For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ബന്ധം കള്ളമായിരുന്നു! പിരിഞ്ഞതിന് പിന്നില്‍ അവിഹിത ബന്ധങ്ങളോ? ഹൃത്വിക്കും സൂസെയ്‌നും പറഞ്ഞത്

  |

  ബോളിവുഡിലെ താര ദമ്പതികളായിരുന്നു ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും. കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാല്‍ 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഹൃത്വിക്കും സൂസെയ്‌നും പിരിഞ്ഞു. ഒരിക്കലും പിരിയില്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ഇരുവരും പിരിഞ്ഞത് ആരാധകരെയാകെ അമ്പരപ്പിച്ച സംഭവമായിരുന്നു. എന്നാല്‍ വേര്‍ പിരിഞ്ഞതിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളാണ്.

  ഹോട്ട് ലുക്കില്‍ ശ്രേയ ശരണ്‍ വീണ്ടും ചൂടുപിടിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

  ജീവിതത്തിലെ ഓരോ ഘട്ടത്തിലും പരസ്പരം പിന്തുണയായി കൂടെയുണ്ട് താനും. മക്കളുടെ അവകാശം രണ്ടു പേരും പങ്കിടുകയാണ്. ബന്ധം വേര്‍പെടുത്തുമ്പോള്‍ നഷ്ടപരിഹാര തുക വാങ്ങിയിരുന്നില്ല സൂസെയ്ന്‍. ലോക്ക്ഡൗണ്‍ കാലത്ത് ഒരു വീട്ടില്‍ കഴിയുന്ന ഹൃത്വിക്കും സൂസെയ്‌നും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എല്ലാ വേര്‍പിരിയലുകളുടേയും അവസാനം ദുരന്തമല്ലെന്നും വിവാഹ ബന്ധം വേര്‍ പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരാമെന്നും ഇരുവരും കാണിച്ചു തരികയായിരുന്നു.

  ഇപ്പോഴും നല്ല സുഹൃത്തുക്കളായ ഹൃത്വിക്കും സൂസെയ്‌നും എന്തുകൊണ്ടായിരിക്കാം പിരിഞ്ഞതെന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരേയും താരങ്ങള്‍ വ്യക്തമായൊരു മറുപടി നല്‍കിയിട്ടില്ല. ഔദ്യോഗികമായി തങ്ങള്‍ ബന്ധം പിരിഞ്ഞുവെന്ന് ഹൃത്വിക് പത്രക്കുറിപ്പിലൂടെ അറിയിക്കുമ്പോള്‍ സൂസെയ്ന്‍ മക്കളോടൊപ്പം സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. അന്നു മുതല്‍ ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്തെന്നതിനെ സംബന്ധിച്ച് പല തിയറികളും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. പക്ഷെ വസ്തുത അറിയുന്നത് അവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമാണ്.

  ഒരിക്കല്‍ തങ്ങളുടെ വേര്‍ പിരിയലിനെ കുറിച്ച് ഒരഭിമുഖത്തില്‍ സൂസെയ്ന്‍ പറഞ്ഞത് തങ്ങള്‍ക്ക് ഒരു വ്യാജ ബന്ധത്തില്‍ തുടരാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ്. ഞങ്ങള്‍ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇനി ഒരുമിച്ച് ജീവിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു വ്യാജ ബന്ധത്തെ തിരിച്ചറിയുന്നതും അതില്‍ തുടരാതിരിക്കുന്നതും പ്രധാനപ്പെട്ടതാണെന്നായിരുന്നു സൂസെയ്ന്‍ പറഞ്ഞത്. 2017 ല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹേതര ബന്ധങ്ങളാണ് പിരിയാന്‍ കാരണമെന്ന ആരോപണങ്ങളോട് ഹൃത്വിക് പ്രതികരിച്ചിരുന്നു.

  ഒരിക്കലുമല്ല. സൂസെയ്ന്‍ ഇതേക്കുറിച്ച് വളരെയധികം സംസാരിച്ചിട്ടുണ്ട്. എനിക്ക് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ആളുകള്‍ വിവാഹ ബന്ധം വേര്‍പെടുത്താന്‍ എപ്പോഴും പുരുഷന്റെ മറ്റ് ബന്ധങ്ങളായിരിക്കില്ല കാരണം. എന്തൊരു ഇടുങ്ങിയ ചിന്താഗതിയാണിത്. പൊതുധാരണ എന്നതാണെന്ന് വച്ചാല്‍, ഓ അവനൊരു സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകും. അവളത് കണ്ടു പിടിച്ചതാകും എന്നാണ്. പക്ഷെ അതല്ല കാരണം. എന്നായിരുന്നു നടന്‍ പറഞ്ഞത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഞങ്ങള്‍ പിരിയാനുള്ള കാരണം ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുന്ന ഒന്നാണെങ്കിലും എങ്ങനെയറിയാം? എന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം രണ്ടു പേരുടേയും കുടുംബവും പിരിയാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടു പേരും കുടുംബങ്ങളോട് ഇപ്പോഴും അടുപ്പം പുലര്‍ത്തുന്നുണ്ട്. വിവാഹ ശേഷമുള്ള തങ്ങളുടെ ബന്ധത്തെ കുറിച്ചും ഹൃത്വിക് നേരത്തെ മനസ് തുറന്നിരുന്നു. സൂസെയ്‌നുമായി വളരെ മനോഹരമായൊരു ബന്ധമാണ് എനിക്കുള്ളത്. ഇപ്പോഴും എന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് അവള്‍. എന്നപ്പോലെ അവളും കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാന്‍ ശ്രമിക്കുന്നയാളാണെന്നായിരുന്നു ഹൃത്വിക് പറഞ്ഞത്.

  ഹൃത്വിക് തന്റെ സപ്പോര്‍ട്ടിംഗ് സിസ്റ്റമാണെന്നാണ് സൂസെയ്ന്‍ പറയുന്നത്. അത് വിവാഹമല്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതെനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എനിക്ക് സങ്കടമോ ഏകാന്തതയോ അനുഭവപ്പെടുന്നില്ല. കുട്ടികള്‍ക്ക് കാര്യം മനസിലാകും. അവരെല്ലാം ശരിയായി കൊണ്ടു പോകുമെന്നായിരുന്നു സൂസെയ്ന്‍ പറഞ്ഞത്.

  Read more about: hrithik roshan
  English summary
  Sussanne Khan And Hrithik Roshan's First Response After Break-up Goes Viral In Social Media, Know Why, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X