മുന്‍ കാമുകനുമായുള്ള അടുപ്പം തുടര്‍ന്ന് സുസ്മിത; സുസ്മിതയുടെ പേര് വെട്ടി ലളിത് മോദി

ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പേരുകളാണ് സുസ്മിത സെന്നും ലളിത് മോദിയും. താനും നടി സുസ്മിതയും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വിടുന്നത് ലളിത് മോദിയായിരുന്നു. പിന്നാലെ ആ വാര്‍ത്ത കാട്ടു തീ പോലെ പ്രചരിക്കുകയായിരുന്നു. തന്റെ നല്ല പാതി എന്നായിരുന്നു ലളിത് മോദി സുസ്മിതയെ വിശേഷിപ്പിച്ചത്. സുസ്മിതയുമൊത്തുള്ള പ്രണയാര്‍ദ്ര ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ലളിത് മോദി പങ്കുവച്ചിരുന്നു.

സുസ്മിതയുടേയും ലളിത് മോദിയുടേയും പ്രണയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച, സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ലളിത് മോദിയുമായി സുസ്മിത പ്രണയത്തിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ ട്രോളുകളും അധിക്ഷേപങ്ങളുമൊക്കെ ഉയര്‍ന്നിരുന്നു.

സുസ്മിതയും ലളിത് മോദിയും

ഇപ്പോഴിതാ സുസ്മിതയും ലളിത് മോദിയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ ഇത്തവണ ഈ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ട്രോളുകളുടെ പേരിലല്ല. തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്നും സുസ്മിതയുടെ പേര് ലളിത് മോദി പിന്‍വലിച്ചിരിക്കുകയാണ്. പകരം ഐപിഎല്‍ സ്ഥാപകന്‍ എന്ന് മാത്രമാണ് ബയോയിലുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

നേരത്തെ സുസ്മിതയുമായുള്ള പ്രണയം ലോകത്തോട് പങ്കുവച്ചതിന് പിന്നാലെ ലളിത് മോദി തന്റെ ബയോ 'ഒടുവില്‍ എന്റെ കൂട്ടുപ്രതിയായ സുസ്മിത സെന്നിനൊപ്പം പുതിയ ജീവിതം ആരംഭിക്കുന്നു' എന്നാക്കിയിരുന്നു. ഈ പ്രായത്തിലും ചെറിയ കുട്ടികളെ പെരുമാറുന്നതിന്റെ പേരില്‍ അന്ന് സോഷ്യല്‍ മീഡിയ ലളിത് മോദിയെ പരിഹസിക്കുകയും ചെയ്തിരുന്നു. ഈ ബയോ ആണ് ഇപ്പോള്‍ വീണ്ടും ഐപിഎല്‍ സ്ഥാപകന്‍ എന്നു മാത്രമായിരിക്കുന്നത്.

ബയോ

എന്തുകൊണ്ടാണ് ലളിത് മോദി തന്റെ ബയോയില്‍ നിന്നും സുസ്മിതയുടെ പേര് മാറ്റിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തന്റെ മുന്‍ കാമുകന്‍ റോഹ്‌മാന്‍ ഷോളുമായുള്ള സുസ്മിതയുടെ സൗഹൃദമാകാം കാരണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസം തന്റെ മകള്‍ റെനെയുടെ പിറന്നാള്‍ ആഘോഷത്തിന് മുന്നോടിയായി സുസ്മിത ഷോപ്പിംഗ് നടത്തിയിരുന്നു. ഷോപ്പിംഗില്‍ റോഹ്‌മാനും കൂടെയുണ്ടായിരുന്നു. പ്രണയം പിരിഞ്ഞതായി പ്രഖ്യാപിച്ച ശേഷവും ഇരുവരും ഒരുമിച്ച് സമയം ചെലവിടുന്നത് പതിവാണ്.

സുസ്മിതയും റോഹ്‌മാനും തമ്മിലുള്ള അടുപ്പമാകാം ലളിത് മോദിയെ അസ്വസ്ഥനാക്കിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം. ഇതോടെ സുസ്മിതയ്ക്കും ലളിത് മോദിയ്ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവോ എന്നും അതോ ഇനി ഇരുവരും പിരിഞ്ഞുവോ എന്നുമൊക്കെയുളഅള സംശയം സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. നേരത്തെ ലളിത് മോദിയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ സുസ്മിതയെ സോഷ്യല്‍ മീഡിയ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.

 പ്രണയ തകര്‍ച്ച

റോഹ്‌മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് സുസ്മിത ലളിത് മോദിയുമായി പ്രണയത്തിലാകുന്നത്. ലളിതുമായുള്ള സുസ്മിതയുടെ പ്രണയത്തിന് റോഹ്‌മാന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സത്യാവസ്ഥ അറിയാനും താരങ്ങളുടെ പ്രതികരണത്തിനുമായി കാത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയ.

ഒരിടവേളയ്ക്ക് ശേഷം സുസ്മിത സെന്‍ തിരികെ എത്തുന്നത് ആര്യ എന്ന സീരീസിലൂടെയായിരുന്നു. ഹോട്ട്‌സ്റ്റാര്‍ സീരീസാണ് ആര്യ. ആദ്യ സീസണിന്റെ വന്‍ വിജയത്തിന് ശേഷം പുറത്തിറങ്ങിയ രണ്ടാം സീസണും വന്‍ വിജയമായി മാറിയിരുന്നു. ഈയ്യടുത്തായിരുന്നു രണ്ടാം സീസണ്‍ റിലീസ് ചെയ്തത്.

 ലളിത് മോദി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥാപനകനാണ് ലളിത് മോദി. എന്നാല്‍ പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാവുകയായിരുന്നു. ഇതോടെ ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടു. പോലീസ് പിടിയിലാകാതിരിക്കാന്‍ ലണ്ടനിലേക്ക് നാടുവിടുകയായിരുന്നു ലളിത് മോദി.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X