For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തുകൊണ്ട് വെബറിനെ കല്യാണം കഴിച്ചു? സണ്ണിയുടെ മറുപടി കേട്ടാല്‍ ആരും ചിരിക്കും!

  |

  ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. തന്റെ എനര്‍ജെറ്റിക് സംസാരത്തിലൂടേയും ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ടും ഓഫ് സ്‌ക്രീനിലെ വ്യക്തിത്വം കൊണ്ടും ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ സണ്ണി ലിയോണിന് സാധിച്ചിട്ടുണ്ട്. സണ്ണിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. താരം പങ്കുവെക്കുന്ന രസകരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  സണ്ണിയും ഡാനിയേലും തമ്മിലുള്ള കെമിസ്ട്രിയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഇരുവരും ആദ്യമായി കാണുന്നത് ലാസ് വേഗസില്‍ വച്ചായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2011 ലാണ് സണ്ണിയും വെബ്ബറും വിവാഹിതരാകുന്നത്. സിഖ് ആചാരാ പ്രകാരവും ജൂത ആചാര പ്രകാരവുമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം. ഈയ്യടുത്ത് ഫീറ്റ് അപ്പ് വിത്ത് ദ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാനായി സണ്ണി ലിയോണ്‍ എത്തിയിരുന്നു. ഇതില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സണ്ണി ലിയോണ്‍ മനസ് തുറക്കുന്നുണ്ട്.

  എന്തുകൊണ്ടാണ് താന്‍ വെബ്ബറിനെ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു സണ്ണിയ്ക്ക് നല്‍കാനുണ്ടായിരുന്നത്. വെബ്ബറിന്റെ ഡാന്‍സ് ആണ് സണ്ണി ലിയോണ്‍ പറഞ്ഞ രസകരമായ കാരണം. ഡാനിയേലിന്റെ ഡാന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനവനെ വിവാഹം കഴിച്ചത്. എന്ത് സംഭവിച്ചാലും അവന്റെ ഒരു സ്‌റ്റെപ്പ് കണ്ടാല്‍ എല്ലാം അടിപൊളിയാകുമെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. രസകരമായ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരുപാട് തുറന്നു പറച്ചിലുകള്‍ നടത്തുന്നുണ്ട് സണ്ണി ലിയോണ്‍.

  അതേസമയം ഈയ്യടുത്തായിരുന്നു സണ്ണി ലിയോണും കുടുംബവും മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മക്കളായ നിഷ, അഷര്‍, നോഹ, ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് സണ്ണി ലിയോണ്‍ പങ്കുവച്ചത്. ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് ഇവിടെ ഇന്ത്യയില്‍ തുടക്കമാകുന്നു. ഇവിടെ താന്‍ നിര്‍മ്മിച്ച വീടും ജീവിതും ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സണ്ണി ലിയോണ്‍ കുറിച്ചത്.

  പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പിന്നീട് താരം ബോളിവുഡില്‍ അരങ്ങേറുകയായിരുന്നു. ജിസം 2 ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ മറ്റ് പല ഭാഷകളിലും അഭിനയിച്ചു. മലയാളത്തിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു സണ്ണി ലിയോണ്‍. മമ്മൂട്ടി ചിത്രം മധുരരാജയിലെ പാട്ടിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്. മലയാളത്തില്‍ ഇനി രംഗീല എന്ന സിനിമയും സണ്ണിയുടെതായി പുറത്തിറങ്ങാനുണ്ട്.

  Also Read: സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ഫഹദ്; ഈ കാരണം കൊണ്ട് നോ പറഞ്ഞ് ലാല്‍ ജോസ്

  കുളയട്ടയെ കയ്യിലെടുത്ത് സണ്ണി ലിയോണ്‍: വൈറല്‍ വീഡിയോ | FilmiBeat Malayalam

  തമിഴ് ചിത്രങ്ങളായ ഷീറോ, വീരമാദേവി, കന്നഡ ചിത്രം കൊട്ടിഗൊബ്ബ 3, ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഹെലന്‍, ഹിന്ദി ചിത്രം ദ ബാറ്റില്‍ ഓഫ് ഭീമ കൊറേഗാവിലെ അതിഥി വേഷം, തുടങ്ങിയവയാണ് ഇനി സണ്ണിയുടെ സിനിമകള്‍. അഭിനേത്രിയെന്നതിനൊപ്പം അവതാരകയുമാണ് സണ്ണി ലിയോണ്‍. സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്‌സ് വില്ലയുടെ അവതാരകയാണ് താരം. സണ്ണിയുടെ ജീവിതകഥ പറഞ്ഞ വെബ് സീരീസായിരുന്നു കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സണ്ണി. ലോക്ക് ഡൗണ്‍ കാലത്ത് സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലൈവ് ചാറ്റ് പരിപാടി വന്‍ ഹിറ്റായിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  Read more about: sunny leone
  English summary
  Sunny Leone Reveals Why She Married Daniel Webber
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X