Don't Miss!
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക? സൈന്യം നേരിട്ടെത്തി, അജ്ഞാത വസ്തുവിനെ കണ്ട് ഞെട്ടി
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ഇനി രഹസ്യമോ ഒളിച്ചുകളികളോ ഇല്ല! പാപ്പരാസികള്‍ക്ക് മുന്നില്‍ പ്രണയം വെളിപ്പെടുത്തി തമന്നയും വിജയിയും
ബോളിവുഡിലെ പുതിയ പ്രണയ ജോഡിയാണ് തമന്നയും വിജയ് വര്‍മയും. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും നായികയും ബോളിവുഡിലെ പ്രതിഭാശാലിയായ നടനും തമ്മിലുള്ള പ്രണയമാണ് ഇന്ന് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. തങ്ങളുടെ പ്രണയം തമന്നയും വിജയിയും പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ല.
ന്യൂ ഇയര്‍ രാവില്‍ ഒരുമിച്ച് ആഘോഷിക്കുന്ന വിജയിയുടേയും തമന്നയുടേയും വീഡിയോകള്‍ പുറത്ത് വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നത്. ന്യു ഇയര്‍ രാവില്‍ ഇരുവരും ചുംബിക്കുന്ന വീഡിയോയാണ് അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയിലെത്തുന്നതും വൈറലായി മാറുന്നത്. ഇരുവരും ഒരുമിച്ചെത്തുകയും തങ്ങളുടെ പ്രണയം ലോകത്തോട് വിളിച്ച് പറയുകയും ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ കാത്തിരിപ്പ് ഇപ്പോഴിതാ അവസാനിച്ചിരിക്കുകയാണ്. വിജയ് വര്‍മയും തമന്നയും ഒരുമിച്ച് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞി ദിവസം വിജയിയും തമന്നയും ലഞ്ച് ഡേറ്റിന് പോയതിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മുംബൈ ബാന്ദ്രയില്‍ നിന്നുമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു വണ്ടിയിലാണ് റസ്റ്റോറന്റിലെത്തുന്നത്.

വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഇരുവരും പാപ്പരാസികളെ കൈ വീശി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. കറുത്ത നിറത്തിലുള്ള വസ്ത്രമാണ് തമന്ന ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഹൂഡിയും ബ്രൗണ്‍ പാന്റ്സുമാണ് വിജയ് വര്‍മ ധരിച്ചിരിക്കുന്നത്. ഇരുവരും വളരെ സന്തോഷത്തോടെയാണ് പാപ്പരാസികളെ അഭിവാദ്യം ചെയ്തത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ചടങ്ങിനിടെ വിജയ് വര്‍മയും തമന്നയും കണ്ടുമുട്ടിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. തമന്ന പാപ്പരാസികളെ കാണുന്നതിനിടെ വിജയ് വര്‍മയും അവിടേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. പരിപാടിയില്‍ നിന്നുമുള്ള മറ്റ് വീഡിയോകളിലും വിജയിയും തമന്നയും ഒരുമിച്ചിരിക്കുന്നതായി കാണാന്‍ സാധിച്ചിരുന്നു.

ഗോവയില്‍ വച്ചായിരുന്നു തമന്നയും വിജയ് വര്‍മയും ന്യു ഇയറിനെ വരവേറ്റത്. എന്നാല്‍ രണ്ടുപേരും തങ്ങളുടെ യാത്രയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. ഇരുവരും ന്യു ഇയര്‍ ആഘോഷിച്ച റിസോര്‍ട്ടില്‍ നിന്നും മറ്റാരോ പങ്കുവച്ച വീഡിയോയില്‍ അബദ്ധവശാല്‍ തമന്നയും വിജയും ചുംബിക്കുന്നത് കുടുങ്ങുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ലോകം അറിയുന്നത്. കഴിഞ്ഞ ദിവസം തമന്ന തന്റെ ഗോവന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നാലെ താരത്തോട് വിജയ് വര്‍മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

വിജയ് വര്‍മയും തമന്നയും തങ്ങളുടെ പ്രണയം ഇതുവരേയും പരസ്യമായി സമ്മതിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലസ്റ്റ് സ്റ്റോറീസ് 2വിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പിന്നീട് പലവട്ടം വിജയ് വര്‍മയെ തമന്നയുടെ വീട്ടില്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇരുവരും ഒരുമിച്ചൊരു സംഗീത നിശയിലും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ബോളിവുഡിലൂടെയാണ് അരങ്ങേറിയെതങ്കിലും തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് തമന്ന താരമാകുന്നത്. ഇപ്പോഴിതാ ബോളിവുഡിലും സജവീമായി മാറിയിരിക്കുകയാണ് തമന്ന. പിന്നാലെ താരം ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലേക്കും എത്തുകയാണ് തമന്ന. ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലെത്തുന്നത്. ബോളിവുഡിലെ മുന്‍നിര നടനാണ് വിജയ് വർമ. വില്ലനായും സഹനടനായും നായകനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് താരം. ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമാണ് വിജയ് വർമ
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