twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യയും സുസ്മിതയും തമ്മിൽ പിണക്കത്തിൽ? വിവാദത്തിൽ പ്രതികരിച്ച് സുസ്മിത സെൻ

    |

    ഇന്ത്യൻ ജനതയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച് നടിയാണ് സുസ്മിത സെൻ. ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം സുസ്മിതയിലൂടെയാണ് ഇന്ത്യയിൽ എത്തിയത്. 994 ൽ ഐശ്വര്യറായി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തളളി കൊണ്ട് സുസ്മിത മിസ് ഇന്ത്യൻ കിരീടം ചൂടുകയായിരുന്നു. ഈ മത്സരത്തിൽ നാലാസ്ഥാനക്കാരിയായിരുന്നു മലയാളി താരം ശ്വേത മേനോൻ. സൗന്ദര്യ മത്സരത്തിലെ വിജയത്തിനു ശേഷമായിരുന്നു ഐശ്വര്യറായിയും സുസ്മിത സെന്നും ബോളിവുഡിലേയ്ക്ക് ചുവട് വെച്ചത്. ബോളിവുഡിൽ മികച്ച രീതിയിൽ ശോഭിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു.

    ലവ് ആക്ഷൻ ഡ്രാമ ലൊക്കേഷനിൽ സുചിത്ര മോഹൻലാൽ!!ചിത്രത്തിൽ സർപ്രൈസ് ?
    ബോളിവുഡിൽ സമകാലീനരായിട്ടും സിനിമയിലും ഫാഷൻ ലോകത്തും സുസ്മിതയേക്കാൾ തിളങ്ങി നിൽക്കാൻ സാധിച്ചത് ഐശ്വര്യ റായിക്കായിരുന്നു. ഇതിനു പിന്നാവലെ താരങ്ങൾ തമ്മിലുള്ള അസ്വരസ്യ കഥകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചു. തരങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസത്തിന്റേയും രസചേർച്ചകളുടേയും നിരവധി കഥകളായിരുന്നു പുറത്ത് വന്നിരുന്നു. ഇപ്പോഴിത പ്രചരിച്ച കഥകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സുസ്മിത.

    മരിക്കേണ്ടത് ഞാനായിരുന്നു!! എനിക്കെന്തിനാണ് പണവും സ്വർണ്ണവും.. വിവാദത്തിൽ പ്രതികരിച്ച് ലക്ഷ്മിമരിക്കേണ്ടത് ഞാനായിരുന്നു!! എനിക്കെന്തിനാണ് പണവും സ്വർണ്ണവും.. വിവാദത്തിൽ പ്രതികരിച്ച് ലക്ഷ്മി

    ഐശ്വര്യയുമായയുള്ള  സ്ഥിതി

    ഐശ്വര്യയുമായയുള്ള സ്ഥിതി

    തനിയ്ക്കും ഐശ്വര്യയ്ക്കും ഇടയിൽ വളരെ മികച്ച ബന്ധമാണുള്ളത്. ഞങ്ങൾ എന്തിന് വേണ്ടി വഴക്കിടണം? എന്തിന് പിണങ്ങണം? വളരെ അടുത്ത സുഹൃത്തുക്കൾ അല്ലെങ്കിൽ പോലും വളരെ മികച്ച ബന്ധമാണ് തങ്ങൾ തമ്മിലുളളതെന്നും സുസ്മിത പറഞ്ഞു. ഫെമിന മത്സരങ്ങൾക്ക് ശേഷം രണ്ടാളും തങ്ങളുടേതായ തിരക്കുകളിലേയ്ക്ക് പോകുകയായിരുന്നു.

