ബിടൗണിലെ വമ്പന്മാര്‍ക്ക് മെസേജ് അയച്ച് ബന്ധമുണ്ടാക്കണം; ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല

ബോളിവുഡിലെ മുന്‍നിര നായികയാണ് താപ്‌സി പന്നു. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് താപ്‌സി പന്നു ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തന്നത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താപ്‌സി പന്നു. ബോളിവുഡിലെ വലിയ പാര്‍ട്ടികളിലൊന്നും തന്നെ കാണാത്തത് എന്തുകൊണ്ടെന്ന് സംസാരിക്കുകയായിരുന്നു താപ്‌സി പന്നു.

ഈയ്യടുത്ത് നടന്ന അംബാനി കല്യാണ പരിപാടിയില്‍ താപ്‌സി പങ്കെടത്തിരുന്നില്ല. ഇത്തരം ബോളിവുഡ് താരങ്ങള്‍ ഒത്തുചേരുന്ന പരിപാടികളിലൊന്നിലും താപ്‌സിയെ കാണാറില്ല. തന്നോട് കരിയറിന്റെ തുടക്കകാലത്ത് വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കണമെന്നും എന്നാല്‍ മാത്രമേ പാര്‍ട്ടികളിലേക്ക് ക്ഷണിക്കപ്പെടുകയുള്ളൂവെന്നും പറഞ്ഞിട്ടുണ്ടെന്നാണ് താപ്‌സി പറയുന്നത്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് താപ്‌സി മനസ് തുറന്നത്.

Taapsee Pannu

''എന്നോട് വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കാന്‍ പറഞ്ഞു. എന്നാലേ അവര്‍ പാര്‍ട്ടികള്‍ക്കും പരിപാടികള്‍ക്കും ക്ഷണിക്കുകയുള്ളൂ. പക്ഷെ എനിക്കത് ചെയ്യാന്‍ പറ്റില്ല, ഞാന്‍ അങ്ങനൊരാളല്ല. എനിക്ക് രാത്രി പത്ത് മണിയ്ക്ക് ശേഷം ഉറങ്ങാതിരിക്കാനുമാകില്ല. എനിക്ക് നേരത്തെ എഴുന്നേല്‍ക്കണം. ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. അതുകൊണ്ട് അവിടെ ചെന്നാല്‍ എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ല'' എന്നാണ് താപ്‌സി പറയുന്നത്.

''ഞാന്‍ എന്റെ സുഹൃത്തുകള്‍ക്കൊപ്പമാണ് പാര്‍ട്ടി നടത്താറുള്ളത്. ഞങ്ങള്‍ ഡാന്‍സ് കളിക്കുകയും ഇഷ്ടം പോലെ ഭക്ഷണം കഴിക്കുകയും ചെയ്യും. അറിയാത്തവരുടെ കൂടെ എങ്ങനെ പാര്‍ട്ടി ചെയ്യുമെന്ന് എനിക്കറിയില്ല. എന്താണ് സംസാരിക്കുക? ഞാന്‍ വരില്ലെന്ന് അറിയുന്നതിനാല്‍ അവര്‍ എന്നെ വിളിക്കാറുമില്ല. പക്ഷെ പാര്‍ട്ടിയ്ക്ക് പോയില്ലെങ്കില്‍ ജോലി കിട്ടില്ല എന്നൊന്നുമില്ല'' എന്നും താപ്‌സി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

''കാമ്പുകളിലേക്ക് എത്തിപ്പെടാനുള്ള വഴിയാണത്. പക്ഷെ രാത്രി പത്ത് മണി കഴിഞ്ഞുള്ള പര്‍ട്ടി എനിക്ക് പറ്റില്ല. പകരം ഞാന്‍ തിരഞ്ഞെടുക്കുക ഒരുപാട് ജോലി ചെയ്യുക എന്ന പ്രയാസമുള്ള വഴിയാകും. എനിക്ക് മോശം സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ഒരു മോശം സിനിമ ചെയ്താല്‍ എനിക്കത് ഒരുപാട് ബാധിക്കും. മതിനെ മറി കടക്കാന്‍ കാമ്പുകളുമായി എനിക്ക് ബന്ധമില്ല'' എന്നും താപ്‌സി പറയുന്നുണ്ട്.

Taapsee Pannu

അതേസമയം തന്റെ സമകാലികരായ പ്രിയങ്ക ചോപ്ര നേടിയ വിജയത്തിലും അനുഷ്‌ക ശര്‍മയുടെ തിരഞ്ഞെടുപ്പുകളിലും തനിക്ക് സന്തോഷമുണ്ടെന്നും താപ്‌സി പറയുന്നുണ്ട്. '' ദീപിക പദുക്കോണിനെ നോക്കൂ, അവള്‍ വിവാദങ്ങളെ നേരിട്ടിട്ടില്ല എന്നതല്ല. അവള്‍ അതിനെയൊക്കെ മറി കടന്ന് വന്നത് എങ്ങനെയാണെന്ന് നോക്കൂ. ആലിയയുടെ കാര്യത്തില്‍ എല്ലാവരും പറയും അവള്‍ക്ക് എല്ലാം താലത്തില്‍ നല്‍കപ്പെടും എന്ന്. പക്ഷെ ലഭിക്കുന്ന അവസരങ്ങളൊക്കെ അവള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്'' എന്നാണ് താപ്‌സി പറയുന്നത്.

ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് താപ്‌സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് താപ്‌സിയുടേതായി അണിയറയിലുള്ളത്. ഫിര്‍ ആയേഗി ഹസീന്‍ ദില്‍രുബയാണ് താപ്‌സിയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് ചിത്രമാണ് ഫിര്‍ ആയേഗി ഹസീന്‍ ദില്‍രുബ. അതേസമയം താപ്‌സി പന്നു വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെനാളത്തെ പ്രണയത്തിലൊടുവിലാണ് താപ്‌സിയും കാമുകന്‍ മാതേയസ് ബോയും വിവാഹിതരാകുന്നത്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X