കടന്നു വന്നത് ഒരുപാട് വൃത്തികേടുകളിലൂടെ, ഇന്ത്യയിലേക്ക് വന്നതാണ് പുതിയ ജീവിതത്തിന്: സണ്ണി ലിയോണ്‍

ആരാധകര്‍ക്ക് സുപരിചതയാണ് സണ്ണി ലിയോണ്‍. തന്റെ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളെ നേരിട്ടു കൊണ്ടാണ് സണ്ണി ലിയോണ്‍ ജീവിതം നേടിയത്. പോണ്‍ സിനിമാ ലോകത്തു നിന്നും ബോളിവുഡിലെത്തുകയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത സണ്ണി ലിയോണ്‍ പല തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയുമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ തന്റെ വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റാന്‍ സണ്ണിയ്ക്ക് സാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത.

തന്റേതായ വലിയൊരു ആരാധകവൃന്ദം തന്നെ സണ്ണിയ്ക്ക് ഇന്നുണ്ട്. എന്നാല്‍ ധാരാളം ആരാധകരുണ്ടെങ്കിലും സണ്ണിയെ തങ്ങളുടെ പരസ്യത്തിന്റെ മോഡലാക്കാന്‍ പല പ്രമുഖ കമ്പനികളും ഒരിടയ്ക്ക് തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് ഇപ്പോഴിതാ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയൊരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ മനസ് തുറന്നിരിക്കുകയാണ്. തന്റെ ഭൂതകാലത്തിന്റെ പേരില്‍ തന്നോട് ഇന്നും അകല്‍ച്ച കാണിക്കുന്ന വസ്ത്ര, മേക്കപ്പ് വസ്തുക്കളുടെ ബ്രാന്റുകളെക്കുറിച്ചാണ് താരം മനസ് തുറന്നത്.

വേദനിപ്പിക്കുന്നതാണ്

''തങ്ങളുടെ പരസ്യ ചിത്രത്തില്‍ എന്നെ കാണിക്കാന്‍ ഇന്ത്യയിലെ ഒരു മേക്കപ്പ് ബ്രാന്റും തയ്യാറാകില്ല. അത് വേദനിപ്പിക്കുന്നതാണ്. എനിക്ക് മറ്റുള്ളവരുടെ അത്ര നന്നാകാനാകില്ലെന്നാണ് പറയുക. ഒരു പരിപാടിയ്ക്ക് എനിക്ക് വസ്ത്രം നല്‍കാനൊരു വസ്ത്ര ബ്രാന്റ് തയ്യാറായില്ല. ഞാന്‍ അവരെ സംബന്ധിച്ച് അത്ര വലിയ ആളല്ലെന്നായിരുന്നു പറഞ്ഞത്. അപ്പോള്‍ പിന്നെ എന്ത് ചെയ്യും? ഞാന്‍ എന്റെ തന്നെ മേക്കപ്പ്, വസ്ത്ര ബ്രാന്റുകള്‍ ആരംഭിച്ചു. അത് എന്റേതാണ്. നിങ്ങള്‍ക്കൊക്കെ പോകാം, ലോകം എന്റെ ബ്രാന്റിനെ എങ്ങനെ കാണണമെന്ന് ഞാന്‍ തന്നെ കാണിച്ചോളാം'' എന്നാണ് സണ്ണി പറയുന്നത്.

നിരസിച്ച ഒരുപാട് പ്രൊജക്ടുകളുണ്ട്

''ഒരു സിനിമയ്ക്കായി കരാറില്‍ ഒപ്പിടുമ്പോള്‍ വെറുമൊരു യെസ് പറയുകയാണെന്നാണ് പലരും കരുതിയത്. പക്ഷെ സത്യത്തില്‍ ഒരുപാട് കാര്യങ്ങളോടാണ് യെസ് പറയുന്നത്. അതൊക്കെ നമ്മള്‍ സെറ്റിലെത്തും മുമ്പ് തന്നെ നടക്കണം. ഞാന്‍ പറയുന്നത് ബിസിനസ് വശമാണ്. കരാര്‍, പണം, സ്റ്റൈലിസ്റ്റ്, ഹെയര്‍ ആന്റ് മേക്കപ്പ്, നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ തന്നെ. ഏറ്റവും കുറഞ്ഞത് എനിക്കെങ്കിലും. പിന്നെ നോ പറയേണ്ട കാര്യങ്ങളും പറയാനുണ്ട്. അതവരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് തോന്നും. ചിന്തിച്ച് നോക്കൂ, നിങ്ങള്‍ ഒരു വസ്തു വില്‍ക്കാന്‍ പറയുമ്പോള്‍ നോ പറയുമ്പോള്‍ വേദനിക്കും. പക്ഷെ എന്നെ നിരസിച്ച ഒരുപാട് പ്രൊജക്ടുകളുണ്ട്. എനിക്ക് ഭാഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നത്'' സണ്ണി പറയുന്നു.

വേരുകളില്‍ അഭിമാനിക്കുന്നു

തന്നെ പലരും ഇപ്പോഴും കാണുന്നത് പോണ്‍ ചിത്ര താരമായിട്ടാണെന്നും സണ്ണി പറയുന്നുണ്ട്. അതേസമയം തന്റെ വേരുകളില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും സണ്ണി പറഞ്ഞു.

''ഞാന്‍ ഞാനാണ്. എന്റെ ഭൂതകാലമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. ഞാനതില്‍ നാണിക്കുന്നില്ല. ഞാന്‍ ഇന്ത്യയിലേക്ക് വന്നത് പുതിയൊരു ജീവിതത്തിന് വേണ്ടിയാണ്. എനിക്ക് നടക്കില്ലെന്ന് കരുതിയ നല്ല കാര്യങ്ങള്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ വന്ന് ചെയ്യാനാണ് വന്നത്. ആ അര്‍ത്ഥത്തില്‍ ഞാന്‍ ജീവിക്കുന്നത് എന്റെ സ്വപ്‌നത്തിലാണ്. ഇത് എന്റെ യാത്രയാണ്. എന്റെ യഥാര്‍ത്ഥ കഥയാണ്. ഇന്നത്തെ നിലയിലേക്ക് എത്താന്‍ ഒരുപാട് വൃത്തികേടുകൡലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ കരുത്തയല്ലെന്നല്ല. എനിക്ക് നേരെയുള്ള ആക്രമണങ്ങളേയും ഇടികളേയും നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. ഞാനൊരു പോരാളിയാണ്. എനിക്ക് ചുറ്റുമുള്ള നെഗറ്റിവിറ്റികളെ അതിജീവിക്കാനാകും'' സണ്ണി പറയുന്നു.

ബിഗ് ബോസിലൂടെ

ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയിലെത്തുന്നത്. പിന്നീട് ജിസം 2വിലൂടെ ബോളിവുഡില്‍ അരങ്ങേറി. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം അഭിനയിച്ചിട്ടുള്ള സണ്ണി മലയാളത്തിലുമെത്തിയിട്ടുണ്ട്. മധുരരാജയിലെ പാട്ടിലൂടെയാണ് സണ്ണി മലയാളത്തിലെത്തുന്നത്. രംഗീല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയുമായി മാറുകയാണ് സണ്ണി. ഷീറോയാണ് സണ്ണിയുടെ പുതിയ സിനിമ.

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X