സ്വര കല്യാണം കഴിച്ചത് സഹോദരനെയോ? പഴയ ട്വീറ്റ് കുത്തിപ്പൊക്കി പരിഹാസവുമായി ട്വിറ്റര്‍

ബോളിവുഡിലെ ഉറച്ച ശബ്ദമാണ് സ്വര ഭാസ്‌കര്‍. സിനിമയ്ക്ക് അകത്തേയും പുറത്തേയും പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന താരമാണ് സ്വര ഭാസ്‌കര്‍. നിലപാടിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള സ്വര പലപ്പോഴും സോഷ്യല്‍ മീഡിയയിലെ കടുത്ത അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകാറുണ്ട്. എന്നാല്‍ അതൊന്നും സ്വര്യയെ തന്റെ നിലപാടുകൡ നിന്നും പിന്നോട്ട് അടിപ്പിക്കാറില്ല. ശക്തമായി തന്നെ തന്റെ സാന്നിധ്യം അറിയിക്കുകയാണ് സ്വര ഭാസ്‌കര്‍.

ഇപ്പോഴിതാ സ്വര ഭാസ്‌കറിന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. താരം വിവാഹിതയായിരിക്കുകയാണ്. ഇന്നലെയായിരുന്നു താന്‍ വിവാഹിതയായ വിവരം സ്വര ഭാസ്‌കര്‍ ആരാധകരെ അറിയിച്ചത്. സമാജ്വാദ് പാര്‍ട്ടി നേതാവ് ഫഹദ് അഹ്‌മദിനെയാണ് സ്വര ഭാസ്‌കര്‍ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ കഥയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രതിഷേധ റാലി

പ്രതിഷേധ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് സ്വര ഭാസ്‌കര്‍. ആന്റി സിഎഎ പ്രതിഷേധ റാലിയില്‍ വച്ചാണ് സ്വര ഭാസ്‌കറും ഫഹദും തമ്മില്‍ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ദിവസം ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ സ്ഥിരം താരമാണ് സ്വര ഭാസ്‌കര്‍. താരത്തെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിവാഹ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയും സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി മാറിയിരിക്കുകയാണ്. നവദമ്പതികള്‍ക്ക് ആരാധകരും സോഷ്യല്‍ മീഡിയയും ആശംസകള്‍ നേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ താരത്തെ പരിഹസിക്കാനും അപമാനിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ തന്നെ സ്വര ഭാസ്‌കറിന്റെ പഴയൊരു ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. തന്റെ ഇന്നത്തെ ഭര്‍ത്താവായ ഫഹദിനെ സ്വര ഭാസ്‌കര്‍ സഹോദരാ എന്ന് അഭിസംബോധന ചെയ്യുന്ന ട്വീറ്റാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ഫഹദിന്റെ പിറന്നാള്‍ ദിവസത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയെ കണ്ടെത്തി

''ഹാപ്പി ബര്‍ത്ത്‌ഡേ ഫഹദ് മിയാന്‍. എന്റെ സഹോദരന്റെ ആത്മവിശ്വാസം അങ്ങനെ തന്നെ തുടരാന്‍ സാധഇക്കട്ടെ. സന്തോഷത്തോടെയിരിക്കുക. നിനക്ക് പ്രായമാവുകയാണ്, ഇനി വിവാഹം കഴിക്കൂ. നല്ലൊരു ജന്മദിനവും ഗംഭീരമായൊരു വര്‍ഷവും ആശംസിക്കുകയാണ് സുഹൃത്തേ'' എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. ഫഹദിനൊപ്പമുള്ളൊരു ചിത്രവും സ്വര ഭാസ്‌കര്‍ പങ്കുവച്ചിരുന്നു. സ്വരയുടെ ട്വീറ്റിന് ഫഹദ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. എന്റെ വിാവഹത്തിന് വരുമെന്ന് നീ വാക്കു തന്നതാണെന്നും ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നുമായിരുന്നു ഫഹദിന്റെ മറുപടി.

പഴയ ട്വീറ്റ്

അധികം വൈകാതെ തന്നെ സ്വരയുടെ പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തെ പരിഹസിച്ചു കൊണ്ടാണ് ഒരു വിഭാഗം എത്തുന്നത്. സഹോദരനും സഹോദരിയ്ക്കും വിവാഹാശംസകള്‍, സഹോദരനെയാണോ നീ കല്യാണം കഴിച്ചത് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. താരത്തിനെതിരെ അശ്ലീല ചുവയുള്ള പരിഹാസക്കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ഈ അധിക്ഷേപങ്ങളോട് സ്വര ഭാസ്‌കര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

വിവാഹം

വളരെ ലളിതവും സ്വകാര്യവുമായിട്ടായിരുന്നു സ്വരയും ഫഹദും വിവാഹിതരായത്. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും വിവാഹ ദിവസമെത്തിയത്. രജിസ്റ്റര്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് വരുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് സ്വരയ്ക്കും വരനും ആശംസകളുമായി എത്തിയിരിക്കുകയാണ്. സിനിമാ ലോകത്തു നിന്നും താരത്തെ തേടി ആശംസകളെത്തുന്നുണ്ട്.

More from Filmibeat

Read more about: swara bhaskar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X