ജീവിക്കണമെങ്കില്‍ സ്റ്റിറോയ്ഡ് എന്നുമെടുക്കണം! എല്ലാം തീര്‍ന്നതു പോലെ; അപൂര്‍വ്വ രോഗത്തെക്കുറിച്ച് സുസ്മിത

ബോളിവുഡിലെ താരസുന്ദരിയാണ് സുസ്മിത സെന്‍. രാജ്യത്തിന് അഭിമാനമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സെന്‍ സിനിമയിലെത്തുന്നത്. തന്റെ കരിയറിലുടനീളം ഉറച്ച നിലപാടുകൡലൂടെ സുസ്മിത സെന്‍ കയ്യടി നേടിയിട്ടുണ്ട്. പറയാനുള്ളത് യാതൊരു മടിയും കൂടാതെ വ്യക്തമായി തന്നെ സുസ്മിത സെന്‍ തുറന്നു പറയാറുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും സുസ്മിത സെന്‍ അതിനാല്‍ നായികയാണ്.

ഈയ്യടുത്തായിരുന്നു ആരാധകരെ ഞെട്ടിച്ചു കൊണ്ട് സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടാകുന്നത്. താരം അധികം വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്തു. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒന്നാണ് സുസ്മിതയ്ക്ക് അഡിസന്‍ രോഗമുണ്ടായിരുന്നുവെന്നത്. 2014 ലാണ് സുസ്മിതയ്ക്ക് ഈ രോഗം ബാധിക്കുന്നത്. അതേക്കുറിച്ച് സുസ്മിത മനസ് തുറക്കുകയാണ്.

Sushmita Sen

ബോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ചത്. അഡിസണ്‍ ഡീസിസ് എന്ന ഓട്ടോ ഇമ്യുണ്‍ പ്രശ്‌നമാണ് സുസ്മിത നേരിട്ടത്. അന്ന് തനിക്ക് ലഭിച്ച ഏക നിര്‍ദ്ദേശം സ്റ്റിറോയ്ഡ്‌സ് എടുക്കുക എന്നതായിരുന്നുവെന്നും സുസ്മിത പറയുന്നുണ്ട്. അത് തന്റെ കരിയറിനെ സാരമായി തന്നെ ബാധിച്ചുവെന്നാണ് സുസ്മിത പറയുന്നത്.

''എന്നെ വല്ലാതെ ഉലച്ച ജീവിത ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. നാളെ എല്ലാം ശരിയാകും എന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍. പക്ഷെ നമ്മളോട് ഒരാള്‍ ഇനിയങ്ങോട്ട് നിങ്ങളുടെ ജീവിതം സ്റ്റിറോയ്ഡ്‌സിനെ ആശ്രയിച്ചാണെന്ന് പറയുകയാണ്. അതിന് ഒരുപാട് പാര്‍ശ്വഫലങ്ങളുണ്ട്. നമ്മുടെ കരിയര്‍ തീര്‍ന്നു. അങ്ങനെ നമ്മളുടെ ജീവിതവും തീര്‍ന്നുവെന്ന് മനസിലാകും. കാരണം അധികനാള്‍ പൊതുയിടത്ത് വരാനാകില്ല. എത്രത്തോളം സ്‌ട്രെസ് അനുഭവിക്കുന്നുവോ അത്രത്തോളം സ്റ്റിറോയ്ഡും എടുക്കേണ്ടി വരും. അതെന്നെ വല്ലാതെ ഉലച്ചു'' സുസ്മിത പറയുന്നു.

