സംസാരിക്കാന്‍ പോലും ആരുമില്ല, എന്റെയടുത്ത് വരാന്‍ പലരും ഭയന്നു; വെളിപ്പെടുത്തി സണ്ണി ലിയോണ്‍

ഇന്ന് എല്ലാവരുടേയും പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. എന്നാല്‍ പോണ്‍ സിനിമാ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് തുടക്കത്തില്‍ നേരിടേണ്ടി വന്നത് കടുത്ത് വിമര്‍ശനങ്ങളും അവഗണനകളുമായിരുന്നു. തന്റെ ഭൂതകാലത്തിന്റെ പേരില്‍ സിനിമ ലോകത്തു നിന്നുമാത്രമല്ല സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നു പോലും സണ്ണിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും സണ്ണിയെ തളര്‍ത്തിയില്ല. തന്റെ വിമര്‍ശകരെ പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ ഇന്ന് സണ്ണി ലിയോണിന് സാധിച്ചിട്ടുണ്ട്.

സണ്ണിയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും മോശം അനുഭവങ്ങളിലൊന്നായിരുന്നു ഭൂപേന്ദ്ര ചൗബേയുമായുള്ള അഭിമുഖം. താരത്തെ അപമാനിക്കുന്ന ചോദ്യങ്ങളുമായി ആക്രമിച്ച മാധ്യമപ്രവര്‍ത്തകനെതിരെ വ്യാപകമായ വിമര്‍ശനം തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ആ അഭിമുഖത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചുമെല്ലാം സണ്ണി ലിയോണ്‍ മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബാധിക്കാന്‍ തുടങ്ങി

''ഒരു പ്രതികരണവും നടത്തായിരിക്കുക എന്നതായിരുന്നു എന്റെ ആദ്യത്തെ പ്രതികരണം. പക്ഷെ പതിയെ അതെന്നെ ബാധിക്കാന്‍ തുടങ്ങി. അതെന്നെ ബാധിച്ചില്ലെങ്കില്‍ ഞാന്‍ മനുഷ്യന്‍ അല്ലാതായിരിക്കണം. ഒരു ടീമില്‍് ജോലി ചെയ്യ്ുമ്പോള്‍ ഒരുപാട് പേരോട് പരാതിപ്പെടാന്‍ സാധിക്കില്ല്. നിയന്ത്രണമുണ്ടാകുമ്പോള്‍ ആരോടാണ് സംസാരിക്കാന്‍ പറ്റുക. പറഞ്ഞാല്‍ തന്നെ അതങ്ങനെയാണെന്ന് പറഞ്ഞ് അ്ത് മറക്കാന്‍ അവര്‍ പറയും. അതുകൊണ്ട് തന്നെ നമുക്ക് മനസ് തുറന്ന് സംസാരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയായി മാറും. എങ്ങനെയാണ് ചിലര്‍ നമ്മളോട് പെരുമാറുന്നതെന്ന് ആരോടും പറയാനാകാതെ വരും'' എന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്.

പുറത്ത് കടക്കാന്‍

''ആ അഭിമുഖം എന്നെ വല്ലാതെ അലട്ടിയതാണ്. പല തലങ്ങളില്‍ തന്നെ അതെന്നെ ബാധിച്ചു. അതില്‍ നിന്നും പുറത്ത് കടക്കാന്‍ തന്നെ ഞാന്‍ കുറേ സമയം എടുത്തു. പിന്നെ എന്റെ തലച്ചോറും പറഞ്ഞു തുടങ്ങി അ്ത് അടുത്തൊന്നും വിട്ടു പോകില്ലെന്നും അത് മറക്കണമെന്നും. അത് ചൗബേയുമായുള്ള അഭിമുഖമായിരുന്നു. ഈ ആളുകള്‍ എന്നെ വര്‍ഷങ്ങളായി വെറുക്കുകയും എന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞവരുമാണ്. ഇപ്പോഴൊരാള്‍ എന്നെ ടെലിവിഷനില്‍ അപമാനിക്കുകയാണ്. ഇന്ന് ഞാന്‍ ഓക്കെയാണ്. ഇന്ന് എന്നെ അംഗീകരിക്കുന്നുണ്ട്. ഞാന്‍ മുമ്പും ഇതേ ആള് തന്നെയായിരുന്നു. ഞാനുമൊരു മനുഷ്യനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷെ അന്നെനിക്ക് വേദനയുണ്ടായി. അത് തിരുത്താന്‍ സാധിക്കാത്തതാണ്'' എന്നും സണ്ണി ലിയോണ്‍ പറയുന്നു.

അവഗണന

താന്‍ നേരിട്ടിരുന്ന അവഗണനകളെക്കുറിച്ചും സണ്ണി മനസ് തുറക്കുന്നുണ്ട്. ''പലപ്പോഴും. തുടക്കത്തില്‍ പ്രത്യേകിച്ചും. പലരും ഞാനുമായി അഭിമുഖം നടത്താന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. എനിക്കൊപ്പം ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞവരുണ്ട്. ഇതെന്നെ അപമാനിക്കുകയല്ലേ എന്ന് ചിന്തിച്ചിട്ടുണ്ട്്. എനിക്ക് അരികിലേക്ക് വരാന്‍ പോലും ഭയപ്പെടാന്‍ എനിക്കെന്താ കുഷ്ടരോഗം ഉണ്ടോ? ഇതെന്താണ്? ഇങ്ങനെയൊക്കെ് എപ്പോഴും നടക്കും. പക്ഷെ ഇതൊക്കെ വിട്ടു കളയാനാണ് ഞാന്‍ ശീലിച്ചത്'' എന്നായിരുന്നു സണ്ണി പറഞ്ഞത്.

Recommended Video

Sreesanth's Bollywood debut with sunny Leone | FilmiBeat Malayalam
മലയാളത്തിലെത്തിയ സണ്ണി

ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യന്‍ ആരാധകരുടെ മനസ് കവരുന്നത്. പിന്നീട് ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സണ്ണി ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സാന്നിധ്യം അറിയിച്ചു. മലയാളത്തിലും പിന്നീട് സണ്ണി ലിയോണ്‍ എത്തി. മധുരരാജയിലൂടെ മലയാളത്തിലെത്തിയ സണ്ണി രംഗീലയിലൂടെ മലയാളത്തിലും നായികയായി മാറാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. തമിഴിലും സണ്ണി ലിയോണ്‍ നായികയായിട്ടുള്ള ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഷീറോയാണ് സണ്ണിയുടെ പുതിയ സിനിമ.

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X