ഇത് ചെയ്യരുത്, കരിയര്‍ നശിക്കുമെന്ന് എല്ലാവരും പറഞ്ഞു; രണ്ട് വട്ടം നിരസിച്ചിട്ടും ചെയ്യേണ്ടി വന്ന സിനിമ: തബു

ബോളിവുഡില്‍ മാത്രമല്ല, മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ഒടിടി ലോകത്തുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് തബു. വേറിട്ട കഥാപാത്രങ്ങളിലൂടേയും മിന്നും പ്രകടനങ്ങളിലൂടേയും പ്രതിഭ തെളിയിച്ചിട്ടുള്ള തബു ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളായാണ് കണക്കാപ്പെടുന്നത്. സ്ഥിരം നായിക സങ്കല്‍പ്പത്തിന് എതിരെ സഞ്ചരിച്ച തബു എന്നും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ കയ്യൊപ്പം ചാര്‍ത്താനും തബുവിന് സാധിച്ചിട്ടുണ്ട്.

നായികയായി മാത്രമല്ല, സഹനടിയാലും വില്ലന്‍ വേഷങ്ങളിലുമെല്ലാം തബു തിളങ്ങിയിട്ടുണ്ട്. മക്ബൂല്‍, ചീനി കം, ദൃശ്യം, ഹൈദര്‍, ചാന്ദ്‌നി ബാര്‍ തുടങ്ങി തബു തന്റെ അഭിനയം കൊണ്ട് എന്നെന്നും ഓര്‍മ്മിക്ക തക്കതാക്കി മാറ്റിയ സിനിമകളും കഥാപാത്രങ്ങളും അനവധിയാണ്. ബോളിവുഡ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇത്രത്തോളം പ്രധാന്യമോ ആഴമോ നല്‍കാതിരുന്ന കാലത്താണ് തബു ഇത്തരത്തില്‍ സ്വന്തമായൊരു കണ്ടെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

Tabu

സത്യത്തില്‍ ഇങ്ങനെയുള്ള 'അസാധാരണമായ' വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ കരിയര്‍ തന്നെ നശിച്ചു പോകുമെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നാണ് തബു വെളിപ്പെടുത്തുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് തബു മനസ് തുറന്നത്. പുതിയ സിനിമയായ ഖൂഫിയയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

''എല്ലാവരും പറഞ്ഞിരുന്നു. ഇതോടെ നിന്റെ കരിയര്‍ അവസാനിക്കുമെന്ന് പറഞ്ഞു. പക്ഷെ ഞാനതൊന്നും കാര്യമാക്കിയില്ല. എന്റെ കാഴ്ചപ്പാടും ബോധ്യവും വേറൊന്നായിരുന്നു. സത്യത്തില്‍ എന്നെ അതൊന്നും ബാധിച്ചിരുന്നതേയില്ല. എങ്ങനോട് അങ്ങനെ പറഞ്ഞിരുന്നുവെന്ന് പോലും ഞാന്‍ പറയാറില്ല. ഇപ്പോള്‍ പറയുന്നതു കൊണ്ട് മാത്രം പറഞ്ഞതാണ്. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. എനിക്ക് എന്താണ് ചെയ്യേണ്ടതെന്നും എന്താണ് അതില്‍ നിന്നും കിട്ടാന്‍ പോകുന്നതെന്നും ബോധ്യമുണ്ടായിരുന്നു'' എന്നാണ് തബു പറയുന്നത്.

അതിനാല്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ സന്തുഷ്ടയാണെന്നാണ് തബു പറയുന്നത്. ''അത് വര്‍ക്ക് ആയി എന്നതില്‍ ഒരുപാട് സന്തോഷിക്കുന്നു. എനിക്ക് ചെയ്യാന്‍ സാധിച്ചതൊക്കെ ചെയ്യാനായി എന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് ഈ മനോഹരമായ അനുഭവങ്ങള്‍ നേടാനായി എന്നതിലും സന്തോഷമുണ്ട്. അതിനാല്‍ എല്ലാ രീതിയിലും അതൊരു വിജയമാണ്'' എന്നും തബു പറയുന്നുണ്ട്.

Tabu

തബുവിന്റെ മിന്നും പ്രകടനം കണ്ട സിനിമയായിരുന്നു ഹൈദര്‍. വിശാല്‍ ഭരദ്വാജ് ആയിരുന്നു സിനിമയുടെ സംവിധാനം. എന്നാല്‍ ഈ സിനിമ തബു രണ്ട് നിരസിച്ചിരുന്നുവെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തുന്നത്. ''തബുവിനെ സമ്മതിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു. രണ്ട് തവണ അവള്‍ നോ പറഞ്ഞു. എന്നിട്ടും ഞാന്‍ വേറൊരാളെ തേടി പോയില്ല. നിങ്ങളെന്തിനാണ് സമയം കളയുന്നത് ഞാന്‍ ചെയ്യില്ലെന്ന് അവള്‍ പറഞ്ഞു. പക്ഷെ ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു. എനിക്കറിയാമായിരുന്നു അവള്‍ ചെയ്യുമെന്ന്'' എന്നാണ് വിശാല്‍ ഭരദ്വാജ് പറയുന്നത്.

അതേസമയം തബു നായികയായി അഭിനയിക്കുന്ന ഖൂഫിയ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സിനിമയുടെ റിലീസ്. അലി ഫസല്‍, വാമിഖ ഗബ്ബി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രവും തബുവിന്റെ പ്രകടനവും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ദ ക്രൂവാണ് തബുവിന്റെ പുതിയ സിനിമ. പിന്നാലെ ഓറോം മേം കഹാം ദം ധാ എന്ന ചിത്രവും അണിയറയിലുണ്ട്.

More from Filmibeat

Read more about: tabu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X