മാറിടത്തിന്റെ അളവ്, തുടകള്‍ കാണണം; നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും അടുത്തറിയണം! വെളിപ്പെടുത്തി സുര്‍വീണ്‍

ടെലിവിഷന്‍ രംഗത്തും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമാണ് സുര്‍വീണ്‍ ചൗള. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയുന്ന വ്യക്തിത്വമാണ് സുര്‍വീണിന്റേത്. ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് കടന്നു വരിക എന്നത് ഏറെ പ്രയാസം നിറഞ്ഞതാണെന്നാണ് സുര്‍വീണ്‍ ചൗള പറയുന്നത്. തന്റെ ചുവടുമാറ്റത്തിന്റെ കാലത്ത് കാസ്റ്റിംഗ് കൗച്ച് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരിക്കല്‍ സൂര്‍വീണ്‍ പറഞ്ഞത്.

ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. ''ബോംബെയില്‍ ഞാന്‍ പോയ ആദ്യത്തെ സിനിമാ മീറ്റിംഗില്‍ തന്നെ ഇത് സംഭവിച്ചു. ഞാന്‍ ടെലിവിഷന്‍ ചെയ്യുന്ന സമയത്താണ്. നമ്മള്‍ നമ്മളെ തന്നെ ചോദ്യം ചെയ്യുന്നിടത്തേക്ക് നമ്മളെ എത്തിക്കുകയാണ് അവരുടെ ജോലി. മിക്കവാറും സ്ത്രീകള്‍ക്ക് ഇത് അനുഭവിക്കേണ്ടി വരും'' സുര്‍വീണ്‍ പറയുന്നു.

Surveen Chawla

''നിങ്ങളുടെ രൂപം ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ ഭാരം ചോദിക്കും, അരക്കെട്ടിന്റെ സൈസ് ചോദിക്കും, നിങ്ങളുടെ മാറിടത്തിന്റെ സൈസ് എത്രയെന്ന് വരെ ചോദിക്കും'' എന്നാണ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സുര്‍വീണ്‍ പറയുന്നത്. തന്റെ കരിയറില്‍ അഞ്ച് തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരിക്കല്‍ സുര്‍വീണ്‍ പറഞ്ഞത്. അഞ്ചില്‍ മൂന്ന് തവണയും ദുരനുഭവമുണ്ടായത് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നാണെന്നും താരം പറയുന്നുണ്ട്.

''സൗത്തിലെത്തിയപ്പോഴാണ് ഏറ്റവും വലിയ തിരിച്ചടികളുണ്ടായത്. മൂന്ന് വട്ടം കാസ്റ്റിംഗ് കൗച്ച് നേരിട്ടു. ഒരിക്കല്‍ എന്നോട് ഒരു സംവിധായകന്റെ കൂടെ ചെല്ലാന്‍ പറഞ്ഞു. നിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും എനിക്ക് അറിയണമെന്ന് അയാള്‍ പറഞ്ഞു. അതോടെ ഞാന്‍ അവരുടെ കോള്‍ വന്നാല്‍ അവഗണിക്കാന്‍ തുടങ്ങി'' എന്നാണ് സുര്‍വീണ്‍ പറഞ്ഞത്. മറ്റൊരു ദുരനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

''ഇതും മറ്റൊരു വലിയ തെന്നിന്ത്യന്‍ സംവിധായകനാണ്. ദേശീയ പുരസ്‌കാരം അടക്കം നേടിയ സംവിധായകന്‍. വളരെ ദൈര്‍ഘ്യമേറിയ ഓഡിഷനായിരുന്നു എന്റേത്. ഒരു ഷിഫ്റ്റ് മൊത്തം കഴിഞ്ഞു. ഡയലോഗ് പറയലും അപ്പോള്‍ തരുന്നത് അഭിനയിക്കാനുമൊക്കെ ഉണ്ടായിരുന്നു. സുഖമില്ലാതിരുന്ന ഞാന്‍ ഓഡിഷന് ശേഷം തിരിച്ചു പോന്നു. എനിക്ക് സുഖമില്ലെന്ന് കേട്ട് അവര്‍ മുംബൈയില്‍ വന്ന് ഓഡിഷന്‍ ചെയ്യാമെന്ന് പറഞ്ഞു. എനിക്കത് അലോസരമുണ്ടാക്കി. ഞാന്‍ നോ പറഞ്ഞു'' സുര്‍വീണ്‍ പറയുന്നു.

''ആ ഫോണ്‍കോളില്‍ സംവിധായകനോട് നേരിട്ടായിരുന്നില്ല സംസാരിച്ചിരുന്നത്. അയാള്‍ക്ക് തമിഴല്ലാതെ ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല. മറ്റൊരാള്‍ വഴിയാണ് എന്നോട് സംസാരിച്ചത്. സാറിന് നിന്നെ അടുത്തറിയണം, ഈ സിനിമയെടുക്കാന്‍ കുറേ സമയമെടുക്കുമെന്ന് പറഞ്ഞു. സിനിമ കഴിഞ്ഞാല്‍ നിനക്ക് നിര്‍ത്താം എന്നും പറഞ്ഞു. ഞാന്‍ നിഷ്‌കളങ്കമായി എന്ത് നിര്‍ത്താമെന്ന് ചോദിച്ചു. സിനിമ തീരുന്നത് വരെ ഇത് നടക്കണം, പിന്നെ നിര്‍ത്താമെന്ന് അയാള്‍ പറഞ്ഞു''.

Surveen Chawla

''ഞാന്‍ പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. നിങ്ങള്‍ തെറ്റായ വാതിലിലാണ് മുട്ടുന്നതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് കഴിവുണ്ടെന്ന് സാറിന് തോന്നുകയാണെങ്കില്‍ അഭിനയിക്കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണെന്ന് പറഞ്ഞു. അല്ലാതെ പകരത്തിന് എന്നെ തരാനാകില്ല. ആ സിനിമയും നടന്നില്ല'' സുര്‍വീണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹിന്ദി സിനിമയില്‍ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സുര്‍വീണ്‍ സംസാരിക്കുന്നുണ്ട്.

''ഈയ്യടുത്താണ് നടന്നത്. എനിക്ക് ആ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നു. മോശമായി പെരുമാറുന്നത് സഹിക്കാന്‍ എനിക്കാകില്ല. ഒരു സംവിധായകന്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന്‍ പറഞ്ഞത് എന്റെ തുടകള്‍ കാണണമെന്നാണ്. ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ട്'' എന്നും സുര്‍വീണ്‍ പറഞ്ഞു.

More from Filmibeat

Read more about: surveen chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X