തമന്ന യഥാര്‍ത്ഥ പ്രായം മറച്ചുവെക്കുന്നു? ഇങ്ങനെ നുണ പറയുന്നത് എന്തിനെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുന്ന നടിയാണ് തമന്ന. ഈയ്യടുത്ത് മലയാളത്തിലും തമന്ന അരങ്ങേറിയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാന്‍ ഇന്ത്യന്‍ നായിക. ബോളിവുഡിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലൂടെ താരമായി മാറുകയായിരുന്നു തമന്ന. ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ തമന്നയുമായി ബന്ധപ്പെട്ടൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തമന്ന തന്റെ യഥാര്‍ത്ഥ പ്രായം മറച്ചുവെക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നുമാണ് ഈ ചര്‍ച്ച ഉടലെടുത്തത്. പോസ്റ്റില്‍ പറയുന്നത് വിക്കി പീഡിയയിലെ തമന്നയുടെ പ്രായം 33 ആണെന്നാണ്.

Tamannah

എന്നാല്‍ തമന്നയ്ക്ക് 33 വയസാണെന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചിലര്‍ തമന്നയുടെ പ്രായം 33 ആണെന്നതിനെ അംഗീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് തമന്ന നുണ പറയുകയാണെന്നാണ്. പിന്നാലെ തങ്ങളുടേതായി തെളിവുകള്‍ നിരത്തി വാദം ശക്തമാക്കുകയാണ് ഇരുവിഭാഗങ്ങളും.

2005ല്‍ അഭിജീത്ത് സാവന്തിന്റെ മ്യൂസിക് വീഡിയോയില്‍ അഭിനയിക്കുമ്പോള്‍ തമന്നയുടെ പ്രായം 17 ആയിരുന്നു. ആ പാട്ടിറങ്ങി 18 വര്‍ഷം പിന്നിട്ടിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ തമന്നയുടെ പ്രായം 35 ആയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. തമന്നയ്ക്ക് നുണ പറയേണ്ട കാര്യം എന്താണെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. തമന്നയ്ക്ക് 34 വയസാണെന്നും അടുത്ത ജന്മദിനം ഈയ്യടുത്ത് തന്നെയുണ്ടെന്നും മറ്റ് ചിലര്‍ പറയുന്നു.

അതേസമയം ഈ ചര്‍ച്ച തന്നെ അര്‍ത്ഥശൂന്യമാണെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. നേരത്തെ തമന്നയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 2005ല്‍ നിന്നുമുള്ള ഈ വീഡിയോയില്‍ തമന്ന താന്‍ 10-ാം ക്ലാസിലെ ബോര്‍ഡ് എക്‌സാം എഴുതാന്‍ തയ്യാറെടുക്കുകയാണെന്ന് പറയുന്നുണ്ട്. തന്റെ ആദ്യ സിനിമയ്ക്കായി കരാര്‍ ഒപ്പിടുമ്പോള്‍ തനിക്ക് പതിമൂന്നര വയസായിരുന്നുവെന്നും വീഡിയോയില്‍ തമന്ന പറയുന്നുണ്ട്.

2005 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ചാന്ദ് സേ റോഷന്‍ ആയിരുന്നു തമന്നയുടെ അരങ്ങേറ്റ ചിത്രം. എന്നാല്‍ ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. അതേ വര്‍ഷം തന്നെ ശ്രീ എന്ന തെലുങ്ക് ചിത്രത്തിലൂടെ തമന്ന തെന്നിന്ത്യയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഹാപ്പി ഡെയ്‌സ് നേടിയ വിജയത്തിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി തമന്ന വളരുകയായിരുന്നു. പിന്നീട് താരം ബോളിവുഡിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

Tamannah

ദിലീപ് ചിത്രം ബാന്ദ്രയാണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇതിലൂടെ തമന്ന മലയാളത്തിലും അരങ്ങേറി. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നില്ല. വേദയാണ് തമന്നയുടെ പുതിയ സിനിമ. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി സീരീസുകളുടെ ഭാഗമായി മാറാന്‍ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം തമന്നയുടെ വ്യക്തിജീവിതവും ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തമന്നയും നടന്‍ വിജയ് വര്‍മ്മയും പ്രണയത്തിലായെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2വിന് ഇടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. തങ്ങളുടെ പ്രണയം ഇരുവരും പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തമന്നയും വിജയ് വര്‍മയും ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Read more about: tamannah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X