     സ്വയം തിരിച്ചറിഞ്ഞ നാളുകൾ

    സ്വയം തിരിച്ചറിഞ്ഞ നാളുകൾ

    അ‍ഞ്ച് വർഷം മുൻപ് നേരിടേണ്ടി വന്ന ജീവിതത്തിലെ ഇരുട്ട് നിറഞ്ഞ ഒരു സംഭവത്തെ കുറിച്ചും സുസ്മിത അഭിമുഖത്തിൽ തുറന്ന് പറഞ്ഞു ഒരു ബംഗാളി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. താരം തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ആ ആരോഗ്യ പ്രശ്നത്തെ കുറിച്ച് അറിഞ്ഞത്. വൃക്കഗ്രന്ഥികൾ കോർട്ടിസോൾ ഹോർമോൺ ഉൽപാദിപ്പിക്കുന്നില്ല. ഇതിന്റെ തൊട്ട് അടുത്ത ഘട്ടത്തിൽ അവയവങ്ങൾ ഓരോന്നോയി പ്രവർത്തനം നിലക്കും. ഭാഗ്യം കൊണ്ട് എങ്ങനേയോ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. ദിവസവും എട്ട് മണിക്കൂർ കൂടുമ്പോൾ ഹൈഡ്രോകോർട്ടിസൺ എന്ന സ്റ്റിറോയിഡ് എടുക്കണം.

     അസുഖത്തിന്റെ അനന്തരഫലം

    അസുഖത്തിന്റെ അനന്തരഫലം

    ഇതിന്റെ അനന്തരഫലം അടുത്ത രണ്ട് വർഷം പ്രകടമായി കണ്ടിരുന്നു. മുൻ വിശ്വസുന്ദരിയായതു കൊണ്ട് തന്നെ ആ രീതിയിലാണ് ആളുകൾ തന്നെ നോക്കി കണ്ടിരുന്നത്. എന്റെ മുടി കൊഴിയാൻ തുടങ്ങി. ഞാൻ നോക്കി നിൽക്കവെ തന്നെ ശരീരത്തിന്റെ പലഭാഗങ്ങളിലും സ്റ്റിറോയിഡുകൾ അടിഞ്ഞു ചേരാൻ തുടങ്ങി. ശരീരത്തിനോടൊപ്പം തന്നെ മനസ്സും തളർന്നു തുടങ്ങിയിരുന്നു. ആ സമയം തന്നെ താനൊരു സിംഗിൾ മദറായിരുന്നു. എന്റെ കുഞ്ഞുങ്ങൾക്ക് പല ആവശ്യത്തിനു താാൻ വേണമായിരുന്നു. ഇതെല്ലാം എന്റെ മനസ്സിനേയും ശരീരത്തേയും പിടിച്ച് ഉലച്ചിരുന്നു,

      ജോലി വിട്ടൊരു ലോകം

    ജോലി വിട്ടൊരു ലോകം

    എന്റെ ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഒരു അഭിനേത്രിയായിരിക്കുന്നയിടത്തോളം കാലം എനിക്ക് സമ്മർദ്ദങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ എളുപ്പമായിരുന്നില്ല. മുടി കൊഴിയുന്നതും തൊലി ചുക്കി ചുളിയുന്നതും നിങ്ങളുടെജോലിയെ ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊക്കെ കേട്ടിട്ടും എന്റെ ജോലിയുമായി മുന്നോട്ട് പോകാൻ താൻ തയ്യാറായിരുന്നു. പോകുന്നയിടത്തോളം കാലം പോകുക എന്ന വിശ്വാസത്തിൽ ഉറച്ചു നിന്നു.

    ജീവിതം മടങ്ങി വന്നത്

    ജീവിതം മടങ്ങി വന്നത്

    ജീവിതം ഇങ്ങനെയൊക്കെ മുന്നോട്ട് പോകവെയാണ് 2016 ൽ തന്നെ തേടി ഒരു സന്തോഷ വാർത്ത എത്തിയത്. ശരീരം വീണ്ടും കോർട്ടിസോൾ ഉൽപാദിപ്പിച്ചു തുടങ്ങി. ആ വാർത്ത തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അന്നു മുതൽ സ്റ്റിറോയിഡുകൾ ഉപേക്ഷിച്ചു. എന്നാൽ അസുഖത്തിൽ നിന്ന് പുറത്തു കടക്കുക എന്നത് ഏറെ എളുപ്പമുളള കാര്യമല്ലായിരുന്നു. 2018 ആഗസ്റ്റ് വരെ താൻ ആ പ്രയാസങ്ങൾ തുടർന്നു- സുസ്മിത പറഞ്ഞു.

    English summary
    sushmitha sen reveals aiswarya rai issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X