കല്യാണത്തെക്കുറിച്ച് മനസ് തുറന്ന് തമന്ന; 30 ആകുമ്പോഴേക്കും വിവാഹം കഴിച്ച് അമ്മയാകാനായിരുന്നു പ്ലാന്‍!

ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്ന് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ട് നാളുകള്‍ കുറച്ചായെങ്കിലും കഴിഞ്ഞ ദിവസമാണ് വിജയും തമന്നയും തങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ തയ്യാറാകുന്നത്. നാളുകളായി ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഗോസിപ്പ് കോളങ്ങള്‍ ഭരിച്ചത്.

ഇരുവരും ഒരുമിച്ച് നടത്തിയ ഗോവന്‍ യാത്രയും ഡിന്നര്‍ നൈറ്റുകളുമൊക്കെ പാപ്പരാസികളുടെ സംശയത്തിന് ശക്തിപകരുന്നതായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2വിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും അടുപ്പത്തിലാകുന്നത്. ഗോവയില്‍ ന്യു ഇയര്‍ ഒരുമിച്ച് ആഘോഷിക്കുന്ന തമന്നയുടേയും വിജയുടേയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇരുവരും ചുംബിക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് പ്രണയ വാര്‍ത്തകളും സജീവമാകുന്നത്.

Tamannah

കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുന്നുണ്ട് തമന്ന. സമൂഹത്തിന്റെ സമ്മര്‍ദ്ധം മൂലമല്ല, അവനവന് തോന്നുമ്പോള്‍ മാത്രമേ ഒരാള്‍ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് കടക്കേണ്ടതുള്ളൂവെന്നാണ് തമന്ന പറയുന്നത്. വിവാഹം എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും തമന്ന പറഞ്ഞു.

''നിങ്ങള്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ വിവാഹം കഴിച്ചാല്‍ മതി. വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. ഒരു പാര്‍ട്ടിയല്ല. ഒരുപാട് പണിയുണ്ട്. അതിനാല്‍ അത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുമ്പോള്‍ ആകാം. അല്ലാതെ എല്ലാവരും ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വിവാഹം കഴിക്കേണ്ടതില്ല'' എന്നാണ് തമന്ന പറഞ്ഞത്. താന്‍ ജീവിതത്തെക്കുറിച്ച് പ്ലാന്‍ ചെയ്തത് എങ്ങനെയായിരുന്നു എന്നും തമന്ന പറയുന്നുണ്ട്.

നടിമാരുടെ കരിയറിന്റെ കാലാവധി 8-10 വര്‍ഷങ്ങള്‍ മാത്രമാണ്. അതിനാല്‍ മുപ്പത് വയസാകുമ്പോഴേക്കും താന്‍ അഭിനയമൊക്കെ നിര്‍ത്തി കല്യാണം കഴിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയുമൊക്കെ കഴിഞ്ഞിട്ടുണ്ടാകും എന്നാണ് കരുതിയിരുന്നത് എന്ന് തമന്ന പറയുന്നു. എന്നാല്‍ തനിക്ക് 30 വയസ് ആയപ്പോള്‍ ജീവിതമാകെ മാറിപ്പോയെന്നാണ് തമന്ന പറയുന്നത്. 30 വയസു വരെ താന്‍ സമൂഹം പറയുന്നത് പോലെയാണ് ജീവിച്ചതെന്നും താരം പറയുന്നു.

നേരത്തെ ഫിലിം കാമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന വിജയ് വര്‍മയുമായുള്ള പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. ലസ്റ്റ് സ്റ്റോറീസ് 2വിന്റെ സെറ്റില്‍ വച്ചാണ് തങ്ങള്‍ അടുത്തതെന്നും തമന്ന പറയുന്നുണ്ട്. തന്റെ ഹാപ്പി പ്ലേസ് എന്നാണ് തമന്ന വിജയിയെ വിശേഷിപ്പിക്കുന്നത്.

Tamannah

''സഹ താരമാണെന്ന് കരുതി മാത്രം ഒരാളോട് ആകര്‍ഷണം തോന്നണമെന്നില്ല. ഒരാള്‍ക്ക് ഒരാളോട് ഇഷ്ടം തോന്നണമെങ്കില്‍ അവിടെ വ്യക്തിപരമായി എന്തെങ്കിലും കൂടുതല്‍ അനുഭവപ്പെടണം. അതിന് നിങ്ങള്‍ ചെയ്യുന്ന ജോലിയുമായി ബന്ധമില്ല. വളരെ സ്വാഭാവികമായി അടുപ്പം തോന്നിയ വ്യക്തിയാണ് അവന്‍. ഞാന്‍ വളരെ ആഴത്തില്‍ കെയര്‍ ചെയ്യുന്ന വ്യക്തിയാണ്. എന്റെ ഹാപ്പി പ്ലേസ് ആണവന്‍'' എന്നാണ് തമന്ന പറഞ്ഞത്.

അതേസമയം ജീ കർദാ ആണ് തമന്നയുടെ പുതിയ റിലീസ്. ആമസോണ്‍ പ്രെെം സീരീസായ ജീ കർദാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ലസ്റ്റ് സ്റ്റോറീസ് സീസണ്‍ 2 ആണ് അടുത്ത റിലീസ്. പിന്നാലെ തമന്ന മലയാളത്തിലും എത്തുകയാണ്. ദിലീപ് നായകനായ ബാന്ദ്രയിലൂടെയാണ് തമന്നയുടെ മലയാളം എന്‍ട്രി.

Read more about: tamannah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X