''ദൈവമേ നീ എനിക്ക് എത്ര പ്രശ്‌നങ്ങള്‍ വേണമെങ്കിലും തന്നോളൂ, ഞാനതൊക്കെ നേരിടാം. പക്ഷെ എന്നന്നേക്കുമായി തളര്‍ത്തിയിടരുത്. എന്റെ ശക്തിയത്രയും നശിച്ചിരുന്നു. പിന്നെയാണ് ഇന്‍സ്റ്റഗ്രാമിലെത്തുന്നത്. മനസുണ്ടെങ്കില്‍ എന്തും സാധ്യമാണ്. ഞാന്‍ ജര്‍മ്മനിയിലേക്ക് പോയി. ഇംഗ്ലണ്ടില്‍ പോയി. എന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന ലോകത്തിലെ എല്ലായിടത്തും പോയി. ഒരു പരിഹാരം കണ്ടെത്തണം എന്ന് ഉറപ്പിച്ചിരുന്നു ഞാന്‍. അത് സാധിച്ചു. ജീവിതം തന്നെ തിരിച്ചു കിട്ടി'' എന്നും സുസ്മിത പറയുന്നുണ്ട്.

ഈയ്യടുത്ത് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ തനിക്ക് ഹൃദയാഘാതം വന്നപ്പോള്‍ മക്കള്‍ നല്‍കിയ പിന്തുണയെക്കുറിച്ചും സുസ്മിത സംസാരിച്ചിരുന്നു. ''അവര്‍ ചെയ്തത്, പ്രത്യേകിച്ചും മൂത്തവള്‍ അലീഷ, എന്റെ മൂത്തമകള്‍ ഇപ്പോള്‍ വലിയ പെണ്ണാണ്. അവള്‍ക്ക് അവളുടേതായ ഉത്തരവാദിത്തമുണ്ട്. സ്വയം പര്യാപ്തയാണ്. പക്ഷെ ഇളയവള്‍ എന്നും മുടങ്ങാതെ ഒമ്പത് മണിയ്ക്ക് എനിക്ക് മരുന്ന് തന്നു. മരുന്ന് മുടങ്ങാതിരിക്കാന്‍ അലാം വച്ചിരുന്നു. അവള്‍ക്ക് നന്ദി'' സുസ്മിത പറയുന്നു.

Sushmita Sen

''അവള്‍ നല്ല ഹൃദയത്തിന് ഉടമയാണ്. നന്നായി പരിചരിക്കും. എന്താണ് എനിക്ക് നല്ലതെന്ന് എന്റെ അമ്മ പറയും. അതുകൊണ്ട് എന്താണ് അവര്‍ക്ക് നല്ലതെന്ന് അമ്മയും അറിഞ്ഞിരിക്കണം എന്നാണ് അവള്‍ പറയുക. നമ്മളെ അതുപോലെ സ്‌നേഹിക്കുന്ന മക്കള്‍ ചുറ്റുമുണ്ടാകുന്നത് നല്ലതാണ്. പക്ഷെ എന്നെ നഷ്ടമാകും എന്നൊരു ഭയം അവര്‍ക്കില്ലെന്ന് എനിക്ക് തോന്നുന്നു'' എന്നും സുസ്മിത പറയുന്നുണ്ട്.

ഇപ്പോഴും അവിവാഹിതയായി തുടരുന്ന സുസ്മിത രണ്ട് മക്കളേയും ദത്തെടുക്കുകയായിരുന്നു. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ, ചെറിയ പ്രായത്തിലായിരുന്നു സുസ്മിത മക്കളെ ദത്തെടുക്കുന്നത്. റെനെയാണ് സുസ്മിതയുടെ മൂത്ത മകള്‍. രണ്ടാമത്തെ മകള്‍ അലീഷും. അന്ന് കുട്ടികളെ ദത്തെടുക്കാന്‍ നേരം അലീഷയ്ക്ക് നേരിടേണ്ടി വന്നത് സമൂഹത്തെ മാത്രമായിരുന്നില്ല ഇന്നാട്ടിലെ നിയമ വ്യവസ്ഥയെ കൂടിയായിരുന്നു. ഒടുവില്‍ സുസ്മിതയുടെ അച്ഛന്‍ സ്വത്തുകളൊക്കെ ദത്തുപുത്രിയുടെ പേരില്‍ എഴുതിവെക്കുകയായിരുന്നു.

More from Filmibeat

Read more about: susmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X