twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് വട്ടം കല്യാണത്തിന് തയ്യാറായി, പക്ഷെ ദൈവം കാത്തു; മകളുടെ മരണം മുന്നില്‍ കണ്ടുവെന്ന് സുസ്മിത

    |

    ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. 1994 ല്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സിനിമയിലേക്ക് എത്തുന്നത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് സുസ്മിത. അഭിനയത്തോടൊപ്പം മോഡലിംഗിലും ഒരുപോലെ ശ്രദ്ധിക്കുന്ന സുസ്മിത തുടരെ തുടരെ സിനിമകള്‍ ചെയ്യാറില്ല. ചെയ്യുന്ന സിനിമകളും കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നതായിരിക്കണമെന്നാണ് സുസ്മിത പറയുന്നത്.

    വിവാഹം കഴിക്കാതെ ജീവിതം ഒറ്റയ്ക്ക് ജീവിക്കാനായിരുന്നു സുസ്മിതയുടെ തീരുമാനം. രണ്ട് പെണ്‍കുട്ടികളെ സുസ്മിത ദത്തെടുക്കുകയായിരുന്നു. റെനെ സെന്‍, അലീസ സെന്‍ എന്നിവരാണ് സുസ്മിതയുടെ മക്കള്‍. ഇപ്പോഴിതാ താന്‍ മൂന്ന് തവണ വിവാഹത്തിന്റെ അടുത്തുവരെ എത്തിയിരുന്നുവെന്നും എന്നാല്‍ മൂന്ന് തവണയും തന്നെ ദൈവം രക്ഷിക്കുകയായിരുന്നുവെന്നാണ് സുസ്മിത പറയുന്നത്.ട്വിങ്കിള്‍ ഖന്നയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുസ്മിത മനസ് തുറന്നത്.

    കുറച്ച് പുരുഷന്മാര്‍ എന്റെ ജീവിതത്തില്‍ വന്നിട്ടുണ്ട്

    ''ഭാഗ്യവശാല്‍, ജീവിതത്തില്‍ ഇന്ററസ്റ്റിംഗ് ആയ കുറച്ച് പുരുഷന്മാര്‍ എന്റെ ജീവിതത്തില്‍ വന്നിട്ടുണ്ട്. പക്ഷെ അവരൊക്കെ നിരാശപ്പെടുത്തിയെന്നതാണ് ഞാന്‍ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം. അതില്‍ എന്റെ കുട്ടികള്‍ക്ക് ഒരു പങ്കുമില്ല. എന്റെ മക്കള്‍ സമവാക്യത്തിലേയില്ല. അവര്‍ എന്നും നല്ല സമീപനമായിരുന്നു. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ അവരും കൈനീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. തുല്യ സ്‌നേഹവും ബഹുമാനവും അവര്‍ നല്‍കിയിട്ടുണ്ട്. അത് മനോഹരമായ കാഴ്ചയാണ്'' എന്നാണ് സുസ്മിത പറയുന്നത്.

    ''മൂന്ന് തവണ ഞാന്‍ വിവാഹത്തിന്റെ വക്കോളം എത്തിയതാണ്. പക്ഷെ മൂന്ന് തവണയും ദൈവം രക്ഷിച്ചു. എന്ത് ദുരന്തമാണ് സംഭവിച്ചതെന്ന് പറയാനാകില്ല. പക്ഷെ ദൈവം എന്നെ സംരക്ഷിച്ചു. എന്റെ രണ്ട് മക്കളേയും ദൈവം കാത്തുവെന്ന് പറയാം. എന്നെയൊരു മോശം ബന്ധത്തിലേക്ക് കടത്തിവിടാന്‍ ദൈവം തയ്യാറാകില്ലെന്ന് തോന്നുന്നു'' സുസ്മിത പറയുന്നു.

    എന്റെ മകള്‍ ഏതാണ്ട് മരിച്ചതായിരുന്നു

    കുട്ടിയായിരിക്കെ മകള്‍ റെനെയുടെ ജീവന്‍ രക്ഷപ്പെട്ട സംഭവവും സുസ്മിത വെളിപ്പെടുത്തുന്നുണ്ട്. റെനെ കുട്ടിയായിരിക്കെ ആരോഗ്യപരമായി ദുര്‍ബലയായിരുന്നുവെന്നും അതിനാല്‍ ദത്തെടുക്കാന്‍ യോഗ്യയല്ലെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് സുസ്മിത പറയുന്നുണ്ട്. കുട്ടിയ്ക്ക് ചെറിയ അസുഖം വരുമ്പോള്‍ താന്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുമായിരുന്നുവെന്നും അതിന് തന്റെ അമ്മ എപ്പോഴും വഴക്കുമായിരുന്നുവെന്നും സുസ്മിത പറയുന്നു.

    ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ മകള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടതോടെ താന്‍ ഷൂട്ട് നിര്‍ത്തി കാറെടുത്ത് മകളെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് സുസ്മിത പറയുന്നത്. എന്റെ മകള്‍ ഏതാണ്ട് മരിച്ചതായിരുന്നു അന്നെന്നും അമ്മയുടെ മനസാണ് അന്ന് തന്നെ അവളെ നോക്കാന്‍ പ്രേരിപ്പിച്ചതെന്നും അങ്ങനെയാണ് അവളരെ രക്ഷിക്കാനായതെന്നും സുസ്മിത പറയുന്നു.

    ബ്രോങ്കിയാല്‍ വാട്ടര്‍


    റെനെയ്ക്ക് ബ്രോങ്കിയാല്‍ വാട്ടര്‍ എന്ന അവസ്ഥയാണെന്നാണ് സുസ്മിത പറയുന്നത്. എന്നാല്‍ അതേക്കുറിച്ച് തനിക്ക് അപ്പോള്‍ അറിയില്ലായിരുന്നുവെന്നും അവള്‍ തന്നെ നോക്കി കരഞ്ഞതും എന്തോ കുഴപ്പമിണ്ടെന്ന് തനിക്ക് തോന്നുകയും ഉടനെ തന്നെ താന്‍ അവളെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമാണ് സുസ്മിത പറയുന്നത്. കുറച്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതെന്നും സുസ്മിത പറയുന്നുണ്ട്.

     ആര്യ

    1996 ലായിരുന്നു സുസ്മിതയുടെ അരങ്ങേറ്റം. മഹേഷ് ഭട്ട് ഒരുക്കിയ ദസ്തക് ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ബീവി നമ്പര്‍ 1, ഫിസ, ആംഗേന്‍, മേം ഹൂ നാ, മേം നെ പ്യാര്‍ ക്യൂം കിയാ തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായി എത്തി സുസ്മിത. ഇടക്കാലത്ത് താരം അഭിനയത്തില്‍ നിന്നും വിട്ടു നിന്നുവെങ്കിലും ഈയ്യടുത്ത് ശക്തമായി തന്നെ തിരികെ വരികയായിരുന്നു. ഹോട്ട്‌സ്റ്റാറിന്റെ സൂപ്പര്‍ ഹിറ്റ് വെബ് സീരീസായ ആര്യയിലൂടെയാണ് സുസ്മിത തിരികെ വന്നത്. ആര്യയുടെ രണ്ടാം സീസണ്‍ ഈയ്യടുത്താണ് റിലീസ് ചെയ്തത്. രണ്ടാം സീസണും കയ്യടി നേടിയിരുന്നു.

    Read more about: sushmita sen
    English summary
    Sushmita Sen Reveals Why She Never Got Married, How She Saved Her Daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X