അപൂര്‍വ്വ രോഗാവസ്ഥ, പ്രശ്‌നം ബാധിക്കുന്നത് തലച്ചോറിനെ; ഓര്‍മ്മക്കുറവ് നേരിടുന്നു; തുറന്ന് പറഞ്ഞ് സുസ്മിത

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്. ലുക്ക് പോലെ തന്നെ തന്റെ അഭിനയ മികവു കൊണ്ടും സുസ്മിത ആരാധകരെ നേടിയെടുക്കുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്്ക്രീനിലെ തന്റെ കാഴ്ചപ്പാടുകളിലൂടേയും സുസ്മിത കയ്യടി നേടിയിട്ടുണ്ട്. തന്റെ ഫിറ്റ്‌നസിലൂടെയും സുസ്മിത പലര്‍ക്കും പ്രചോദനമാണ്.

ഫിറ്റനസില്‍ അതിയായി ശ്രദ്ധിക്കുന്ന ആളായിട്ടും പോയ വര്‍ഷം സുസ്മിതയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് താരത്തിന് ആന്‍ജിയോപ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയ ആകേണ്ടിയും വന്നിരുന്നു. സുഖം പ്രാപിച്ചതിന് പിന്നാലെ താരം ജിമ്മിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. അതേസമയം തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മറയില്ലാതെ സംസാരിക്കാനും സുസ്മിത തയ്യാറാണ്.

Sushmita Sen

ഇപ്പോഴിതാ കര്‍ളി ടേല്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഹൃദയാഘാതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുസ്മിത. തന്റെ അച്ഛനു അമ്മയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരായിരുന്നു. അതിനാല്‍ താന്‍ സ്ഥിരമായി പരിശോധനകള്‍ നടത്താറുണ്ടെന്നാണ് സുസ്മിത പറയുന്നത്.

''എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഞാന്‍ എന്നും ബോധവതിയായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഹൃദയ സംബന്ധമായ രോഗമുണ്ട്. അതിനാല്‍ സ്വന്തം പരിശോധനയെക്കുറിച്ച് ഞങ്ങള്‍ അറിവുണ്ടായിരുന്നു. ഹൃദയാഘാതത്തിന് ആറ് മാസം മുമ്പ് ഗംഭീരമായൊരു റിപ്പോര്‍ട്ട് ലഭിച്ചിരുന്നതാണ്. പക്ഷെ അത് സംഭവിച്ചു'' എന്നാണ് സുസ്മിത പറഞ്ഞത്. അതേസമയം ഓപ്പറേഷന്‍ തിയേറ്ററിലെ ടേബിളില്‍ കിടക്കുമ്പോള്‍ പോലും തമാശകള്‍ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്നും സുസ്മിത പറയുന്നുണ്ട്.

''എന്നോട് എന്റെ ജീവിതരീതി ചോദിച്ചാല്‍, ഞാന്‍ ജീവിതം ആഘോഷിക്കുന്ന ആളാണ്. ഞാന്‍ എപ്പോഴും സന്തുഷ്ടയായൊരാളാണ്. അതിനാല്‍ ഒപ്പറേഷന്‍ തീയേറ്ററിലെ ടേബിളില്‍ പോലും ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ഞാനും ഡോക്ടറും തമാശകള്‍ പറയുകയായിരുന്നു. നല്ലൊരു ഡോക്ടറെയായിരുന്നു ലഭിച്ചത്'' എന്നാണ് സുസ്മിത പറഞ്ഞത്.

''എനിക്കൊരു ഓട്ടോഇമ്യൂണ്‍ അവസ്ഥയുണ്ട്. എനിക്ക് ഓര്‍മ്മക്കുറവുണ്ട്. ഞാന്‍ നിങ്ങളോട് പേര് ചോദിച്ച് രണ്ട് സെക്കന്റ് കഴിഞ്ഞാല്‍ വീണ്ടും പേര് ചോദിക്കും. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ അതെന്നെ വല്ലാതെ ബാധിച്ചൊരു പ്രശ്‌നമായിരുന്നു. പെട്ടെന്ന് സ്വന്തം ശക്തിയും ബോധ്യവും നഷ്ടമാകുന്നൊരു അവസ്ഥയാണത്'' എന്നും സുസ്മിത പറയുന്നുണ്ട്. തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള സുസ്മിതയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണ്.

Sushmita Sen

അതേസമയം ഒരിടവേളയ്ക്ക് ശേഷം സുസ്മിത അഭിനയത്തിലും സജീവമായി മാറിയിരിക്കുകയാണ്. ഒടിടിയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സീരീസായ ആര്യയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. ഈയ്യടുത്താണ് സീരീസിന്റെ നാലാം സീസണ്‍ പുറത്തിറങ്ങിയത്. സുസ്മിതയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഈയ്യടുത്ത് വിവാദ നായകന്‍ ലളിത് മോദിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ സുസ്മിത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ലളിത് മോദിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം സുസ്മിത തന്റെ മുന്‍ കാമുകനുമായി വീണ്ടും അടുപ്പത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തുടര്‍ന്ന് പൊതുവേദികളില്‍ ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. അതേസമയം ബിഗ് സ്‌ക്രീനിലേക്കുള്ള സുസ്മിതയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X