താപ്‌സിയ്ക്ക് കല്യാണം! ദീര്‍ഘകാലത്തെ പ്രണയം വിവാഹത്തിലേക്ക്; തിയ്യതിയും വേദിയും ഇതാ

ബോളിവുഡിലെ മിന്നും താരമാണ് താപ്‌സി പന്നു. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെയാണ് താപ്‌സി പന്നു സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും താപ്‌സി കയ്യടി നേടാറുണ്ട്. ശക്തമായ കഥാപാത്രങ്ങളേയും പ്രമേയങ്ങളുമാണ് താപ്‌സിയെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

തമിഴിലൂടെയായിരുന്നു താപ്‌സിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധനുഷ് നായകനായ ആടുകളം ആയിരുന്നു താപ്‌സിയുടെ ആദ്യ സിനിമ. പിന്നാലെ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി. എന്നാല്‍ താപ്‌സി താരമാകുന്നത് ബോളിവുഡിലേക്ക് തിരികെ വരുന്നതോടെയാണ്. ബേബി, പിങ്ക്, മുല്‍ക്ക്, ബദ്‌ല, മന്‍മര്‍സിയാന്‍, സാണ്ഡ് കി ആംഗ്, ഥപ്പഡ് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു താപ്‌സി.

Taapsee Pannu

അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും താപ്‌സി സാന്നിധ്യ അറിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ താപ്‌സിയുടെ ഓഫ് സ്‌ക്രീന് ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. താപ്‌സിയും ബാഡ്മിന്റണ്‍ താരം മാതിയസ് ബോയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുമ്പ് പലപ്പോഴും താപ്‌സിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അതിനെ തള്ളിക്കളയുകയായിരുന്നു താപ്‌സി ചെയ്തത്.

മാതിയസ് ഒളിമ്പിക് സില്‍വര്‍ മെഡലിസ്റ്റാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ സ്വകാര്യമായ ചടങ്ങില്‍ വിവാഹം കഴിക്കാനാണ് ഇരുവരുടേയും തീരുമാനം. മാര്‍ച്ചിലായിരിക്കും വിവാഹം. ഉദയ്പൂര്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. സിഖ് ആചാരങ്ങളും ക്രിസ്ത്യന്‍ ആചാരങ്ങളും ചേര്‍ന്നതായിരിക്കും വിവാഹ ചടങ്ങുകളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ വിവാഹത്തിനെത്തുമെന്നാണ് കരുതപ്പെടുന്നത്.

മുമ്പൊരിക്കല്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് താപ്‌സി നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. വിവാഹം കഴിക്കാന്‍ തനിക്കിപ്പോള്‍ ഒരു തിരക്കുമില്ലെന്നും താന്‍ ഗര്‍ഭിണിയല്ലെന്നുമായിരുന്നു താപ്‌സി പറഞ്ഞത്. താപ്‌സിയുടെ പരാമര്‍ശം ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനുമെതിരെയുള്ള ഒളിയമ്പാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ആലിയ വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചുള്ള താപ്‌സിയുടെ വാക്കുകളും ഈയ്യടുത്ത് ചര്‍ച്ചയായിരുന്നു.

Taapsee Pannu

താന്‍ ബോയും കഴിഞ്ഞ പത്ത് വര്‍ഷമായി ഒരുമിച്ചാണ്. താന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അതേ വര്‍ഷമാണ് ബോയെ പരിചയപ്പെടുന്നതും. തങ്ങളുടെ വളരെ ശക്തമായ ബന്ധമാണെന്നും സന്തോഷവും സ്ഥിരതയുമുണ്ടെന്നും അതിനാല്‍ ബോയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നത് പോലുമില്ലെന്നും താപ്‌സി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ഡങ്കിയാണ് താപ്‌സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. രാജ്കുമാര്‍ ഹിറാനിയായിരുന്നു സിനിമയുടെ സംവിധായകന്‍. വോ ലഡ്ക്കി ഹേ കഹാന്‍?, ഫിര്‍ ആയി ഹസീന്‍ ദില്‍രുബ, ഖേല്‍ ഖേല്‍ മേം എന്നീ സിനിമകളാണ് താപ്‌സിയുടേതായി അണിറയിലുള്ളത്. നിര്‍മ്മാണത്തിലും കൂടുതല്‍ സജീവമായി മാറുകയാണ് താപ്‌സി. സമാന്തയെ നായികയാക്കി ബോളിവുഡില്‍ സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് താപ്‌സി.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X