twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ എന്റെ പാരീസ് ബംഗ്ലാവിന്റെ താക്കോല്‍ തിരയുകയായിരുന്നു; റെയ്ഡിനെ കുറിച്ച് താപ്‌സി

    |

    കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി താപ്‌സി പന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബോളിവുഡ് താരങ്ങള്‍ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയവരാണ് താപ്‌സിയും അനുരാഗും. പലപ്പോഴും കേന്ദ്ര സര്‍ക്കാരിനെ ഇരുവരും വിമര്‍ശിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിനും പൗരത്വനിയമ പ്രേക്ഷോഭത്തിനും പിന്തുണ അറിയിച്ചവരുമാണ് ഇവര്‍. ഈ നിലപാടുകളിലുള്ള വിദ്വേഷമാണ് നടപടിക്ക് പിന്നിലെന്നാണ് വിമര്‍ശനങ്ങള്‍.

    റെട്രോ ലുക്കില്‍ ഗ്ലാമറസായി പൂനം ബജ്‌വ; ചിത്രങ്ങള്‍ കാണാം

    റെയ്ഡുകള്‍ക്ക് പിന്നാലെ നിശബ്ദത വെടിഞ്ഞ് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താപ്‌സി. ട്വിറ്ററിലൂടെയായിരുന്നു താപ്‌സിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു താപ്‌സിയുടെ ട്വീറ്റ്. ഇതോടൊപ്പം കങ്കണയുടെ സഹോദരി രംഗോലിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ട്വീറ്റുകളിലായാണ് താപ്‌സിയുടെ പ്രതികരണം.

    മൂന്ന് ദിവസത്തെ പരിശോധന

    മൂന്ന് ദിവസം നീണ്ട സര്‍ച്ചിനൊടുവില്‍ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധേയം എന്നാണ് താപ്‌സി പറയുന്നത്. പിന്നാലെ ഓരോ കാര്യങ്ങളായി താപ്‌സി വ്യക്തമാക്കുകയാണ്. പാരീസില്‍ തന്റെ ഉടമസ്ഥതയിലുണ്ടെന്ന് പറയുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ക്കാല അവധിയാണ് വരാനിരിക്കുന്നത് എന്നതായിരുന്നു താപ്‌സി പറഞ്ഞ ഒന്നാമത്തെ കാര്യം. രണ്ടാമതായി താപ്‌സി പറയുന്നത് അഞ്ച് കോടിയുടെ റെസിപ്റ്റാണ്. ഫ്രെയിം ചെയ്യാനും ഭാവിയില്‍ ഉപയോഗിക്കാനുമാണമിതെന്നും താന്‍ നേരത്തെ നിരസിച്ച തുകയാണിതെന്നും താപ്‌സി പറയുന്നു.

    ഇനിയൊരിക്കലും വിലകുറഞ്ഞതല്ല

    മൂന്നാമതായി താപ്‌സി ചൂണ്ടിക്കാണിക്കുന്നത്. 2013ല്‍ തന്റെ വീട്ടില്‍ നടന്ന റെയ്ഡാണ്. ആദരണീയയായ ധനകാര്യ മന്ത്രി പറയുന്നത് അനുസരിച്ച് 2013ല്‍ എന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ചുള്ള ഓര്‍മ്മ എന്നായിരുന്നു താപ്‌സിയുടെ മൂന്നാമത്തെ ട്വീറ്റ്. ഇതിനോടൊപ്പം കങ്കണയുടെ സഹോദരിയെ പരിഹസിക്കുകയും ചെയ്യുന്നു താപ്‌സി. ഇനിയൊരിക്കലും വിലകുറഞ്ഞതല്ലെന്നായിരുന്നു താപ്‌സിയുടെ പരിഹാസം.

    കങ്കണയുടെ വിലകുറഞ്ഞ കോപ്പി

    കങ്കണയുടെ വിലകുറഞ്ഞ കോപ്പിയാണ് താപ്‌സി എന്ന രംഗോലിയുടെ പരിഹാസത്തിനായിരുന്നു താപ്‌സി ചുട്ടമറുപടി നല്‍കിയത്. പലപ്പോഴായി താപ്‌സി കങ്കണയെ കോപ്പിയടിക്കുകയാണന്ന് കങ്കണയും രംഗോലിയും ആരോപിച്ചിട്ടുണ്ട്. താരത്തിന്റെ ട്വീറ്റുകള്‍ വൈറലായി മാറുകയാണ്. ഇതിനിടെ ദൊബാരയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചതായി അനുരാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താപ്‌സിയാണ് നായിക. താപ്‌സിയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

    ദൊബാര

    എല്ലാ ഹേറ്റേഴ്‌സിനോടുമുള്ള സ്‌നേഹത്തോടെ ദൊബാരയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കുന്നുവെന്നായിരുന്നു കശ്യപിന്റെ ട്വീറ്റ്. നേരത്തെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ പങ്കുവച്ച ചിത്രത്തിലേതിന് സമാനമായ രീതിയില്‍ താപ്‌സിയുടെ മടിയിലിരിക്കുന്ന ചിത്രവും അനുരാഗ് പങ്കുവച്ചിട്ടുണ്ട്. ഇരുവര്‍ക്കും പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം മറ്റൊരു വിഭാഗം വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

    Recommended Video

    സഹതാപം കൊണ്ട് മാത്രമാണ് ഡിംപലിനെ ബിഗ് ബോസിലെടുത്തത് | FilmiBeat Malayalam
    താപ്‌സിയും അനുരാഗും വീണ്ടും

    മാര്‍ച്ച് മൂന്നിനായിരുന്നു താപ്‌സിയുടേയും അനുരാഗ് കശ്യപിന്റേയും വീടുകളിലും ഓഫീസുകളിലും ആദായ വകുപ്പ് പരിശോധന നടത്തുന്നത്. അനുരാഗ് പങ്കാളിയായ ഫാന്റം ഫിലിംസിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന് ശേഷം താപ്‌സിയും അനുരാഗും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ദൊബാര.

    Read more about: taapsee pannu anurag kashyap
    English summary
    Taapsee Pannu Breaks Silence On Income Tax Raid, Read More In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X