മകളുടെ യഥാര്‍ത്ഥ അച്ഛനും അമ്മയും ആരെന്നുള്ള കത്ത്; സുസ്മിതയെ ഞെട്ടിച്ച് മകളുടെ മറുപടി

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. തന്റെ പ്രകടനങ്ങൡലൂടെ എന്നത് പോലെ തന്നെ തന്റെ നിലപാടുകൡലൂടേയും സുസ്മിത കയ്യടി നേടാറുണ്ട്. മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി സുസ്മിത. ജീവിതത്തിലും തീര്‍ത്തും വ്യത്യസ്ത ഉറച്ച നിലപാടുകളുമുള്ള താരമാണ് സുസ്മിത സെന്‍.

തന്റെ 24-ാം വയസിലാണ് സുസ്മിത ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. റെനെ എന്നാണ് സുസ്മിതയുടെ മകളുടെ പേര്. വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം ഇല്ലാതിരുന്ന കാലത്താണ് സുസ്മിത ദത്തെടുക്കുന്നത്. ഇതിനായി നിയമ പോരാട്ടം തന്നെ സുസ്മിതയ്ക്ക് നടത്തേണ്ടി വന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് രണ്ടാമത്തെ മകള്‍ അലീസയേയും സുസ്മിത ദത്തെടുത്തു.

Sushmita Sen

ഇപ്പോഴും അവിവാഹതയായി തുടരുന്ന സുസ്മിത തന്റെ രണ്ട് മക്കളേയും ബോൡവുഡിന്റെ ഗ്ലാമറില്‍ നിന്നും അകറ്റി നിര്‍ത്തിയാണ് വളര്‍ത്തുന്നത്. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും ആഴവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെ വ്യക്തമാകാറുണ്ട്. ഒരിക്കല്‍ തന്റെ 18-ാം പിറന്നാളിന് റെനെയോട് അവളുടെ യഥാര്‍ത്ഥ അച്ഛനും അമ്മയും ആരെന്ന വിവരമടങ്ങിയ കത്തിനെക്കുറിച്ച് സംസാരിച്ചതിനെപ്പറ്റി സുസ്മിത മനസ് തുറന്നിരുന്നു.

നിനക്ക് വേണമെങ്കില്‍ നിന്റെ യഥാര്‍ത്ഥ അച്ഛനേയും അമ്മയേയും കണ്ടെത്താമെന്നും അതിന് വേണ്ട സഹായം താന്‍ ചെയ്യാമെന്നും മകളോട് പറഞ്ഞിരുന്നുവെന്നാണ് സുസ്മിത പറയുന്നത്.

'' ആ കത്തില്‍ നിന്റെ ബയോളജിക്കില്‍ മാതാപിതാക്കളുടെ പേരുണ്ടോ എന്നെനിക്ക് അറിയില്ല. ആ കത്ത് പതിനെട്ട് തികയുമ്പോള്‍ നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. ഞാനവള്‍ക്ക് തെറ്റായ വിവരം നല്‍കാന്‍ ആഗ്രഹിച്ചിരുന്നില്ല. അവളവിടെ ചെന്ന് അവരുടെ പേരില്ലെന്ന് അറിഞ്ഞാല്‍ വിഷമിക്കും. മിക്ക കുട്ടികളുടേയും കാര്യത്തില്‍ ആ വിവരങ്ങളൊന്നും ഉണ്ടാകാറില്ല. നീ എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോള്‍ നമുക്ക് പോകാമെന്നും ഞാന്‍ പറഞ്ഞു'' സുസ്മിത പറയുന്നു.

''പക്ഷെ എന്തിനാണ് എന്നോട് പോകാന്‍ പറയുന്നതെന്ന് അവള്‍ ചോദിച്ചു. നിനക്ക് അതിനുള്ള അവകാശമുണ്ടെന്നും ഇപ്പോള്‍ നീ മുതിര്‍ന്നുവെന്നും നിനക്ക് പോകണം എന്നുണ്ടെങ്കില്‍ ഞാന്‍ കൊണ്ടു പോകാമെന്നും ഞാന്‍ പറഞ്ഞു. അവള്‍ ഒരു നിമിഷത്തെ മൗനത്തിന് ശേഷം എനിക്ക് അറിയേണ്ട എന്ന് പറഞ്ഞു. നിനക്ക് തോന്നുകയാണെങ്കില്‍ എന്നോട് പറയണമെന്ന് ഞാന്‍ പറഞ്ഞു'' എന്നും സുസ്മിത പറയുന്നുണ്ട്.

Sushmita Sen

മകള്‍ പതിനെട്ട് പിന്നിട്ടപ്പോള്‍ അവളുടെ യഥാര്‍ത്ഥ അച്ഛനും അമ്മയും ആരെന്ന് അറിയാനുള്ള അവകാശം അവള്‍ക്കുണ്ടെന്ന് താന്‍ ഓര്‍മ്മിപ്പിച്ചുവെന്നാണ് സുസ്മിത പറയുന്നത്. എന്നാല്‍ അതിലൊന്നും മകള്‍ക്ക് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ മകള്‍ അത് അറിയാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അവള്‍ കുറേക്കൂടി സന്തോഷത്തോടെ ജീവിക്കുന്നത് തനിക്ക് കാണാന്‍ സാധിക്കുമെന്നാണ് സുസ്മിത പറയുന്നത്.

അതേസമയം മക്കളുടെ കാര്യത്തില്‍ താന്‍ ഒരിക്കലും ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് സുസ്മിത പറയുന്നത്. തങ്ങളെ അച്ഛനും അമ്മയും വേണ്ടെന്ന് വച്ചതാണെന്ന ചിന്ത ഒരിക്കല്‍ പോലും അവര്‍ക്ക് വരാതിരിക്കാനാണ് താന്‍ എപ്പോഴും ശ്രമിക്കുന്നതെന്നും സുസ്മിത പറയുന്നു. ഒരു ദിവസം കൊണ്ട് താന്‍ എടുത്ത തീരുമാനമായിരുന്നില്ല ദത്തെടുക്കുക എന്നത്. എങ്കിലും തനിക്ക് അവസാന നിമിഷം പേടിയായെന്നും പക്ഷെ റെനെ വന്നതോടെ ജീവിതമാകെ മാറിപ്പോയെന്നും സുസ്മിത പറയുന്നുണ്ട്.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X