ഭാര്യയേയും മകളേയും മറന്ന് പ്രണയിച്ചു; നടിയായതോടെ ഡെയ്‌സി അകന്നു; ബോളിവുഡ് ഞെട്ടിയ പ്രണയം

ബോളിവുഡിലെ എക്കാലത്തേയും വലിയ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ഗണേഷ് ആചാര്യ. തന്റെ 21-ാം വയസില്‍ അനാം എന്ന സിനിമയിലൂടെയാണ് ഗണേഷ് ആചാര്യ കൊറിയോഗ്രാഫറായി മാറുന്നത്. ആരാധകര്‍ ഏറ്റെടുത്ത ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് ഗണേഷ് ചുവടൊരുക്കിയിട്ടുണ്ട്. അഗ്നിപതിലെ ചിക്കിനി ചമേലി ഉദാഹരണം. മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരവും ഗണേഷിനെ തേടിയെത്തിയിട്ടുണ്ട്. ബോഡിഗാര്‍ഡ്, സിങ്കം, എബിസിഡി, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകളിലെ ചുവടുകള്‍ ഗണേഷ് ഒരുക്കിയതായിരുന്നു. അഭിനയിക്കുകയും ചെയ്തിരുന്നു.

ഓണ്‍ സ്‌ക്രീനില്‍ ഗണേഷ് ഒരുക്കിയ ചുവുടുകള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുമ്പോഴും ഗണേഷിന്റെ വ്യക്തിജീവിതത്തില്‍ വിവാദത്തിന് കുറവുണ്ടായിരുന്നില്ല. ഒരിക്കല്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഗണേഷ് ആചാര്യയും നടി ഡെയ്‌സി ഷായും തമ്മിലുള്ള പ്രണയം. 2014 ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ജയ് ഹോയിലൂടെയായിരുന്നു ഡെയ്‌സിയുടെ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ റിലീസോടെ ഡെയ്‌സി ഗണേഷ് ആചാര്യയില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിശദമായി വായിക്കാം.

ഡെയ്സിയും ഗണേഷും

അഭിനേത്രിയാകുന്നതിന് മാസങ്ങള്‍ മുമ്പ് വരെ ഡെയ്സിയും ഗണേഷും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. എന്നാല്‍ സിനിമയുടെ റിലീസോടെ ഡെയ്‌സി ഗണേഷില്‍ നിന്നും അകലം പാലിക്കുകയാണെന്ന റിപ്പോര്‍ട്ട് വലിയ വിവാദമായി മാറുകയായിരുന്നു. ഈ വാര്‍ത്തകളെല്ലാം പ്രചരിക്കുമ്പോഴും ഗണേഷ് വിവാഹിതനും ഒരു മകളുടെ അച്ഛനുമായിരുന്നു. ഇപ്പോള്‍ തന്റെ മകളോടൊപ്പമുള്ള ഗണേഷ് ആചാര്യയുടെ ഡാന്‍സ് റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

സമ്മാനം


നടിയാകും മുമ്പ് ഡെയ്‌സി ഗണേഷിന്റെ ഡാന്‍സ് ഗ്രൂപ്പിലെ അംഗമായിരുന്നു. പിന്നാലെ ഗണേഷിന്റെ സഹായിയും മാറി ഡെയ്‌സി. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയത്. ഇത് ഗണേഷിന്റേയും വിധി ആചാര്യയുടേയും ദാമ്പത്യ ജീവിതത്തെ പോലും ഉലയ്ക്കുന്നതായിരുന്നു. ഗണേഷ് ആചാര്യ ഡെയ്‌സിയ്ക്ക് സമ്മാനമായി ഒരു കാര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷമായിരുന്നു ഡെയ്‌സിയുടെ അരങ്ങേറ്റം. അതേസമയം താനും ഡെയ്‌സിയും തമ്മില്‍ പ്രണയമല്ലെന്നും കാര്‍ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി കൊണ്ട് ഗണേഷ് പിന്നീട് രംഗത്ത് എത്തുകയായിരുന്നു.

ഗണേഷ്

താനും ഡെയ്‌സിയും സുഹൃത്തുക്കള്‍ മാത്രമാണെന്നും കാര്‍ നല്‍കിയെന്നത് തെറ്റായ വാര്‍ത്തയാണെന്നുമായിരുന്നു ഗണേഷ് ആചാര്യ നല്‍കിയ വിശദീകരണം. എന്നാല്‍ ഡെയ്‌സി തങ്ങളുടെ കൂടെയുണ്ടായിരുന്ന സമയത്ത് അവരുടെ പേര് പറഞ്ഞു കൊണ്ട് തന്നെ ടീമിലെ മറ്റുള്ളവര്‍ കളിയാക്കാറുണ്ടായിരുന്നുവെന്നും ഗണേഷ് പറഞ്ഞിരുന്നു. ഡെയ്‌സിയും ഞാനും തമ്മില്‍ പ്രണയത്തിലല്ലെന്നും താന്‍ ദാമ്പത്യ ജീവിതത്തില്‍ സന്തുഷ്ടനാണെന്നുമായിരുന്നു ഗണേഷ് ആചാര്യ പറഞ്ഞത്.

ജയ് ഹോ

അതേസമയം താന്‍ തന്നെയായിരുന്നു ഡെയ്‌സിയുടെ പേര് സല്‍മാന്‍ ഖാന് നിര്‍ദ്ദേശിക്കുന്നതെന്നും ഗണേഷ് ആചാര്യ പറയുന്നു. ദബംഗ് ചെയ്യുമ്പോഴായിരുന്നു ഡെയ്‌സിയെ സല്‍മാന് പരിചയപ്പെടുത്തുന്നത്. പിന്നീട് ഡെയ്‌സിയെ ജയ് ഹോയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ സല്‍മാന്‍ നേരിട്ട് തന്നെ വിളിച്ചുവെന്നും ഗണേഷ് പറയുന്നു. എന്നാല്‍ ജയ് ഹോയുടെ റിലീസിന് ശേഷം ഡെയ്‌സി തന്നെ അവഗണിക്കുകയാണെന്ന വാര്‍ത്ത ഗണേഷ് സ്ഥിരീകരിച്ചു. എന്നാല്‍ തന്റെ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഡെയ്‌സി ആഗ്രഹിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അവളുടെ കാര്യത്തില്‍ ്തനിക്ക് സന്തോഷമുണ്ടെന്നും ഗണേഷ് പറഞ്ഞു.

ഇപ്പോഴിതാ ഗണേഷ് ആചാര്യ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ലൈംഗിക അതിക്രത്തിന് താരത്തിനെതിരെ കേസ് എടുത്തിരിക്കുകയാണ്. ഗണേഷിന്റെ ടീമിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് താരത്തിനെതിരെ പരാതിയുമായി എത്തിയത്. മുംബൈ പോലീസാണ് താരത്തിനെതിരെ കേസെടുത്തത്. ഗണേഷിന്റെ സഹായി തന്നെ മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. സഹായിക്കെതിരേയും കേസെടുത്തിട്ടുണ്ട്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X