For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ ശരിയ്ക്കുമുള്ള അമ്മ ആരാണ്? കേട്ടുമടുത്തു; മറുപടിയുമായി സുസ്മിതയുടെ മകള്‍!

  |

  തന്റെ ആരാധകര്‍ക്കും രാജ്യത്തിനും അഭിമാനിക്കാനുള്ള ഒരുപാട് വക സമ്മാനിച്ചിട്ടുണ്ട് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ് പട്ടം അടക്കം ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് സുസമിത. തന്റെ ജീവിതം കൊണ്ടും സുഷ്മിത പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. ജന്മം നല്‍കാതെ തന്നെ രണ്ട് മക്കളുടെ അമ്മയാണ് സുസ്മിത. തന്റെ 24-ാം വയസിലാണ് സുസ്മിത മൂത്തമകള്‍ റെനെയെ ദത്തെടുക്കുന്നത്. 2010 ല്‍ രണ്ടാമത്തെ മകളേയും ദത്തെടുത്തു. അലിസയാണ് ഇളയമകള്‍.

  പൂന്തോട്ടത്തിലൊരു പൂമ്പാറ്റ; കളര്‍ഫുള്‍ ചിത്രങ്ങളുമായി സോഫിയ ചൗധരി

  അമ്മയുടെ പാതയിലൂടെ മൂത്തമകള്‍ റെനെയും അഭിനയത്തിലേക്ക് എത്തിയിരുന്നു. സുട്ടാബാസി എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു റെനെയുടെ അരങ്ങേറ്റം. ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് താരപുത്രി. മാഗസിന്റെ കവറിലും റെനെ എത്തിയിരുന്നു. മകളുടെ നേട്ടത്തെ ഏറെ അഭിമാനത്തോടെയാണ് സുസ്മിത ആഘോഷിച്ചത്. അമ്മയും മക്കളും തമ്മിലുള്ള സൗഹൃദവും ബന്ധത്തിലെ ആഴവുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയുടെ മനസ് നിറയ്ക്കാറുണ്ട്.

  എന്നാല്‍ വിചാരിക്കുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല സുസ്മിതയുടേയും പെണ്‍മക്കളുടേയും ജീവിതം. തന്റെ യഥാര്‍ത്ഥ അമ്മയെക്കുറിച്ച് എല്ലാവരും ചോദിക്കുന്നതിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റെനെ പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നിന്റെ ശരിയ്ക്കുമുള്ള അമ്മ ആരാണെന്ന് പലരും ചോദിക്കാറുണ്ട്. എന്താണ് ഒരു യഥാര്‍ത്ഥ അമ്മ എന്നാണ് ഞാന്‍ അവരോട് തിരിച്ച് ചോദിക്കാറുള്ളതെന്നായിരുന്നു താരപുത്രിയുടെ പ്രതികരണം.

  തന്റെ സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ആളുകള്‍ പരസ്പരം കുറേക്കൂടിയൊക്കെ നന്നായി പെരുമാറാന്‍ ശീലിക്കണമെന്നാണ് റെനെ പറയുന്നത്. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിലര്‍ ആകാംഷ കാണാം. അത് മനസിലാക്കുന്നു. പക്ഷെ ആളുകള്‍ മറ്റുള്ളവരോട് കുറേക്കൂടി നന്നായി പെരുമാറാന്‍ ശീലിക്കണം. എന്റെ സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. മറ്റൊരെങ്കിലും ആണെങ്കിലോ? അവരെ അതെങ്ങനെ ബാധിക്കും എന്നറിയില്ല. അതുകൊണ്ട് കുറേക്കൂടി സെന്‍സിറ്റീവ് ആകണമെന്നാണ് എനിക്ക് പറയാനുള്ളത്. റെനെ പറയുന്നു.

  താന്‍ വളര്‍ന്നത് ഈ വസ്തുത മനസിലാക്കി കൊണ്ട് തന്നെയാണ്. അതുകൊണ്ട് തന്നെ അത് അലട്ടുന്നില്ലെന്നും റെനെ പറയുന്നു. എന്നാല്‍ സ്വന്തം ജീവിതത്തില്‍ സ്വകാര്യത ആഗ്രഹിക്കുന്ന മറ്റൊരാള്‍ക്ക് അങ്ങനെ ആകണമെന്നില്ലെന്നും അതിനാല്‍ ഒരാള്‍ പറയാതെ അയാളോട് ഇതുപോലെയുള്ള കാര്യങ്ങള്‍ ചോദിക്കരുതെന്നും താരപുത്രി പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം മകള്‍ക്ക് 16 വയസ് ആയപ്പോള്‍ സ്വന്തം അച്ഛനേയും അമ്മയേയും കണ്ടെത്താനുള്ള അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ തനിക്കത് അറിയേണ്ട് എന്നായിരുന്നു അവളുടെ മറുപടിയെന്നും സുസ്മിത നേരത്തെ പറഞ്ഞിട്ടുണ്ട്. സുസ്മിതയാണ് തന്റെ എല്ലാമെന്നാണ് മകള്‍ പറയുന്നത്. തന്റെ യഥാര്‍ത്ഥ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും സാഹചര്യമുണ്ടായിരിക്കും എന്നാലും ഇപ്പോള്‍ ഇതാണ് തന്റെ കുടുംബമെന്നാണ് റെനെ പറയുന്നത്. അതേസമയം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് സുസ്മിത. വെബ് സീരീസായ ആര്യയിലൂടെയാണ് സുസ്മിതയുടെ തിരിച്ചുവരവ്. സീരീസ് വന്‍ ഹിറ്റായിരുന്നു. സീരീസിന്റെ രണ്ടാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: sushmita sen
  English summary
  Sushmita Sen's Daughter Renee Sen Opens Up One Repeated Question She Face Continuously
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X