ലവ് ആക്ഷൻ ഡ്രാമ ലൊക്കേഷനിൽ സുചിത്ര മോഹൻലാൽ!!ചിത്രത്തിൽ സർപ്രൈസ് ?

നിവിൻ പോളി, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ‌ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസം ഒരു സർപ്രൈസ് അതിഥി എത്തിയിരുന്നു. അത് മറ്റാരുമല്ല ലാലേട്ടന്റെ പ്രിയപത്നി സുചിത്ര മോഹൻലാലാണ് ചെന്നൈയിലെ ലൊക്കേഷനിൽ എത്തിയത്. താരപത്നിയുടെ അപ്രതീക്ഷിത സന്ദർശന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

suchithra

നിവിനും അജു വർഗീസും ധ്യാനും ചേർന്നായിരുന്നു സുചിത്രയെ സ്വീകരിച്ചത്. അജുവും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിശാഖ് സുചിത്രയുടെ അടുത്ത ബന്ധു കൂടിയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ തളത്തിൽ ദിനേശനു ശോഭയും വർഷങ്ങൾക്ക് ശേഷം ലവ് ആക്ഷൻ ഡ്രാമയിലൂടെ ഒന്നിക്കുകയാണ്. ശ്രീനിവാസൻ അവിസ്മരണീയമാക്കിയ തളത്തിൽ ദിനേശനായി നിവിൻ പോളി എത്തുമ്പോൾ ശോഭയായി എത്തുന്നത് നയൻതാരയാണ്. സംവിധാനത്തിനോടൊപ്പം ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

ഒമ്പത് വർഷത്തിന് ശേഷം മറ്റൊരു ഹിറ്റ് കൂട്ട്കെട്ട് കൂടി ചിത്രത്തിൽ ഒന്നിക്കുകാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആട്സ് ക്ലബ്ബിന് ശേഷം നിവിൻ, ശ്രവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗീസ് എന്നിവർ ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. ചേട്ടന്റെ ചിത്രത്തിൽ സിനിമയിൽ തുടങ്ങിയവർ അനിയന്റെ കന്നി ചിത്രത്തിലും എത്തുകയാണ്.ഉർവശി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X