മിസ് ഇന്ത്യ ആയതോടെ കാമുകനെ ഉപേക്ഷിച്ചു! ഞാന്‍ അവനേക്കാളും വലുതായെന്ന് സുസ്മിത

സൂപ്പര്‍ ഹിറ്റ് സീരീസായ ആര്യയുടെ മൂന്നാം ഭാഗവുമായി മടങ്ങിയെത്തിയിരിക്കുകയാണ് സുസ്മിത സെന്‍. ബോളിവുഡിലെ മുന്‍നിര താരമാണ് സുസ്മിത. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് സുസ്മിത അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ആര്യ എന്ന സീരീസിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്.

സുസ്മിതയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുസ്മിത സെന്‍. മിസ് ഇന്ത്യ ആയതോടെ തന്റെ ആദ്യ കാമുകനായ രജത് താരയെ സുസ്മിത ഉപേക്ഷിച്ചുവെന്ന പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുസ്മിത സെന്‍.

Sushmita Sen

താന്‍ രജത്തിനെ ഉപേക്ഷിച്ചതല്ലെന്നും തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നുമാണ് സുസ്മിത പറയുന്നത്. 1994ലായിരുന്നു സുസ്മിത മിസ് ഇന്ത്യ പട്ടം നേടുന്നത്. പിന്നാലെ മിസ് യൂണിവേഴ്‌സ് പട്ടവും നേടിയിരുന്നു. പ്രശസ്തയായതോടെ കാമുകനെ ഉപേക്ഷിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയല്ലെന്നും തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും സുസ്മിത പറയുന്നു.

''രജത് താര ശരിക്കും വളരെ നല്ലൊരു വ്യക്തിയാണ്. അവന്‍ എന്റെ ആദ്യത്തെ കാമുകന്‍ ആണെന്നതില്‍ എനിക്ക് സത്യത്തില്‍ സന്തോഷമുണ്ട്. അവന്റെ മനസ് ഇന്നും വിശാലമാണ്. സുന്ദരിയായൊരു കൊച്ചു പെണ്‍കുട്ടിയുടെ അച്ഛനാണ് അവന്‍. അവന്റെ കല്യാണത്തില്‍ ഞാനായിരുന്നു ബെസ്റ്റ് മാന്‍. സെര്‍ബിയക്കാരിയെയാണ് വിവാഹം കഴിച്ചത്. അവള്‍ വളരെ നല്ലവളാണ്. ആ വിവാഹം വളരെ മനോഹരമായിരുന്നു. ഞാന്‍ കല്യാണത്തിനായി സെര്‍ബിയയിലേക്ക് പോവുകയായിരുന്നു'' എന്നാണ് സുസ്മിത പറയുന്നത്.

''അതുപോലൊരു പുരുഷനെ ഉപേക്ഷിക്കാനാകില്ല. പക്ഷെ ചിലപ്പോള്‍ നമ്മള്‍ വളരും. ഞാന്‍ അവനേക്കാളും വലുതായി. അത് അവനും മനസിലായി. നിന്റെ കൂടെയിരിക്കുകയും നിന്റെ കൂടെ സ്വപ്‌നം കാണുകയും ചെയ്തു, നിന്റെ ജീവിതം എനിക്കൊപ്പം തീരാനുള്ളതല്ല, പോയി നിന്റെ ജീവിതം ജീവിക്കൂ എന്നാണ് അവന്‍ പറഞ്ഞത്. ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണ്. കുറ്റബോധമൊന്നുമില്ല. ഇന്നും ഞാന്‍ വിളിച്ചാല്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അവന്‍ കോളെടുക്കും. നിന്നെ ആരാ ശല്യം ചെയ്യുന്നത്, ഞാന്‍ വരണോ എന്ന് ചോദിക്കും. ഞാന്‍ വളരെ അനുഗ്രഹീതയാണ്'' എന്നും സുസ്മിത പറഞ്ഞു.

Sushmita Sen

മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് പിന്തുണ നല്‍കിയത് രജത് ആയിരുന്നുവെന്നും സുസ്മിത പറയുന്നുണ്ട്. ''എനിക് 17-18 വയസേയുള്ളൂ. അവന് 23 വയസായിരുന്നു. അവന്‍ എനിക്കൊപ്പം പാറ പോലെ ഉറച്ചു നിന്നു. എനിക്ക് അവനെ ഒരുപാടിഷ്ടമാണ്'' എന്നാണ് സുസ്മിത പറഞ്ഞത്. അതേസമയം പോയ വര്‍ഷം സുസ്മിത താനും കാമുകന്‍ രോഹ്‌മാന്‍ ഷോളും പിരിഞ്ഞതായി പറഞ്ഞിരുന്നു. എന്നാല്‍ ഈയ്യടുത്ത് ഇരുവരും വീണ്ടും ഒരുമിച്ചു. ഇരുവരും ഒരുമിച്ച് പൊതുവേദിയിലുമെത്തിയിരുന്നു.

റോഹ്‌മാനുമായി പിരിഞ്ഞതിന് പിന്നാലെ താനും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയും പ്രണയത്തിലായെന്ന് സുസ്മിത വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. സുസ്മിതയും റോഹ്‌മാനും വീണ്ടും ഒരുമിക്കുകയായിരുന്നു.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X