എന്റെ കണ്ണില്‍ സൂപ്പര്‍സ്റ്റാര്‍ തന്നെ!!ഹൃത്വിക്കുമായുളള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് മുൻ ഭാര്യ
വിവാഹം ബന്ധം വേർപിരിഞ്ഞിട്ടും ബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസൈന്നയും അടുത്ത സുഹൃത്തുക്കളാണ്. 14 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് 2014 ൽ ഇവർ വിവാഹമോചിതരാകുന്നത്. വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും തങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്നു സുസൈന്നയും ഹൃത്വിക്കും പറയാറുണ്ട്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിത ഹൃത്വിക്കിനെ ആദ്യമായി കണ്ട സന്ദർഭത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സൂസൈന്ന. അന്ന് അദ്ദേഹം ഇത്ര വലിയ സൂപ്പർ സ്റ്റാർ ആയിരുന്നില്ല. എങ്കിലും എന്റെ കണ്ണിൽ സൂപ്പർ താരം തന്നെയാണ്. ലോസ് ആഞ്ചൽസിൽ പഠനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ഹൃത്വിക്കിനെആദ്യമായി കാണുന്നത്.
സിനിമ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റ്!! സുഹൃത്തുക്കളോടൊപ്പം ഗോവയിൽ അവധി ആഘോഷിച്ച് നടി, ചിത്രങ്ങൾ
വിവാഹമോചനത്തിനു ശേഷവും ഹൃത്വിക്കിൽ എനിയ്ക്ക് ഒരു സപ്പോർട്ട് സിസ്റ്റമുണ്ട്. അത് വിവാഹമല്ല. പക്ഷെ ഞങ്ങൾ സുഹൃത്തുക്കളാണ്. ആ സ്ഥാനം എന്നെ സംബന്ധിച്ചടത്തോളം വളരെ പവിത്രമാണ്. അത് ഒരിക്കലും എന്നെ വിഷമിപ്പിക്കുകയോ. ഒറ്റയ്ക്കായി എന്ന് തോന്നിപ്പിക്കുകയേയില്ലെന്ന് സൂസൈന്ന കൂട്ടിച്ചേർത്തു.


Click it and Unblock the Notifications