നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; താരം ആശുപത്രിയില്‍
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേററ്റു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. തരാത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. നിലവില്‍ താരം ഐസിയുവിലാണുള്ളത്.
തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടനെ തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചു. ധാരാളം രക്തം നഷ്ടമായെങ്കിലും നിലവില്‍ ഗോവിന്ദയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. പിന്നാലെ സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കും.

സംഭവത്തില്‍ ഗോവിന്ദയുടെ മാനേജര്‍ പ്രതികരിക്കുകയുണ്ടായി. കൊല്‍ക്കത്തയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു താരം. ഇതിന് മുമ്പായി തന്റെ തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത് എന്നാണ് മാനേജര്‍ പറയുന്നത്. വൃത്തിയാക്കിയ തോക്ക് തിരികെ കേസില്‍ വെക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയും കാലിന് പരുക്കേല്‍ക്കുകയുമായിരുന്നു. ലൈസന്‍സുള്ള തോക്കാണിത്.
ഉടനെ തന്നെ ഗോവിന്ദയുടെ ഭാര്യ സംഭവത്തില്‍ പത്രക്കുറിപ്പ് പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. കാലില്‍ നിന്നും ബുള്ളറ്റ് നീക്കം ചെയ്തതായും അപകടനിലയിലല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











