For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡബിള്‍സിന് ശേഷം പിന്നൊരു മലയാള സിനിമ ചെയ്തില്ല? ആ കമന്റുകള്‍ അഭിനന്ദനം; താപ്‌സി പന്നു പറയുന്നു

  |

  ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് താപ്‌സി പന്നു. സ്ഥിരം നായകന് വേണ്ടി മാത്രം ഒരുക്കുന്ന സിനിമകളില്‍ നിന്നും മാറി നടക്കുന്ന താരമാണ് താപ്‌സി. പിങ്ക്, ഥപ്പഡ്, രശ്മി റോക്കറ്റ്, മുള്‍ക്ക് തുടങ്ങിയ സിനിമകളെല്ലാം തന്നെ പല സാമൂഹിക അനീതികളേയും ചോദ്യം ചെയ്ത സിനിമകളായിരുന്നു. ഓഫ് സ്‌ക്രീനിലും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന താരമാണ് താപ്‌സി.

  കിടിലന്‍ ലുക്കില്‍ കനിഹ; ഹോട്ട് ചിത്രങ്ങളിതാ

  മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് താപ്സി. മമ്മൂട്ടി ചിത്രം ഡബിള്‍സിലൂടെയായിരുന്നു താപ്‌സി മലയാളത്തിലെത്തിയത്. പിന്നീട് താരം മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ഇതേക്കുറിച്ച് താപ്‌സി ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താപ്‌സി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  മലയാളം എനിക്ക് വളരെ ഇഷ്ടമാണ്. മലയാളചിത്രങ്ങള്‍ കാണാനും ഇഷ്ടമാണ്. എന്നാല്‍ മലയാളം നന്നായി അറിയില്ല എന്നതു തന്നെയാണു ചിത്രങ്ങള്‍ സ്വീകരിക്കുന്നതിനു തടസ്സം. ആദ്യം തമിഴിലും തെലുങ്കിലും പിന്നീടു ഹിന്ദിയിലും എത്തിയ ആളാണു ഞാന്‍. മാതൃഭാഷയായ ഹിന്ദിയില്‍ ചിത്രങ്ങള്‍ ചെയ്തപ്പോഴാണു ഭാഷ അറിഞ്ഞിരിക്കുക എന്നത് അഭിനയത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഘടകമാണെന്നു തിരിച്ചറിഞ്ഞത്. താപ്‌സി പറയുന്നു.

  ഹിന്ദിയിലെത്തിയതോടെ തന്റെ അഭിനയശൈലി തന്നെ മാറി. തമിഴും തെലുങ്കും കുറെയൊക്കെ തനിക്കറിയാം. ചിത്രങ്ങള്‍ ചെയ്യുന്നുമുണ്ട്. അഭിനേത്രി എന്ന നിലയില്‍ ഒരുചിത്രത്തോടു നൂറു ശതമാനം സത്യസന്ധത പുലര്‍ത്തണമെങ്കില്‍ ആ ഭാഷയില്‍ അത്യാവശ്യം പ്രാവീണ്യമെങ്കിലും വേണം എന്നാണ് താപ്‌സിയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ മലയാളം പോലെ, തനിക്കു നന്നായി അറിയാത്ത ഒരു ഭാഷയില്‍ അഭിനയിച്ച് ഒരു ചിത്രം നശിപ്പിക്കാനില്ല എന്നതാണു നിലവിലെ തീരുമാനമെന്നും താപ്‌സി പറയുന്നു.

