എന്നെ നിരന്തരം ഇല്ലാതാക്കാന്‍ നോക്കുന്നു, പക്ഷെ ഞാന്‍ ആത്മഹത്യ ചെയ്യില്ല; വെളിപ്പെടുത്തി തനുശ്രീ
ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതയായ നടിയാണ് തനുശ്രീ ദത്ത. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് തനുശ്രീ. മീടു വെളിപ്പെടുത്തലിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരം കൂടിയാണ് തനുശ്രീ. ഇപ്പോഴിതാ തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ചിരിക്കുകയാണ് തനുശ്രീ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ ആരോപണം.
തനിക്കെതിരെ ഭീഷണിയും വധശ്രമമവും ഉണ്ടെന്നും ഇതിന് പിന്നില്‍ ബോളിവുഡ് മാഫിയയും രാഷ്ട്രീയ സംഘവും ദേശ വിരുദ്ധരുമാണെന്നാണ് തനുശ്രീ പറയുന്നത്. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യാനോ നാടു വിടാനോ ഒരുക്കമല്ലെന്നും താരം കുറിപ്പില്‍ പറയുന്നു.

തന്നെ ലക്ഷ്യമിട്ടു കൊണ്ട് നടക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ താന്‍ മീടുവിലെ തുറന്ന് കാണിച്ചവരും എന്‍ജിഒയും മറ്റുമാണെന്നാണ് തനുശ്രീയുടെ ആരോപണം. നേരത്തെ മീടു തുറന്നു പറച്ചിലുകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തയായ തുറന്നു പറച്ചിലുകളില്‍ ഒന്നായിരുന്നു തനുശ്രീയുടേത്. നാന പഠേക്കറിനെതിരെയായിരുന്നു തനുശ്രീ ആരോപണവുമായി രംഗത്തെത്തിയത്. താരത്തിന്റെ കുറിപ്പിലെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
എന്നെ വളരെ മോശം രീതിയില്‍ അപമാനിക്കുകയും ടാര്‍ജറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും ചെയ്യൂ, ദയവ് ചെയ്ത്.

ആദ്യം ഒരു വര്‍ഷത്തോളം ബോളിവുഡിലെ എന്റെ വര്‍ക്കുകളാണ് ഇല്ലാതാക്കിയത്. പിന്നെ എന്റെ കുടിവെളളത്തില്‍ മരുന്നുകളും സ്റ്റെറോയ്ഡും കലര്‍ത്താന്‍ ജോലിക്കാരിയെ ഏര്‍പ്പാടാക്കി. ഇത് കാരണം ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. പിന്നെയാണ് ഉജ്ജെയ്‌നിലേക്ക് രക്ഷപ്പെടുന്നത്. വഴിയില്‍ എന്റെ വണ്ടിയുടെ ബ്രേക്ക് തകരാറായി. കഷ്ടിച്ചാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. 40 ദിവസം കഴിഞ്ഞാണ് മുംബൈയിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിയെത്തിയത്.
ഇപ്പോള്‍ എന്റെ ബില്‍ഡിംഗിന് പുറത്ത് അസാധാരണ സംഭവങ്ങള്‍ നടക്കുകയാണ്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ല. ഇത് ചെവി തുറന്ന് കേട്ടോളൂ. ഞാന്‍ എവിടേക്കും പോവുകയുമില്ല. ഞാന്‍ ഇവിടെ നില്‍ക്കും. എന്റെ കരിയര്‍ തിരിച്ചുപിടിക്കും. മുമ്പത്തേതിനേക്കാളും ഉയരത്തിലെത്തും.
ബോളിവുഡ് മാഫിയയും, മഹാരാഷ്ട്രയിലെ പഴയ പൊളിറ്റിക്കല്‍ സര്‍ക്ക്യൂട്ടും ചില ആന്റി-നാഷണലുകളും ചേര്‍ന്ന് ഇതുപോലെ ആളുകളെ ജീവിക്കാന്‍ സമ്മതിക്കാതിരിക്കാറുണ്ട് പൊതുവെ. മീടു പ്രതികളും ഞാന്‍ തുറന്ന് കാണിച്ച എന്‍ജിഒയുമാണ് ഇതിനെല്ലാം പിന്നിലെന്ന് എനിക്കുറപ്പാണ്. അല്ലാതെ എന്തിന് ഇങ്ങനെ എന്നെ ലക്ഷ്യമിടണം.

നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു.
എനിക്കറിയാം ഒരുപാട് പേര്‍ എന്നെ തള്ളിക്കളയുമെന്ന്. പക്ഷെ കുറേക്കാലമായി ഞാന്‍ ഇന്‍സ്റ്റയില്‍ അപ്പ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇത് വളരെ ഗുരുതരമായ മാനസിക, ശാരീരിക അതിക്രമമാണ്. നീതിയ്ക്ക് വേണ്ടി നിന്നതിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അധിക്ഷേപിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ഈ ഇടം എന്ത് മോശമാണ്.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരണം. താഴേക്കിടയിലെ കാര്യങ്ങളിലും കേന്ദ്രം ഇടപെടണം. ഇവിടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയാണ്. എന്നെപ്പോലുള്ള സാധാരണക്കാരാണ് കഷ്ടപ്പെടുന്നത്. ഇവിടെ എന്തെങ്കിലും വളരെ മോശമായത് സംഭവിക്കും. ഇന്ന് ഞാനാണ്, നാളെ അത് നിങ്ങളുമാകാം.
Recommended Video

ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ചിലര്‍ക്ക് ഇഷ്ടമായിട്ടില്ലെന്ന് തോന്നുന്നു. ഒരു ബന്ധവുമില്ലാത്ത എന്നെ വരെ ലക്ഷ്യമിടുന്നുവെങ്കില്‍ കേട്ടതൊക്കെ ശരിയായിരിക്കണം.
ഇതിനൊക്കെ ഇടയിലും ഞാന്‍ ആത്മീയതയില്‍ ഉറച്ചു നില്‍ക്കുകയും കൂടുതല്‍ കരുത്തു നേടുകയും ചെയ്യും. എനിക്ക് ലഭിക്കുന്ന പുതിയ അവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്യും. ഈ നഗരത്തില്‍ നിയമവാഴ്ചയില്ല. സ്ത്രീകള്‍ക്കും കലാകാരന്മാര്‍ക്കും കുറേക്കൂടി സുരക്ഷിതമായൊരു ഇടമായിരുന്നു ഇത്.


Click it and Unblock the Notifications











