി 21നായിരുന്നു സണ്ണി ലിയോണും കുടുംബവും കേരളത്തിലെത്തിയത്. പിന്നാലെ കുടുംബം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇതിന് ശേഷമാണ് അവധി ആഘോഷങ്ങള്‍ ആരംഭിച്ചത്. കേരളത്തിലെ അവധിക്കാലത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് പൂവാര്‍ ഐലന്റ് റിസോര്‍ട്ടാണ്. ഇവിടെയാണ് സണ്ണിയും കുടുംബവും താമസിക്കുന്നത്.

ഒരുമാസത്തോളം സണ്ണിയും കുടുംബവും കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എംടിവിയിലെ റിയാലിറ്റിഷോയുടെ ചിത്രീകരണത്തിനായാണ് സണ്ണി കേരളത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം സണ്ണിയുടെ കേരള സന്ദര്‍ശനം വിവാദത്തിലുമായിരുന്നു. താരത്തിനെതിരെ വഞ്ചനാ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. കേരളത്തിലും വിദേശത്തും വിവിധ പരിപാടികള്‍ക്കായി പണം കൈപ്പറ്റിയിട്ടും പങ്കെടുത്തില്ലെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് സണ്ണിയെ ചോദ്യം ചെയ്തിരുന്നു. താരത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. സണ്ണിയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിരുന്നു. അതേസമയം താന്‍ നിരപരാധിയാണെന്നാണ് സണ്ണിയുടെ വിശദീകരണം. പരാതിയില്‍ പറയുന്നത് പോലെ തനിക്ക് 39 ലക്ഷം രൂപ ലഭിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സണ്ണി പറഞ്ഞിരുന്നു.
നേരത്തെ സണ്ണിയെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കുഞ്ഞുമുഹമ്മദ് നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.