അച്ഛനേയും കൊണ്ട് ആശുപത്രിയിലേക്ക് ഓടി, പേടിച്ചു പോയ രാത്രി; പിറ്റേന്ന് ഞാനും വീണു: ഞെട്ടല്‍ മാറാതെ തമന്ന

ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. മുംബൈക്കാരിയായ തമന്ന താരമാകുന്നത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് മുന്‍നിര നായികയായി മാറാന്‍ ഈ മുംബൈക്കാരിയ്ക്ക് അധികനാള്‍ വേണ്ടി വന്നിരുന്നില്ല. തെന്നിന്ത്യയിലെ നിറ സാന്നിധ്യമായ ശേഷമാണ് തമന്ന ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം സജീവമാണ് തമന്ന.

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ തമന്നയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തമന്നയും നടന്‍ വിജയ് വര്‍മയും തമ്മിലുള്ള പ്രണയം ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ഈയ്യടുത്താണ് ഇരുവരും പരസ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. പിന്നീട് പലവട്ടം ഇരുവരും ഒരുമിച്ച് പൊതുവേദികളിലെത്തുകയും പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തു.

Tamannah

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മോശം സമയങ്ങളിലൊന്നിനെക്കുറിച്ച് മനസ് തുറക്കുകയാണ് തമന്ന. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന മനസ് തുറന്നത്. തന്റെ അച്ഛന് സുഖമില്ലാതായ സംഭവത്തെക്കുറിച്ചാണ് തമന്ന സംസാരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥകളിലൊന്നായിരുന്നു അതെന്നാണ് തമന്ന പറയുന്നത്. തന്റെ അച്ഛനെ അങ്ങനൊരു അവസ്ഥയില്‍ കണ്ടതോടെ തന്റെ ജീവിതം തന്നെ ആകെ മാറിപ്പോയെന്നാണ് തമന്ന പറയുന്നത്.

?'ഞാനും അച്ഛനും ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് ആമ്പിലിക്കല്‍ ഹെര്‍ണിയയുണ്ട്. പെട്ടെന്ന് വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയും ഓപ്പറേഷന്‍ ചെയ്യേണ്ടിയും വന്നു. ആ രാത്രി ഭീതിതമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെ മുമ്പൊരിക്കലും അങ്ങനെ ദുര്‍ബലനായി ഞാന്‍ കണ്ടിരുന്നില്ല. ആ സമയത്ത് ചെയ്യേണ്ടതൊക്കെ ചെയ്ത് ആ സാഹചര്യത്തെ ഞാന്‍ കൈകാര്യം ചെയ്തു'' തമന്ന പറയുന്നു.

''പക്ഷെ എനിക്ക് തോന്നുന്നത്, ആ വേദനയെ ഉള്‍ക്കൊള്ളുന്നതിന് പകരം നേരെ ജോലിക്ക് പോയി എന്നൊരു തെറ്റ് ചെയ്തു. എനിക്ക് സെറ്റില്‍ വച്ച് സുഖമില്ലാതായി. ആ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത് പേടിയും ഉത്കണ്ഠയും എക്‌സ്പ്രസ് ചെയ്യാതെ ഉള്ളിലൊതുക്കി വച്ചാല്‍ അത് ശാരീരികമായി പ്രതികരിക്കാന്‍ തുടങ്ങും എന്നതാണ്. ചിലര്‍ക്കത് മാനസികമായിരിക്കും. അതിനാല്‍ അത്തരം അനുഭവങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ട് അതിനെ പുറത്തേക്ക് കളയണം'' എന്നും തമന്ന പറയുന്നുണ്ട്.

Tamannah

അതേസമയം ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയിരിക്കുകയാണ് തമന്നയും വിജയ് വര്‍മയും. ഇരുവരും കഴിഞ്ഞ ദിവസം വിജയ് വര്‍മയുടെ പുതിയ സിനിമയായ ജാനേ ജാനിന്റെ പ്രീമിയറിന് ഒരുമിച്ചാണ് എത്തിയിരുന്നത്. പ്രീമിയറില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങള്‍ വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് തമന്ന പറഞ്ഞിരുന്നു.

ഭോലാ ശങ്കര്‍ ആണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അരണ്‍മനൈ 4, വേദാ തുടങ്ങിയ സിനിമകളാണ് തമന്നയുടേതായി അണിയറയിലുള്ളത്. മലയാളത്തിലേക്കും എത്തുന്നുണ്ട് തമന്ന. ദിലീപ് ചിത്രം ബാന്ദ്രയിലൂടെയാണ് തമന്നയുടെ മലായളം എന്‍ട്രി. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടി ലോകത്തും സജീവമാണ് തമന്ന. ഈയ്യടുത്താണ് തമന്നയുടെ സീരീസായ ആഖ്രി സച്ച് റിലീസ് ചെയ്തത്.

More from Filmibeat

Read more about: tamannah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X