For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇത് ആണുങ്ങളുടെ ശരീരം'; പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി താപ്‌സി

  |

  ബോളവുഡിലെ സിനിമാകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ തന്നെ കടന്നു വരികയും ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത നടിയാണ് താപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താപ്‌സി തമിഴിലും തെലുങ്കിലുമെല്ലാം ഒരുപാട് വിജയ ചിത്രങ്ങളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താപ്‌സി തന്റെ രണ്ടാം വരവില്‍ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു.

  അതീവ ഗ്ലാമറസായി ദുല്‍ഖറിന്റെ നായിക; എക്‌സ്ട്രാ ഹോട്ട് എന്ന് ആരാധകര്‍

  അഭിനയവും സിനിമയും പോലെ തന്നെ താപ്‌സിയുടെ നിലപാടുകളും കയ്യടി നേടുന്നവയാണ്. സമൂഹത്തിലേയും സിനിമാമേഖലയിലേയും പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അറിയിച്ചു കൊണ്ട് താപ്‌സി രംഗത്ത് എത്താറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. പലര്‍ക്കും ഒരു പ്രചോദനവും മോഡലുമാണ് താപ്‌സി പന്നു ഇന്ന്. അതേസമയം താപ്‌സിയെ വിടാതെ പിന്നാലെ വിമര്‍ശകരുമുണ്ട് എന്നതാണ് വസ്തുത.

  Taapsee Pannu

  ഇപ്പോഴിതാ താപ്‌സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് താപ്‌സി നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. രശ്മി റോക്കറ്റ് ആണ് താപ്‌സിയുടെ പുതിയ സിനിമ. അകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ 15 ന് സീ 5ലൂടെ റിലീസ് ചെയ്യും. ചിത്രത്തില്‍ ഒരു അത്‌ലറ്റ് ആയിട്ടാണ് താപ്‌സി എത്തുന്നത്. ഇതിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് താപ്‌സി നടത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  അങ്ങനെ താപ്‌സി പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. പുറം തിരിഞ്ഞു നില്‍ക്കുന്ന താപ്‌സിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഇതിന് ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടില്‍ നിന്നും ലഭിച്ച കമന്റ് ഇങ്ങനെ ആണുങ്ങളുടേത് പോലുളള ശരീരം താപ്‌സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂവെന്നായിരുന്നു കമന്റ്. എന്നാല്‍ പിന്നാലെ തന്നെ ഈ കമന്റിന് മറുപടിയുമായി താപ്‌സി എത്തുകയായിരുന്നു. എനിക്ക് പറയാനുള്ളത് ഈ വാക്കുകള്‍ ഓര്‍ത്തുക വെക്കണം എന്നിട്ട് സെപ്തംബര്‍ 23 വരെ കാത്തിരിക്കുക എന്നായിരുന്നു. മുന്‍കൂട്ടി നന്ദി പറയുന്നു, ഈ പ്രശംസയ്ക്കായി ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു താപ്‌സിയുടെ മറുപടി.

  ഹസീന്‍ ദില്‍രുബയാണ് താപ്‌സിയുടെ അവാസനം പുറത്തിറങ്ങിയ ഹിന്ദി സിനിമ. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ഹസീന്‍ ദില്‍രുബയ്ക്ക് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. വിക്രാന്ത് മാസിയായിരുന്നു സിനിമയിലെ നായകന്‍. ചിത്രത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ദില്‍രുബയുടെ എഴുത്തുകാരിയായ കനിക ധില്ലന്‍ രശ്മി റോക്കന്റെ സഹ എഴുത്തുകാരിയാണ്. വിജയ് സേതുപതിക്കൊപ്പം അബിനയിച്ച അന്നബെല്ല സേതുപതിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിനും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

  അതേസമയം താപ്‌സി പന്നു നിര്‍മ്മാണത്തിലേക്കും കടന്നിരിക്കുകയാണ്. ബ്ലര്‍ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലൂടെയാണ് താപ്‌സി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഔട്ട്‌സൈഡേഴ്‌സ് ഫിലിംസ് എന്ന പേരിലാണ് താപ്‌സി നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. തന്നെപ്പോലെ യാതൊരു പശ്ചാത്തലവുമില്ലാതെ സിനിമയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് താപ്‌സി പറയുന്നത്.

  നഹീന്ന് പറഞ്ഞാ നഹീ...; ഈ നടന്മാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് കരീന, കാരണം വിചിത്രം!

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  നിരവധി സിനിമകളാണ് താപ്‌സിയുടേതായി പുറത്തിറങ്ങാനുള്ളത്. ലൂപ്പ് ലപ്പേട്ടയാണ് പുറത്തിറങ്ങാനുള്ള സിനിമകളിലൊന്ന്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ശബാഷ് മിത്തുവും അണിയറയിലുണ്ട്. പിന്നാലെ ഷാരൂഖ് ഖാനൊപ്പം രാജ്കുമാർ ഹിറാനി ചിത്രത്തിലും താപ്സി നായികയായി എത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

  Read more about: taapsee pannu
  English summary
  Taapsee Pannu Gives A Fitting Reply To A Comment She Is Having Man's Body
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X