  സ്ത്രീപക്ഷത്തു നിന്നും സംസാരിക്കുന്ന സിനിമകള്‍ ചെയ്യുക മാത്രമല്ല, സിനിമയിലേയും സമൂഹത്തിലേയും സ്ത്രീവിരുദ്ധതയെക്കുറിച്ച് തുറന്നു പറയുകയും ചെയ്യാറുണ്ട് താപ്‌സി. താരത്തിന്റെ നിലപാടുകള്‍ക്ക് സോഷ്യല്‍ മീഡിയയുടേയും മറ്റും കയ്യടി ലഭിക്കാറുണ്ട്. സിനിമാ മേഖലയിലെ നടിമാര്‍ക്ക് മുന്നില്‍ കടമ്പകളുണ്ടോ എന്ന ചോദ്യത്തിനും താപ്‌സി മറുപടി പറയുന്നുണ്ട്. ഒട്ടേറ കടമ്പകളുണ്ടെന്നാണ് താപ്‌സി പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  ഒട്ടേറെയുണ്ട്. തൊഴിലിടത്തെ സമത്വത്തില്‍ നിന്നെല്ലാം നടിമാര്‍ ഇപ്പോഴും കാതങ്ങള്‍ അകലെയാണ്. ഉദാഹരണത്തിനു പ്രതിഫലത്തിന്റെ കാര്യം നോക്കൂ. നായികാപ്രാധാന്യമുള്ള ഒരു സിനിമയുടെ മൊത്തം ബജറ്റ് പലപ്പോഴും ഇന്‍ഡസ്ട്രിയില്‍ ഒരു മുന്‍നിര നായകന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലത്തിനു തുല്യമോ അതില്‍ കുറവോ ആയിരിക്കും. എന്നാണ് താപ്‌സി പറയുന്നത്. നടിയുടെ പ്രതിഫലം കുറവാണെന്നതോ പോകട്ടെ, നടിയുടെയും മറ്റ് അഭിനേതാക്കളുടെയും പ്രതിഫലവും സിനിമയുടെ മൊത്തം നിര്‍മാണച്ചെലവും ആ തുകയില്‍ ഒതുക്കേണ്ടി വരികയാണു മിക്കപ്പോഴുമെന്നാണ് താപ്‌സി പറയുന്നത്.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  നേരത്തെ രശ്മി റോക്കറ്റില്‍ നിന്നുമുള്ള താപ്‌സിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു താപ്‌സിയ്ക്ക്. താരത്തിന്റെ ശരീരത്തിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയുടെ അധിക്ഷേപം. ചിത്രത്തില്‍ അത്‌ലറ്റായി എത്തുന്ന താപ്‌സിയുടെ ശരീരം പുരുഷന്മാരുടേത് പോലെയാണെന്നായിരുന്നു വിമര്‍ശനം. ഇതിനെതിരെ താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

  Also Read: ഋഷിക്കും സൂര്യയ്ക്കുമിടയിലേക്ക് പുതിയ അതിഥി, ആരാണ് ജ​ഗന്നാഥൻ?

  കാഴ്ചയിലും പെരുമാറ്റത്തിലും പുരുഷത്വം തോന്നുന്ന വനിതാ അത്ലറ്റാണു രശ്മി റോക്കറ്റ്. എന്നെക്കണ്ടാല്‍ പുരുഷനേപ്പോലെയിരിക്കുന്നു എന്നൊക്കെയാണു സമൂഹമാധ്യമ കമന്റുകള്‍. അങ്ങനെയൊരു രൂപം ലഭിക്കാന്‍ വേണ്ടിയാണു ഞാന്‍ ഇത്രയേറെ കഠിനാധ്വാനം ചെയ്തതും കഷ്ടപ്പെട്ടതും. അതുകൊണ്ടുതന്നെ അത്തരം ആക്ഷേപങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ അഭിനന്ദനമാണ് എന്നാണ് താപ്‌സി പറയുന്നു. ആ കഥാപാത്രം അതിന്റെ പൂര്‍ണതയില്‍ പ്രേക്ഷകരിലെത്തി എന്നതിനു തെളിവാണ് അത്തരം കമന്റുകള്‍ എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: taapsee pannu
  English summary
  Taapsee Pannu Opens Up About Why She Never Acted In Malayalam After Doubles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X