രാഖി സാവന്ത് കാരണം കല്യാണം മുടങ്ങി, രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തു; തുറന്നടിച്ച് തനുശ്രീ ദത്ത

വിവാദ താരമാണ് രാഖി സാവന്ത്. മുന്‍ ഭര്‍ത്താവ് ആദിലുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ കഴിഞ്ഞ കുറച്ച് നാളുകളായി രാഖി സാവന്ത് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ നടി തനുശ്രീ ദത്ത രാഖിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രാഖിയുടെ മുന്‍ ഭര്‍ത്താവ് ആദിലിന് പിന്തുണ അറിയിക്കുകയാണ് തനുശ്രീ ദത്ത്. രാഖി സാവന്ത് കാരണമാണ് അവരുടെ വിവാഹം തകര്‍ന്നത് എന്നാണ് തനുശ്രീ പറയുന്നത്.

ആദിലിനൊപ്പം പത്രസമ്മേനത്തിലൂടെയാണ് തനുശ്രീയുടെ പ്രതികരണം. രാഖിയുടെ മാധ്യമങ്ങളിലൂടെയുള്ള ആക്രമണം മൂലമാണ് തന്റെ വിവാഹം നടക്കാതെ പോയതെന്നും തനുശ്രീ പറയുന്നുണ്ട്. താന്‍ 2018 ല്‍ വിവാഹം കഴിക്കാനിരുന്നതാണ്. പക്ഷെ രാഖിയുടെ വീഡിയോകള്‍ കാരണം വിവാഹം ഉപേക്ഷിക്കുകയായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും തനുശ്രീ പറയുന്നു.

Tanushree Dutta

രണ്ട് ആണ്‍കുട്ടികളുടെ മരണത്തിന് രാഖി ഉത്തരവാദിയാണെന്നും അവരുടെ മാതാപിതാക്കള്‍ക്ക് രാഖിയ്‌ക്കെതിരെ പൊരുതാന്‍ സാധിക്കാതെ പോയെന്നും തനുശ്രീ പറയുന്നു. മീടു തുറന്ന് പറച്ചിലുകളുടെ സമയത്ത് രാഖി തന്നെ അപമാനിക്കാന്‍ ശ്രമിച്ചു. അത് തന്നെ മാനസികമായി ബാധിച്ചുവെന്നും തനുശ്രീ ആരോപിക്കുന്നുണ്ട്. ആദിലിനെതിരെ രാഖി നടത്തിയ ആരോപണങ്ങള്‍ കേട്ടതോടെയാണ് താന്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും രാഖി പറയുന്നു.

രാഖിയുടെ പ്രസ്താവനകള്‍ മൂലമാണ് രണ്ട് ആണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. രാഖി കാരണം പലരും ഇപ്പോള്‍ ജീവിതത്തില്‍ നിന്നും ഒളിച്ച് കഴിയുകയാണെന്നും തനുശ്രീ പറയുന്നു. രാഖി പലപ്പോഴായി മതം മാറിയെങ്കിലും അവനവനെ മാത്രം മാറ്റാന്‍ സാധിച്ചിട്ടില്ലെന്നും തനുശ്രീ പറയുന്നുണ്ട്. തനുശ്രീയുടെ ആരോപണങ്ങളോട് രാഖി സാവന്ത് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ അപ്പ്നെ പോലുള്ള സിനിമകളിലൂടെ ഓളം തീര്‍ത്ത നടിയായിരുന്നു തനുശ്രീ. എന്നാല്‍ പിന്നീട് തുടര്‍ പരാജയങ്ങള്‍ തനുശ്രീയുടെ കരിയറിനെ ബാധിക്കുകയായിരുന്നു. ബോളിവുഡിലെ മീടു തുറന്ന് പറച്ചിലുകള്‍ക്കിടെ തനുശ്രീ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു. പ്രമുഖ നടന്‍ നാന പടേക്കറിനെതിരെയാണ് തനുശ്രീ ആരോപണവുമായി എത്തിയത്.

Tanushree Dutta

അഭിനയത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുന്ന തന്നെ ചിലര്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും തനുശ്രീ ആരോപിച്ചിരുന്നു. രാഖിയ്‌ക്കെതിരെ മുമ്പും തനുശ്രീ രംഗത്തെത്തിയിട്ടുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ അപ്പാര്‍ട്ട്‌മെന്റാണ് തനുശ്രീയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആഷിഖ് ബനായ അപ്പ്‌നെ ആയിരുന്നു ആദ്യ സിനിമ. പിന്നീട് 36 ചൈന ടൗണ്‍, ഭാഗം ഭാഗ്, ഡോല്‍, ഗുഡ് ബോയ് ബാഡ് ബോയ്, സ്പീഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു.

അതേസമയം രാഖിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഭര്‍ത്താവ് ആദില്‍ ഉന്നയിച്ചത്. രാഖി ആദ്യ വിവാഹ ബന്ധം ഉപേക്ഷിക്കാതയാണ് തന്നെ വിവാഹം കഴിച്ചത്. തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തനിക്കെതിരെ വ്യാജ പീഡന കേസ് നല്‍കാന്‍ തന്റെ കൂട്ടുകാരിയോട് ആവശ്യപ്പെട്ടുവെന്നും ആദില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആദില്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ഗര്‍ഭം അലസിപ്പിച്ചുവെന്നുമാണ് രാഖി പറഞ്ഞത്. പക്ഷെ ഗര്‍ഭപാത്രം നീക്കം ചെയ്ത രാഖിയ്ക്ക് ഗര്‍ഭം ധരിക്കാനാകില്ലെന്നായിരുന്നു ആദിലിന്റെ വാദം.

More from Filmibeat

Read more about: tanushree dutta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X