സറോഗസിയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടു! എനിക്ക് അമ്മയാകണമായിരുന്നു; ദത്തെടുത്തിനെക്കുറിച്ച് സണ്ണി
ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. ബിഗ് ബോസിലൂടെ ഇന്ത്യയിലെത്തിയ സണ്ണി പിന്നീട് ബോളിവുഡിലെ നിറസാന്നിധ്യമായി മാറുകയും. തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം സണ്ണി ലിയോണ്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള സണ്ണിയുടെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തിജീവിതവുമെല്ലാം എന്നും ആരാധകരുടെ കയ്യടി നേടാറുണ്ട്. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് തന്റെ ഭൂതകാലത്തിന്റെ പേരില്‍ പലപ്പോഴും പരസ്യമായി തന്നെ സണ്ണി ലിയോണ്‍ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ സ്വതസിദ്ധമായ ചിരിയോടെ എല്ലാ വിമര്‍ശകരേയും തന്റെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ് ഇന്ന് സണ്ണി.
മൂന്ന് മക്കളുടെ അമ്മ കൂടിയാണ് ഇന്ന് സണ്ണി ലിയോണ്‍. തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. പല ഭാഷകളിലായി ഒരുപാട് സിനിമകളും വീഡിയോകളുമെല്ലാം ചെയ്യുന്ന തിരക്കിലാണെങ്കിലും തന്റെ മക്കള്‍ക്ക് വേണ്ടി സമയം മാറ്റിവെക്കാന്‍ എന്നും ശ്രമിക്കാറുണ്ട് സണ്ണി. മക്കള്‍ക്കൊപ്പം ആഘോഷങ്ങള്‍ നടത്തുന്നതിന്റേയും മറ്റും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മക്കളെ സ്‌കൂളില്‍ കൊണ്ടു വിടുന്ന സണ്ണിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മക്കളെക്കുറിച്ച് സണ്ണി ലിയോണ്‍ മനസ് തുറന്നിരിക്കകുയാണ്. സറോഗസിയിലൂടെ അമ്മയായി മാറാന്‍ ശ്രമിച്ചതും അത് പരാജയപ്പെട്ടതിനെക്കുറിച്ചുമാണ് സണ്ണി ലിയോണ്‍ മനസ് തുറന്നത്. മൂത്ത മകള്‍ നിഷയെ സണ്ണി ലിയോണ്‍ ദത്തെടുക്കുകയായിരുന്നു. താരത്തിന്റെ ഈ പ്രവര്‍ത്തി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെ താരം രണ്ട് കുട്ടികളുടെ കൂടെ അമ്മയായി മാറുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''എനിക്ക് എന്റെ സ്വന്തം മക്കളില്ലായിരുന്നു. പക്ഷെ എനിക്ക് ശരിക്കും കുട്ടികളെ വേണമായിരുന്നു. എന്റെ ഭര്‍ത്താവും മക്കളെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ സറോഗസിയ്ക്ക് ശ്രമിച്ചത്. സറോഗസി ഒരുപാട് സമയം വേണ്ടി വരുന്നൊരു കാര്യമാണ്. ഒന്നര വര്‍ഷമാണ് ഇതിന് വേണ്ടി ചെലവിട്ടത്. ആറ് എഗ്ഗ്‌സ് ആയിരുന്നു ഉണ്ടായിരുന്നത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും. പക്ഷെ ഞങ്ങള്‍ ഐവിഎഫിന് ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. കുട്ടികളുണ്ടായില്ല'' സണ്ണി ലിയോണ്‍ പറയുന്നു. ഐവിഎഫ് എന്ന കടമ്പ എത്ര വലിയ വേദനയായിരുന്നു തനിക്ക് നല്‍കിയിരുന്നതെന്നും സണ്ണി ലിയോണ്‍ പറയുന്നുണ്ട്. ''അത് ശരിക്കും ഹൃദയഭേദകമായിരുന്നു. പരാജയപ്പെട്ടുവെന്ന് തോന്നി. ഞങ്ങള്‍ വല്ലാതെ തകര്‍ന്നു പോയി'' എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.

പിന്നീടാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്. ''ഞങ്ങള്‍ അവിടേക്ക് ചെന്നു. പെണ്‍കുട്ടികളെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അവിടെയുണ്ടായിരുന്ന കുട്ടികളൊക്കെ ക്യൂട്ട് ആയിരുന്നു. അവിടെ നിന്നും ഒരു പെണ്‍കുട്ടിയെ ഞങ്ങള്‍ ദത്തെടുത്തു. അവളിന്ന് ഞങ്ങളുടേതാണ്. ഞങ്ങള്‍ ജെനറ്റിക്കലി കണക്ട്ഡ് അല്ലെങ്കിലും ഹൃദയത്തിലൂടെ ഞങ്ങള്‍ ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു'' എന്നും സണ്ണി ലിയോണ്‍ പറയുന്നു. നിഷയെ ദത്തെടുത്ത ശേഷമാണ് സണ്ണിയും ഡാനിയലും രണ്ട് ആണ്‍ കുട്ടികളുടെ കൂടി മാതാപിതാക്കളാകുന്നത്. കുട്ടികളെ വിട്ടു നില്‍ക്കുക എന്നത് തങ്ങള്‍ക്ക് വലിയ വിഷമമാണെന്നും സണ്ണി ലിയോണ്‍ പറയുന്നു.
Recommended Video

2017 ലായിരുന്നു സണ്ണിയും ഡാനിയലും നിഷ കൗറിനെ ദത്തെടുക്കുന്നത്. ദത്തെടുക്കുമ്പോള്‍ 21 മാസമായിരുന്നു നിഷയുടെ പ്രായം. പിന്നീടാണ് സണ്ണിയ്ക്കും രണ്ട് ആണ്‍ കുട്ടികളുണ്ടാകുന്നത്. 2018 മാര്‍ച്ച് നാലിനായിരുന്നു അഷറും നോഹയും ജനിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ടവരാണ് ഇന്ന് ഈ അമ്മയും മക്കളും. സണ്ണിയോട് അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയ ലൈവ് സെലക്ഷനിലുമെല്ലാം ആരാധകര്‍ മക്കളെക്കുറിച്ച് ചോദിക്കാറുണ്ട്. മധുരരാജയിലൂടെ മലയാളത്തിലെത്തിയ സണ്ണി രംഗീലയിലൂടെ മലയാളത്തിലും നായികയായി മാറാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.


Click it and Unblock the Notifications











