അദ്ദേഹം ക്രിക്കറ്റ് താരം അല്ലാത്തതുകൊണ്ടാണോ..? ഭര്‍ത്താവ് ആരെന്ന് അറിയില്ലെന്ന് പറഞ്ഞവരോട് താപ്‌സി

ബോളിവുഡ് സിനിമകളേക്കാള്‍ ഇന്ന് ആഘോഷിക്കപ്പെടുന്നത് താരങ്ങളുടെ വിവാഹങ്ങള്‍. സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ ബജറ്റില്‍ നടക്കുന്ന കല്യാണങ്ങള്‍ സിനിമകളേക്കാള്‍ കൂടുതല്‍ ചര്‍ച്ചയാവുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്യുന്ന താര വിവാഹങ്ങള്‍. എന്നാല്‍ ഈ ബഹളങ്ങള്‍ക്കൊന്നും നില്‍ക്കാതെ തീര്‍ത്തും സ്വകാര്യമായാണ് നടി താപ്‌സി പന്നു തന്റെ വിവാഹം നടത്തിയത്.

പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താപ്‌സി പന്നുവും ബാഡ്മിന്റണ്‍ താരം ഒളിമ്പിക് മെഡല്‍ ജേതാവുമായ മത്തായേസ് ബോയെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ചായിരുന്നു താപ്‌സിയുടെ വിവാഹം. വിവാഹത്തിന്റെ വീഡിയോകളോ ചിത്രങ്ങളോ പുറത്ത് വിട്ടിട്ടില്ല. തന്റെ വിവാഹത്തെക്കുറിച്ച് താപ്‌സി എവിടേയും സംസാരിക്കുക പോലും ചെയ്തില്ല. എന്തിന് ഏറെ പറയുന്നു ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.

Taapsee Pannu

ഈ വര്‍ഷം മാര്‍ച്ച് 23 നായിരുന്നു താപ്‌സിയുടേയും മാത്തേയിസിന്റേയും വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. സിനിമാ ലോകത്തു നിന്നും അനുരാഗ് കശ്യപ്, കനിക ദില്ലോണ്‍, പവെയ്ല്‍ ഗുലാട്ടി തുടങ്ങി ചുരുക്കം ആളുകളെ മാത്രമാണ് താപ്‌സി ക്ഷണിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് ഫോറെവര്‍ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താപ്‌സി.

വിവാഹത്തിന് 100-125 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് താപ്‌സി പറയുന്നത്. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹമെന്നും താരം പറയുന്നു. ''ഞങ്ങളെ നേരിട്ട് അറിയുന്നവരെ മാത്രമായിരുന്ന ഞങ്ങള്‍ ക്ഷണിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബങ്ങളുമാണ് നടത്തിയത്'' താപ്‌സി പറയുന്നു. അതേസമയം തന്റെ ഭര്‍ത്താവ് ആരെന്ന് അറിയില്ലെന്ന് പറയുന്നവര്‍ക്കും താപ്‌സി മറുപടി നല്‍കുന്നുണ്ട്.

Taapsee Pannu

''അദ്ദേഹം ആരെന്ന് അറിയാത്തവരെക്കുറിച്ച് എനിക്ക് സങ്കടമുണ്ട്. എന്നു കരുതി, ഓ അദ്ദേഹം ഒരു ക്രിക്കറ്ററോ വലിയ ബിസിനസുകാരനോ അല്ലാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമില്ലാത്തത് എന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല'' താപ്‌സി പറയുന്നു. ''ബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരാളാണ് അദ്ദേഹം. നമ്മുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയുടെ കാരണക്കാരന്‍. അദ്ദേഹത്തെ ഒളിപ്പിച്ചുവെക്കാനും സാധിക്കില്ല. വെളുപ്പ് കാരണം നല്ല തിളക്കമാണ്'' എന്നും താപ്‌സി പറയുന്നുണ്ട്.

''ഞാന്‍ ഞാനാണ്. അദ്ദേഹം അദ്ദേഹമാണ്. ഞാന്‍ 1.4 ബില്യണ്‍ ആളുകള്‍ക്ക് ഹസീനയാണ്. അദ്ദേഹം ലോകത്തിന് ഒരു ഗംഭീര അത്‌ലീറ്റുമാണ്. ഞാന്‍ അദ്ദേഹത്തിന്റേതല്ല. അദ്ദേഹം എന്റേതുമല്ല. ഞങ്ങളുടെ ബന്ധം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഞങ്ങള്‍'' എന്നാണ് താപ്‌സി വിവാഹത്തെക്കുറിച്ച് പറയുന്നത്. ഫിര്‍ ആയി ഹസീന്‍ ദില്‍രുബയാണ് താപ്‌സിയുടെ പുതിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് സിനിമയായ ഹസീന്‍ ദില്‍രുബയുടെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗം വലിയ ഹിറ്റായി മാറിയിരുന്നു. രണ്ടാം ഭാഗത്തില്‍ വിക്രാന്ത് മാസി, അക്ഷയ് ഖന്ന, സണ്ണി കൗശല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X