കാമുകനൊപ്പം ഡാന്‍സ് കളിച്ച് സുസ്മിത സെന്‍! ഗോസിപ്പുകള്‍ സത്യമാവുമോന്ന് കാത്ത് ആരാധകരും!
ബോളിവുഡ് സുന്ദരിയും മോഡലുമായ സുസ്മിത സെന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് മക്കളെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയതിലൂടെ ആയിരുന്നു. ഇനിയും വിവാഹം കഴിക്കാത്ത നടി രണ്ട് പെണ്‍മക്കളെ ദത്ത് എടുക്കുകയായിരുന്നു. തൊണ്ണൂറുകള്‍ മുതല്‍ ഇന്നും ആരാധകരുടെ പ്രിയപ്പെട്ടവളായി നിറഞ്ഞ് നില്‍ക്കുകയാണ് സുസ്മിത. അതിനിടെ സുസ്മിത സഹോദരന്റ വിവാഹദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
വിവാഹദിനത്തിലെ ചിത്രങ്ങളും വീഡിയോസും നടി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. മക്കള്‍ക്കൊപ്പമാണ് സുസ്മിത വിവാഹത്തിനെത്തിയത്. രസകരമായ കാര്യം സുസ്മിതയ്‌ക്കൊപ്പം കാമുകന്‍ റോഹ്മാന്‍ ഷോളും ഉണ്ടായിരുന്നു. ഇരുവരും വേദിയില്‍ നിന്നും ഡാന്‍സ് കളിക്കുന്നതടക്കമുള്ള വീഡിയോസ് പുറത്ത് വന്നിരിക്കുകയാണ്.

സുസ്മിത ആഘോഷത്തിലാണ്...
ബോളിവുഡിന്റെ പ്രിയ സുന്ദരി സുസ്മിത സെന്‍ കുടുംബ സമേതം ആഘോഷത്തിലാണ്. സുസ്മിതയുടെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മുംബൈയിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ജൂലൈ പതിനൊന്നിനാണ് രാജീവും ചാരു അശോപയും വിവാഹിതരാവുന്നത്. ശേഷം ബംഗാളി ആചാര പ്രകാരം ഗോവയില്‍ വെച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു. പാട്ടും നൃത്തങ്ങളുമായി കുടുംബം ഒന്നടങ്കം വിവാഹം ആഘോഷമാക്കി മാറ്റുകയായിരുന്നു.
കുടുംബത്തിനൊപ്പം
മക്കളായ റീനിയ്ക്കും ആലീഷയ്ക്കുമൊപ്പം കാമുകന്‍ റോഹ്മാനുമൊപ്പമായിരുന്നു സുസ്മിത വിവാഹത്തിനെത്തിയത്. വിവാഹത്തിനോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങില്‍ കാമുകനൊപ്പം സുസ്മിത ചുവടുവെക്കുന്നതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഫാഷന്‍ ഷോ യില്‍ വെച്ച് പരിചയപ്പെട്ട സുസ്മിതയും റോഹ്മാനും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. നേരത്തെയും റോഹ്മാനൊപ്പമുള്ള ചിത്രങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതേടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളും പ്രചരിച്ചു.
അടുത്ത വര്‍ഷം വിവാഹമോ?
കാമുകനെ കുടുംബാംഗമായി കാണുന്നതിനാല്‍ വിവാഹം ഉടന്‍ ഉണ്ടാവുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്തായാലും 42 വയസുകാരിയായ സുസ്മിത അടുത്ത വര്‍ഷം വിവാഹിതയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടിയോ കുടുംബാംഗങ്ങളോ വിവാഹത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ യാതൊരു റിപ്പോര്‍ട്ടുകളും പുറത്ത് വിട്ടിട്ടില്ല. അതേ സമയം മക്കളെ കുറിച്ച് അടുത്തിടെ നടി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 2001 ല്‍ റിനി എന്ന പെണ്‍കുട്ടിയെയും 2010 ല്‍ ആലിഷ എന്ന കുട്ടിയെയുമാണ് സുസ്മിത ദത്ത് എടുക്കുന്നത്. പിന്നീട് സിംഗിള്‍ മദര്‍ ആയി ജീവിക്കാനായിരുന്നു നടി തീരുമാനം എടുത്തത്.

മിസ് യൂണിവേഴ്‌സ്
18-ാം വയസില്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടിയ താരമാണ് സുസ്മിത സെന്‍. 1994 ല്‍ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കീരിടം നേടിയിരുന്നു. മിസ് യൂണിവേഴ്‌സ് ആയതോട് കൂടിയാണ് സുസ്മിതയുടെ കരിയര്‍ മാറി മറിഞ്ഞത്. സിനിമയിലേക്ക് ഒത്തിരി അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്. ഹിന്ദി സിനിമകള്‍ കൂടാതെ തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. പൂര്‍ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടിയിപ്പോള്‍. 2015 ലെത്തിയ ബംഗാളി ചിത്രത്തിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. വീണ്ടും സുസ്മിത തിരിച്ച് വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications