For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ഐറ്റം ഡാന്‍സ് ചെയ്തപ്പോള്‍ എനിക്ക് ഭ്രാന്തെന്ന് കരുതി, രണ്ട് മാനേജര്‍മാരാണ് ഇട്ടിട്ട് ഓടിയത്: സുസ്മിത

  |

  ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വ സുന്ദരി പട്ടം നേടി സിനിമയിലെത്തിയ സുസ്മിത എന്നും നടന്നത് സ്വന്തം പാതയിലൂടെയായിരുന്നു. ബോളിവുഡിലെ നായികമാര്‍ സഞ്ചരിച്ചിരുന്ന സ്ഥിരം വഴികളില്‍ പിന്തുടരാതെ തന്റേതായ പാത വെട്ടിത്തെളിക്കുകയായിരുന്നു സുസ്മിത. സിനിമയ്ക്ക് അകത്തും പുറത്തും എന്നും തന്റെ വ്യത്യസ്തമായ തിരഞ്ഞെടുപ്പുകളിലൂടേയു ഉറച്ച നിലപാടുകളിലൂടേയും ശ്രദ്ധ നേടിയ താരമാണ് സുസ്മിത സെന്‍.

  'മൂക്കിലെ മറുക് ഇഷ്ടമായിരുന്നില്ല, ഒഴിവാക്കാൻ വഴികൾ നോക്കി, ആ സംഭവത്തിന് ശേഷം മറുകിനെ സ്നേഹിച്ചു'; രശ്മി അനിൽ

  തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ പോലും ഒരുപാട് സിനിമള്‍ ചെയ്യുന്ന ശീലമുണ്ടായിരുന്നില്ല സുസ്മിതയ്ക്ക്. കരിയറിന് പ്രധാന്യം കൊടുത്തു കൊണ്ട് തന്നെ രണ്ട് പെണ്‍മക്കളെ ദത്തെടുത്തുകയും ഒറ്റയ്ക്ക് അവരെ വളര്‍ത്തുകയും ചെയ്ത സുസ്മിത പലര്‍ക്കും പ്രചോദനമായി മാറുകയായിരുന്നു. ഇന്നും തന്റെ പാതയിലൂടെയാണ് സുസ്മിത സഞ്ചരിക്കുന്നത്. പറയാനുള്ളത് മറയില്ലാതെ പറയുന്നതും സുസ്മിതയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്ത കാര്യമാണ്.

  Sushmitha Sen

  ഇന്ന് മാസ് മസാല സിനിമകളില്‍ ഡാന്‍സ് നമ്പറുകളില്‍ സൂപ്പര്‍ നായികമാര്‍ എത്തുന്നത് സ്വഭാവികമായ ഒന്നായി മാറിയിരിക്കുകയാണ്. നായികമാരുടെ താരപരിവേഷത്തെ അത് സഹായിക്കുക വരെ ചെയ്യുന്നുണ്ട്. കരീന കപൂറും കത്രീന കൈഫും പ്രിയങ്ക ചോപ്രയും മുതല്‍ ഏറ്റവും ഒടുവിലായി സമാന്തയും ഇങ്ങനെ ഡാന്‍സ് നമ്പറില്‍ അഭിനയിച്ച് കയ്യടി നേടിയവരാണ്. എന്നാല്‍ സുസ്മിത സജീവമായിരുന്ന കാലത്ത് ഡാന്‍സ് നമ്പറിനെ സിനിമാ ലോകം മറ്റൊരു കണ്ണിലൂടെ മാത്രമായിരുന്നു കണ്ടിരുന്നത്. മുന്‍നിര നായികമാര്‍ ഡാന്‍സ് നമ്പറുകള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. അങ്ങനെ ചെയ്യുന്നതിലൂടെ നായിക ഇമേജിനെ ബാധിക്കുമെന്നായിരുന്നു പലരും വിശ്വസിച്ചു പോന്നിരുന്നത്.

  എന്നാല്‍ ആ നടപ്പുരീതിയ്‌ക്കെതിരെ സഞ്ചരിച്ചു കൊണ്ട് നിരവധി സിനിമകളില്‍ ഡാന്‍സ് നമ്പറുകളില്‍ സുസ്മിത എഥ്തി. ഫിസ, സിര്‍ഫ് തും, നായക് തുടങ്ങിയ സിനിമകളിലെ സുസ്മിതയുടെ ഡാന്‍സ് വന്‍ ഹിറ്റായി മാറിയിരുന്നു. എന്നാല്‍ തന്റെ ഈ തീരുമാനങ്ങ്ള്‍ മൂലം തന്റെ രണ്ട് മാനേജര്‍മാര്‍ തനിക്ക് ഭ്രാന്തെന്നും പറഞ്ഞ് ജോലി ഉപേക്ഷിച്ചു പോയെന്നാണ് സുസ്മിത പറയുന്നത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഞാനിന്ന് അഭിമാനിക്കുന്നുണ്ട്. ഐറ്റം നമ്പറോ? നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്യില്ല. അവരുടെ ഇമേജ് തകരും. എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അന്ന് ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് ഞാനത് ഏറ്റെടുക്കുമായിരുന്നു. ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് എന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഒരു സിനിമയിലെ നായിക വേഷം തേടുമ്പോള്‍ ഇവളെന്തിനാണ് ഐറ്റം നമ്പര്‍ ചെയ്യുന്നതെന്നായിരുന്നു അവര്‍ ചോദിച്ചിരുന്നത്. മ്യൂസിക് മ്യൂസിക് ആണ്. സിനിമ മോശം ആണെങ്കിലും മ്യൂസിക് രക്ഷപ്പെടും. അന്നത്തെ കാലത്ത്, നിങ്ങള്‍ മാനേജറോട് നോ പറയുകയോ അവര്‍ മോശം അഭിപ്രായം പറഞ്ഞിട്ടും നിങ്ങള്‍ ചെയ്യാന്‍ തയ്യാറുകയോ ചെയ്താല്‍ അവര്‍ക്കത് ഇഷ്ടമാകില്ലായിരുന്നു. ഞങ്ങള്‍ വര്‍ഷങ്ങളായി ഈ മേഖലയിലുള്ളവരാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു പറയുക'' സുസ്മിത പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്തായാലും കാലം മാറിയതിന്റെ സന്തോഷത്തിലാണ് സുസ്മിത സെന്‍. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുസ്മിത സെന്‍. ഹോട്ട്‌സ്റ്റാര്‍ സീരീസായ ആര്യയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. സീരീസ് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈയ്യടുത്താണ് സീരീസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗവും കയ്യടി നേടിയിരുന്നു. സുസ്മിത ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നതായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: susmitha sen
  English summary
  Sushmitha Sen Revealed Her Two Managers Left Her Thinking She is Crazy Because Of This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X