വീട്ടുകാരറിയാതെ പോണിലേക്ക്, പിന്നീട് ബോളിവുഡിലേക്ക്; സണ്ണിയുടെ സ്വത്ത് വിവരം കേട്ടാല്‍ ഞെട്ടും!
ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമാ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് തുടക്കത്തില്‍ നേരിടേണ്ടി വന്നത് കടുത്ത് വിമര്‍ശനങ്ങളും അവഗണനകളുമായിരുന്നു. തന്റെ ഭൂതകാലത്തിന്റെ പേരില്‍ സിനിമ ലോകത്തു നിന്നുമാത്രമല്ല സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നു പോലും സണ്ണിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും സണ്ണിയെ തളര്‍ത്തിയില്ല.
ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യന്‍ ആരാധകരുടെ മനസ് കവരുന്നത്. പിന്നീട് ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സണ്ണി ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സാന്നിധ്യം അറിയിച്ചു. മലയാളത്തിലും പിന്നീട് സണ്ണി ലിയോണ്‍ എത്തി. മധുരരാജയിലൂടെ മലയാളത്തിലെത്തിയ സണ്ണി മലയാളത്തിലും നായികയായി മാറാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. തമിഴിലും സണ്ണി ലിയോണ്‍ നായികയായിട്ടുള്ള ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്.

ഇന്ത്യയില്‍ വേരുകളുള്ള കനേഡിയന്‍ സ്വദേശിയാണ് സണ്ണി ലിയോണ്‍. കാനഡയിലെ സാര്‍നിയയിലായിരുന്നു സണ്ണിയുടെ ജനനം. നിരന്തരമുള്ള യാത്രകള്‍ കാരണം സണ്ണി ലിയോണിന് സ്‌കൂള്‍ വിദ്യാഭ്യാസം സാധ്യമായിരുന്നില്ല. വീട്ടിലിരുന്ന് തന്നെയായിരുന്നു സണ്ണി കൂടുതലും പഠിച്ചിരുന്നത്. മോഡലിംഗിലൂടെയാണ് സണ്ണി അശ്ലീല ചിത്രങ്ങളിലേക്ക് എത്തുന്നത്. താരത്തിന്റെ ഈ തീരുമാനത്തിന് കുടുംബം തുടക്കത്തില്‍ എതിരായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്ണിയുടെ സമ്പത്ത് 110 കോടിയോളം വരും. അഭിനയത്തിന് പുറമെ പരസ്യ ചിത്രങ്ങളിലൂടേയും സംഗീത വീഡിയോകൡലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും സണ്ണി ലിയോണ്‍ വരുമാനം കണ്ടെത്തുന്നുണ്ട്. കേ എന്ന പേരില്‍ സ്വന്തമായൊരു മേക്കപ്പ് ബ്രാന്റും സണ്ണി ലിയോണിനുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ വാങ്ങുന്നത് പ്രതിഫലം രണ്ട് കോടിയോളമാണ്.
1981 ലായിരുന്നു സണ്ണിയുടെ ജനനം. പഞ്ചാബി കുടുംബത്തില്‍ ജനിച്ച സണ്ണി തന്റെ 11-ാം വയസിലാണ് അമേരിക്കയിലെത്തുന്നത്. കരണ്‍ജീത് കൗര്‍ വോറ എന്നാണ് സണ്ണിയുടെ യഥാര്‍ത്ഥ പേര്. സണ്ണിയുടെ അച്ഛന്‍ എഞ്ചീനയറായിരുന്നു. സഹോദരന്‍ സന്ദീപ് സിംഗ് വോറ ഷെഫായി ജോലി ചെയ്യുകയാണ്. മുന്‍ പോണ്‍ താരമായ ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്. ലോസ് ആഞ്ചല്‍സില്‍ 19 കോടിയുടെ വലിയൊരു വീട് സണ്ണിയ്ക്ക് സ്വന്തമായുണ്ട്. ഇവിടെയായിരുന്നു ലോക്ക്ഡൗണ്‍ കാലത്ത് സണ്ണി കഴിഞ്ഞിരുന്നത്.

2011 ലാണ് സണ്ണി ലിയോണ്‍ ബിഗ് ബോസിലെത്തുന്നത്. പിന്നാലെ ജിസം 2വിലൂടെ ബോളിവുഡിലെത്തി. സണ്ണിയുടെ ബോളിവുഡ് പ്രവേശനം വലിയ വിവാദമായിരുന്നു. സണ്ണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പലരും വിസമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് തന്റെ വിമര്‍ശകരെ പോലും സണ്ണി ലിയോണ്‍ ആരാധകരാക്കി മാറ്റുകയായിരുന്നു. ഓഫ് സ്‌ക്രീനിലെ സണ്ണിയുടെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
അവതാരകയായും സണ്ണി ലിയോണ്‍ നിറ സാന്നിധ്യമാണ്. എംടിവിയിലെ സ്പ്ലിറ്റ്‌സ് വില്ലയുടെ അവതാരകയാണ് സണ്ണി. മൂന്ന് മക്കളാണ് സണ്ണിയ്ക്കും ഡാനിയല്‍ വെബ്ബറിനുമുള്ളത്. സണ്ണിയുടെ സോഷ്യല്‍ മീഡിയ പേജുകൡലൂടെ മക്കളും ആരാധകര്‍ക്ക് സുപരിചിതരാണ്. 2003ലാണ് സണ്ണി ലിയോണ്‍ പോണ്‍ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയിക്കുക മാത്രമല്ല സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് താരം ഈ മേഖലയോട് വിട പറയുകയായിരുന്നു. തുടര്‍ന്നാണ് ബോളിവുഡിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











